കോഴിക്കോട്: ലഹരിവിരുദ്ധ പാഠഭാഗങ്ങള്‍ അഞ്ചാം തരം മുതലുള്ള സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍ പറഞ്ഞു.
കേരള മദ്യനിരോധനസമിതി ജില്ലാ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ച് ഡിഡിഇ ഓഫീസിന് മുന്നില്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറ വളര്‍ന്നുവരുന്നത് ലഹരിയുടെ ലോകത്തേക്കാണ്.
ഇതിന് തടയിടണമെങ്കില്‍ ലഹരിവിരുദ്ധപാഠങ്ങള്‍ ചെറുപ്പത്തിലേ പകര്‍ന്നുനല്‍കണം. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. വിദ്യാര്‍ഥികളെയും യുവതലമുറയേയും ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.
ലഹരിവിരുദ്ധ പാഠങ്ങള്‍ സിലബസില്‍ ഉള്‍പ്പെടാത്താന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ജില്ലാപ്രസിഡന്റ് ഹാജി മാഹിന്‍ നെരോത്ത് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി പ്രഫ.ടി.എം.രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി പ്രഫ.ഒ.ജെ.ചിന്നമ്മ, ഒ.ഡി. തോമസ്, പി.വാസു, ഇരുവള്ളൂര്‍ ജയചന്ദ്രന്‍, രേഷ്മ, പൊയില്‍ കൃഷ്ണന്‍, ഭരതന്‍ പുത്തൂര്‍വട്ടം, സിസ്റ്റര്‍ മൗറില്ല, കുര്യന്‍ ചെമ്പനാനി, മുഹമ്മദ് ഷഫീഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Friday, 10 February 2012 14:47
ലഹരി വിരുദ്ധപാഠങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണം: മദ്യനിരോധന സമിതി
Written by Shalom Editor
Read 108 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.