കണ്ണൂര്‍: സഹനത്തിലൂടെയും ജീവിതവിശുദ്ധിയിലൂടെയും ദൈവസന്നിധിയില്‍ മഹത്വം നേടിയ വിശുദ്ധരുടെ സ്വര്‍ഗീയ മാധ്യസ്ഥം ദൈവകൃപ ചൊരിയുവാന്‍ വഴിയൊരുക്കുമെന്ന് ഗോരഖ്പൂര്‍ രൂപത ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം.
തലശേരി അതിരൂപതയിലെ കുട്ടാപറമ്പ് ചെറുപുഷ്പം ഇടവകയില്‍ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച് ദിവ്യബലിയര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യവീക്ഷണത്തില്‍ നിസാരമെന്ന് കരുതുന്ന ചെറിയ കാര്യങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുകയും ജീവിതത്തെയാകെ ദൈവത്തിന് ബലിയായി സമര്‍പ്പിക്കുകയും വഴിയാണ് കൊച്ചുത്രേസ്യ സ്വര്‍ഗത്തില്‍ മഹനീയസ്ഥാനത്തിനര്‍ഹയായത്. ഏത് ജീവിതസാഹചര്യത്തിലും സ്വയം സമര്‍പ്പണത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്താന്‍ കഴിയുമെന്നും കൊച്ചുത്രേസ്യ പുണ്യവതി നമുക്ക് വെളിപ്പെടുത്തിത്തരുന്നുണ്ട്. ദൈവത്തെ അറിഞ്ഞും സ്‌നേഹിച്ചും ആശ്രയിച്ചും ജീവിക്കുമ്പോള്‍ സഹനങ്ങളേറ്റുവാങ്ങാനും വിശുദ്ധിയുടെ കിരീടമണിയാനും ദൈവകൃപ ലഭിക്കും. സഹനവും ത്യാഗവും ദൈവം നല്‍കുന്ന അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞ് സന്തോഷത്തോടെ അവ ഏറ്റുവാങ്ങുമ്പോള്‍ യേശുവിന്റെ രക്ഷാകര ദൗത്യത്തില്‍ മാതാവിനോടൊപ്പം നാമോരോരുത്തരും പങ്കാളികളാവുകയാണ്.
കുരിശിന്റെ പാതയില്‍ യേശുവിനെ പിന്‍ചെല്ലുന്നവരെ ഉയിര്‍പ്പിന്റെ മഹത്വത്തില്‍ ദൈവം മഹത്വപ്പെടുത്തും. ദൈവനാമത്തില്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്ക് പോലും ദൈവം വലിയ പ്രതിഫലം നല്‍കും. സഹനങ്ങളും വേദനയും സ്വീകരിക്കുന്നതിലല്ല, അവ ദൈവനാമത്തി ല്‍ ലഭിക്കുന്ന അനുഗ്രഹമായി കരുതുകയും ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നവരിലേക്ക് ദൈവകൃപ നീര്‍ച്ചാലുപോലെ ഒഴുകിയെത്തുമെന്നും മാര്‍ തോമസ് തുരുത്തിമറ്റം പറഞ്ഞു.
Friday, 10 February 2012 14:47
വിശുദ്ധരുടെ മാധ്യസ്ഥം ദൈവകൃപ ചൊരിയാന്‍ വഴിയൊരുക്കുന്നു: ബിഷപ് മാര്‍ തുരുത്തിമറ്റം
Written by Shalom Editor
Read 84 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.