കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ തലവന്‍ കര്‍ദ്ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.
? ഇന്ത്യയില്‍ സഭയ്ക്കുനേരെ അക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നല്ലോ എന്താണ് കാരണം
സഭയുടെ ദൗത്യത്തെക്കുറിച്ച് തികച്ചും തെറ്റായ ധാരണയാണ് നിലവിലുള്ളത് എന്നാണ് എനിക്ക് മനസിലാകുന്നത്. സഭ സാമൂഹ്യസേവനരംഗത്ത് കൂടുതല്‍ സജീവമായത് പലരുടെയും മനസിനെ പിടിച്ചുകുലുക്കി. ഇതായിരിക്കാം ഒരു പക്ഷേ, വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് കാരണം. പലപ്പോഴും ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളത് സാമൂഹികസേവനരംഗത്ത് പ്രവര്‍ത്തിച്ചവര്‍ക്കാണ്.
? പൗരോഹിത്യത്തിലേക്ക് കൂടുതല്‍ അര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെയാണ്
എല്ലാറ്റിലുമുപരിയായി സമൂഹത്തെ കൂടുതല്‍ ആത്മാര്‍ത്ഥതയോടെ സേവിക്കുവാന്‍ പഠിപ്പിക്കുന്നു. വൈദികര്‍ കൂടുതല്‍ ആത്മാര്‍ത്ഥതയോടെയും ആധികാരികതയോടെയും സമൂഹത്തെ സേവിക്കുവാന്‍ തുടങ്ങുമ്പോള്‍ അത് സ്വഭാവികമായും കൂടുതല്‍ ആളുകളെ വൈദികജീവിതത്തിലേക്ക് ആകര്‍ഷിക്കും.
? കേരളത്തില്‍ വൈദികരുടെ എണ്ണം കുറയുന്നതിനെതിരെ എന്ത് നടപടി സ്വീകരിച്ചു
ദേശീയതലത്തില്‍ ദൈവിളി കുറയുന്നതിനെതിരെ പ്രത്യേകിച്ച് നടപടികളൊന്നും കൈകൊണ്ടിട്ടില്ല. കേരളത്തില്‍ ബിഷപ്പുമാര്‍ കുടുംബങ്ങളെ കൂടുതല്‍ സ്വാധീനിക്കുന്നതിനും വൈദികജീവിതത്തിലേക്ക് അര്‍ത്ഥികളെ ക്ഷണിക്കുന്നതിനും വേണ്ട പ്രോത്സാഹനം നല്‍കുന്നു.
? സഭയുടെ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യപ്പെടാറുണ്ടോ
സഭയുടെ സ്വത്തുക്കള്‍ എങ്ങനെ വിനിയോഗിക്കണമെന്ന് വ്യക്തമായ നിയമങ്ങളുണ്ട്. അത് സഭയ്ക്കുവേണ്ടിയും ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയും മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കാരണം അടുത്തകാലത്ത് സഭയുടെ സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
? മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ക്രിസ്തീയത കൂടുതല്‍ സ്വീകാര്യമാണോ
ഇന്ത്യക്കാര്‍ സ്വഭാവികമായി കൂടുതല്‍ ആത്മീയരാണ്. ആദികാലം മുതല്‍ ക്രിസ്തീയത നിലനിന്നിരുന്ന മറ്റുപലരാജ്യങ്ങളേയുമപേക്ഷിച്ച് നമ്മുടെ ദേവാലയങ്ങള്‍ നിറഞ്ഞുകവിയുന്നു. ഇവിടെ സഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നു. മറ്റ് പലരാജ്യങ്ങളിലും സ്ഥിതി ഇങ്ങനെയല്ല.
? ഇന്ത്യയുടെ വികസനത്തിനായി സഭ എന്തുചെയ്യുന്നു?
സഭ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ചെയ്യുന്നത്. വിദ്യാഭ്യാസം-ഇന്ത്യയില്‍ നിന്ന് നിരക്ഷരത ഇല്ലാതാക്കുവാനും ഉന്നതവിദ്യാഭ്യാസം കൂടുതല്‍ മികവുറ്റതാക്കുവാനും ഞങ്ങള്‍ പരിശ്രമിക്കുന്നു.
ആതുരസേവനം-ആതുരസേവനരംഗത്ത് എറ്റവും മികച്ച സേവനമാണ് ഞങ്ങള്‍ നല്‍കുന്നത്. ഗ്രാമീണമേഖലയില്‍ ഇനിയും കുടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.
സാമൂഹികസേവനം-ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അവരെ ശക്തിപ്പെടുത്തുകയാണ് സഭയുടെ ലക്ഷ്യം.
Friday, 17 February 2012 10:42
സഭയുടെ സാമൂഹ്യസേവനം തെറ്റിദ്ധരിക്കപ്പെടുന്നു
Written by Shalom Editor
Read 160 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.