തൃശൂര്‍: പുഷ്‌പോത്സവത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ നടത്തിയ മത്സരത്തില്‍ ദമ്പതികള്‍ക്ക് സമ്മാനം. ഹോം ഗാര്‍ഡന്‍ വിഭാഗം മത്സരത്തിലും സമ്മിശ്ര കൃഷിവിഭാഗം മത്സരത്തിലുമാണ് കുറ്റിക്കാട് പേങ്ങിപ്പറമ്പില്‍ പൗലോസ്, ഭാര്യ റോസി എന്നിവര്‍ സമ്മാനങ്ങള്‍ നേടിയത്.
ഹോംഗാര്‍ഡന്‍ വിഭാഗത്തില്‍ ജില്ലയിലെ ഏറ്റവും നല്ല ഹോം ഗാര്‍ഡനായി റോസി പൗലോസിന്റെ ഗാര്‍ഡന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആന്തൂറിയം, ഓര്‍ക്കിഡ്, യൂഫോര്‍ബിയ, അഡീന, ബിഗോണിയ തുടങ്ങി അറുപതോളം വ്യത്യസ്ത ഇനങ്ങളിലുള്ള ചെടികളുമായാണ് ഹോം ഗാര്‍ഡന്‍ മത്സരത്തില്‍ റോസി പൗലോസ് ഒന്നാം സ്ഥാനം നേടിയത്. പുഷ്‌പോത്സവത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 15 വര്‍ഷം റോസി സമ്മാനം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനവും അതിനുമുമ്പ് ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. 54 സെന്റിലാണ് ഗാര്‍ഡന്‍ തയ്യാറാക്കിയിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുത്ത ജില്ലയിലെ എല്ലാ ഗാര്‍ഡനുകളും സന്ദര്‍ശിച്ചശേഷമാണ് വിദഗ്ദ്ധസംഘം റോസിയുടെ പൂന്തോട്ടം ഒന്നാം സ്ഥാനത്തിന് തിരഞ്ഞെടുത്തത്. സമ്മിശ്ര കൃഷി വിഭാഗത്തില്‍ പൗലോസിന് രണ്ടാം സ്ഥാനവും ലഭിച്ചു.
ശാലോം ടിവിയുടെ ഡയറക്ടര്‍ കൂടിയായ പൗലോസ് റബ്ബര്‍, ജാതി, വാഴ, തെങ്ങ്, കവുങ്ങ്, കുരുമുളക് തുടങ്ങി വിവിധയിനം കൃഷികളാണ് ഇറക്കിയിരിക്കുന്നത്. പുഷ്‌പോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഐ.പി.പോള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.സി. എസ്.മേനോന്‍, മുന്‍ മേയര്‍ കെ.രാധാകൃഷ്ണന്‍, സെലിന്‍ ജോസഫ് കാക്കശേരി, ഡോ.കെ.സി.പണിക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒരു ലക്ഷത്തോളം പേര്‍ പുഷ് പോത്സവം സന്ദര്‍ശിച്ചതായി സംഘാടകര്‍ അറിയിച്ചു.
Friday, 10 February 2012 14:46
തൃശൂര്‍ ജില്ലാ പുഷ്‌പോത്സവം: പേങ്ങിപ്പറമ്പില്‍ ദമ്പതികള്‍ക്ക് സമ്മാനം
Written by Shalom Editor
Read 93 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.