തൃശൂര്‍: ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ പുതിയ പതിപ്പ് മലയാളി നേട്ടങ്ങളുടെ നിരയാല്‍ ശ്രദ്ധേയമാകുമ്പോള്‍ കൗതുകകരമായ നേട്ടവുമായി സാന്ത്വനവും ബുക്കില്‍ ഇടം പിടിച്ചു.
തൃശൂര്‍ അതിരൂപതയുടെ സാമൂഹ്യക്ഷേമകേന്ദ്രമായ സാന്ത്വനം, ധനസമാഹരണത്തിനായി സംഘടിപ്പിച്ച പ്രദര്‍ശനമേളയില്‍ ഒരു ലക്ഷം രൂപയ്ക്ക് ഒരു വാഴക്കുല വിറ്റ് പോയതാണ് നേട്ടത്തിന് നിദാനമായത്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനായി രോഗിയായ അനീഷ് തന്നെ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശന-വിപണന മേളയിലേക്ക് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സുനില്‍ ചിരിയങ്കണ്ടത്ത് സമ്മാനിച്ച നേന്ത്രക്കുല ഒരുലക്ഷം കാരുണ്യവിലയിട്ട് വാങ്ങിയത് കല്യാണ്‍ സില്‍ക്‌സ് ഉടമ ടി. എസ്. പട്ടാഭിരാമനായിരുന്നു.
തൃശൂര്‍ ജില്ലയിലെ കട്ടിലപ്പൂവം പുല്ലംക്കണ്ടം മുങ്ങാംകുന്നേല്‍ പരേതനായ കുഞ്ഞപ്പന്റെ മകന്‍ അനീഷിന് അമ്മ ദാനമായി നല്‍കിയ വൃക്കയും തകരാറിലായി, ചികിത്സയ്ക്കു പോലും പണമില്ലാതെ വലയുമ്പോഴാണ് സാന്ത്വനം ചെയര്‍മാന്‍ മോണ്‍. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ അനീഷ് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് സാന്ത്വനം വേദിയൊരുക്കിയത്. 2010 ഒക്‌ടോബറിലായിരുന്നു അത്.
വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്കുവേണ്ട തുകയെല്ലാം സമാഹരിച്ചിട്ടും അനുയോജ്യമായ വൃക്ക ദാനമായി ലഭിക്കാന്‍ അനീഷിന് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ ശസ്ത്രക്രിയക്കുവേണ്ട രേഖകളെല്ലാം തയ്യാറാക്കിയിട്ടും ചുവപ്പുനാടയില്‍ കുരുങ്ങി, നിയമങ്ങളുടെ അനിശ്ചിതത്വത്തിന് വിരാമമിട്ട് 2011 ഡിസംബര്‍ 16 ന് അനീഷ് യാത്രയായി. സാന്ത്വനം സമാഹരിച്ച തുക അനീഷിന്റെ മരണാനന്തരം കുടുംബാംഗങ്ങള്‍ക്ക് കൈമാറിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു.
അനീഷിനെ സഹായിക്കാനായി നടത്തിയ ശ്രമം ശ്രദ്ധേയമായ ഒരു നേട്ടത്തിന് വഴിതെളിച്ചപ്പോഴും സാന്ത്വനം പ്രവര്‍ത്തകരുടെ മുഖത്ത് സന്തോഷത്തിന്റെ തെളിച്ചമില്ല, ജീവിക്കാനുള്ള അനീഷിന്റെ ആഗ്രഹത്തിന് നിയമങ്ങളുടെ കൂച്ചുവിലങ്ങിട്ട അധികാരികളോടുള്ള അമര്‍ഷവും പ്രതിഷേധവുമാണ് നിഴലിക്കുന്നത്.
Friday, 10 February 2012 14:45
സാന്ത്വന കരങ്ങള്‍ക്ക് ഇനി റെക്കോര്‍ഡ് നേട്ടത്തിന്റെ തിളക്കവും
Written by Shalom Editor
Read 72 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.