തിരുവനന്തപുരം: അസംഘടിത തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ത്വരിതഗതിയിലാക്കണമെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം ആവശ്യപ്പെട്ടു. ഐഎല്‍ഒ യുടെ ജനീവ കണ്‍വന്‍ഷന്‍ ഉയര്‍ത്തിപ്പിടിച്ച, ഗാര്‍ഹികതൊഴിലാളികളുടെ തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അസംഘടിത തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്നതില്‍ ജനക്ഷേമ സര്‍ക്കാരുകള്‍ അലംഭാവം കാട്ടരുത്. രാജ്യത്തിന്റെ വളര്‍ച്ചയുടെ നട്ടെല്ല് തൊഴിലാളികളാണെന്ന് ഭരണാധികാരികള്‍ ഓര്‍ക്കണം.
കെസിബിസിയുടെ തൊഴില്‍കാര്യ കമ്മീഷന്‍ കേരള ലേബര്‍ മൂവ്‌മെന്റ് സംസ്ഥാനസമ്മേളനവും, 'ഐ എല്‍ ഒ കണ്‍വന്‍ഷനും ഗാര്‍ഹിക തൊഴിലാളികളും' എന്ന വിഷയത്തില്‍ നടന്ന സംസ്ഥാനതല സിമ്പോസിയവും വെള്ളയമ്പലം ആനിമേഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. ഗാര്‍ഹികതൊഴിലാളികളുള്‍പ്പെടെയുള്ള അസംഘടിത തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ മുഖ്യഅജണ്ടയുടെ ഭാഗമാണെന്ന് മുഖ്യാതിഥിയായിരുന്ന മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. എ.സമ്പത്ത് എംപി, ജമീല പ്രകാശം എംഎല്‍എ, സേവ സെക്രട്ടറി നളിനി നായിക്, പ്രഫ.എം.പി.വിശ്വം, ആര്‍.പാ ര്‍വതിദേവി, ഫാ.ജയ്‌സണ്‍ പടശേരി, സോണിയ ജോര്‍ജ്, ബിന്നി പി.ജോസഫ്, ഷാജു ആന്റണി, ഫാ.സാബാസ് ഇഗ്‌നേഷ്യസ്, ഫാ.ഷാജ്കുമാര്‍, ഫാ.ഒ.മത്യാസ്, മത്തായി മരുതൂര്‍, ഗീവര്‍ഗീസ് കളത്തിനാല്‍, എ.ജെ.സാബു, സിജോ പള്ളത്ത്, ലതാ രാജേന്ദ്രന്‍, ആലീസ് ആന്റണി, ജേക്കബ് ലോറന്‍സ്, ജോണ്‍ ഡി. എന്നിവര്‍ പ്രസംഗിച്ചു. സമാപനസമ്മേളനം അതിരൂപതാ വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്. പെരേര ഉദ്ഘാടനം ചെയ്തു.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.