ഗോത്രവര്‍ഗക്കാരുടെ രൂപതയായ ദിനജ്പൂര്‍ രൂപതയ്ക്ക് ആദ്യത്തെ ഷന്താള്‍ മെത്രാന്‍. അപ്പസ്‌തോലിക് ന്യുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ജോസഫ് മരീനോയുടെ കൈവയ്പുവഴി ഫാദര്‍ സെബാസ്റ്റിയന്‍ ടുഡുവാണ് പുതിയ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. ധാക്കയില്‍ നിന്ന് ഏദേശം നാനൂറ് കിലോമീറ്റര്‍ അകലെയാണ് ദിനജ്പൂര്‍ ജില്ല. 11,000 ല്‍ അധികം വരുന്ന വിശ്വാസികളും എട്ട് മെത്രാന്മാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇത് ദൈവാനുഗ്രഹത്തിന്റെ അടയാളമായി കാണുന്നുവെന്നും രൂപതയിലെ ജനങ്ങളെ സ്‌നേഹത്തോടെ സേവിക്കുന്നതിന് ദൈവം സഹായിക്കട്ടെ എന്നും ബിഷപ് ടുഡു അഭിഷേകച്ചടങ്ങിന് ശേഷം പറഞ്ഞു. 1967 ല്‍ ചംഗുര ജില്ലയില്‍ ജനിച്ച ടുഡുവിന്റെ പൗരോഹിത്യ സ്വീകരണം 1999 ലായിരുന്നു.
Tue05222012
Last Updated 22 May 2012:11:40:52 PM IST







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.