എറണാകുളം: കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കേരളത്തിലെ ലത്തീ ന്‍ രൂപതകളില്‍ നിന്നുള്ള മെത്രാന്മാര്‍ സന്ദര്‍ശിച്ച് ആശംസകള്‍ നേര്‍ന്നു. തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം മാര്‍ ആലഞ്ചേരിക്ക് ബൊക്കെ സമ്മാനിച്ചു. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കോട്ടപ്പുറം രൂപതാ ബിഷപ് ഡോ.ജോസഫ് കാരിക്കാശേരി, വിജയപുരം രൂപതാബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, ആലപ്പുഴ രൂപത ബിഷപ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, കൊല്ലം രൂപത ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍, പുനലൂര്‍ രൂപത ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കണ്ണൂര്‍ രൂപതാ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, കൊച്ചി രൂപതാ ബിഷപ് ഡോ. ജോസഫ് കരിയില്‍, കോഴിക്കോട് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.