കെസിബിസി വൈസ് പ്രസിഡന്റും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ് ഫ്രാന്‍സീസ് കല്ലറക്കലിനെ ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിനായുള്ള സമിതിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തു. സിബിസിഐ യുടെ കീഴിലുള്ള ബാംഗ്ലൂരിലുള്ള സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ഈ സമിതിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നു വര്‍ഷമാണ് കാലാവധി.
വൈദികനായിരിക്കേ ആര്‍ച്ചുബിഷപ് ഫ്രാന്‍സീസ് കല്ലറക്കല്‍ 1986 മുതല്‍ 1987 വരെയുള്ള രണ്ടുവര്‍ഷക്കാലം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഗര്‍ത്തല ബിഷപ് ഡോ. ലൂമന്‍ മൊന്തേരോയെ കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാനായും പൂന ബിഷപ് ഡോ. തോമസ് ദാബ്രയെ ബാംഗ്ലൂരിലെ എന്‍ബിസിഎല്‍സി യുടെ ചെയര്‍മാനായും ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി തിരഞ്ഞെടുത്തു.
Friday, 17 February 2012 10:44
ആര്‍ച്ച്ബിഷപ് ഫ്രാന്‍സിസ് കല്ലറക്കല്‍ സി.ബി.സി.ഐ മെഡിക്കല്‍ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍
Written by സ്വന്തം ലേഖകന്‍ കൊച്ചി
Read 81 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.