കുമളി: ജനുവരി ഒന്നിന് ഇടുക്കിയില്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്ത അഖണ്ഡ ജപമാല പ്രാര്‍ത്ഥന യജ്ഞം മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ സമാപിക്കും. ഫാത്തിമയില്‍ നിന്നുകൊണ്ടുവന്ന മാതാവിന്റെ രൂപവും ജപമാലയും ഓരോ ഇടവകയിലും പ്രാര്‍ത്ഥിക്കുന്നതിനായി കൊണ്ടുപോകുന്നു.
മുല്ലപ്പെരിയാറിലെ ജീവജലം ഒരു മരണബോംബായി ജനങ്ങളുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരിക്കുന്നു. പ്രശ്‌നപരിഹാരത്തിന് ഇരുസംസ്ഥാനങ്ങളിലുള്ളവര്‍ തല പുകഞ്ഞാലോചിക്കുമ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമങ്ങളാണ് രാഷ്ട്രീയക്കാര്‍ നടത്തിയത്. പ്രശ്‌നപരിഹാരം മനുഷ്യന്റെ മാനസാന്തരത്തിലാണെന്ന ലളിതസത്യം ഇപ്പോള്‍ ജനങ്ങള്‍ അംഗീകരിച്ചുകൊണ്ടിരിക്കുന്നു. റിക്ടര്‍ സ്‌കെയിലില്‍ എട്ട് രേഖപ്പെടുത്തുന്ന ഒരു ഭൂകമ്പമുണ്ടായാല്‍ എല്ലാ ഡാമുകളും മനുഷ്യനിര്‍മ്മിതമായ സര്‍വ്വതിന്റെയും ഒപ്പം തകര്‍ന്നുവീണേക്കാം. പ്രാര്‍ത്ഥിക്കുന്ന മക്കള്‍ ഇനിയും നിഷ്‌ക്രിയരാകാതെ മാനസാന്താരത്തിനായി പ്രാര്‍ത്ഥനയില്‍ ശരണപ്പെടുക എന്നതായിരുന്നു യജ്ഞത്തിന്റെ ലക്ഷ്യം. ഫാത്തിമ മാതാവിന്റെ സന്ദേശം പ്രധാനമായും കൂടുതല്‍ ജപമാല ചൊല്ലുക എന്നതാണ്. ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ജീവന്‍ ഫൗണ്ടേഷനും കരിസ്മാറ്റിക് മൂവ്‌മെന്റും സംയുക്തമായിട്ടാണ് ജപമാല സമര്‍പ്പണത്തിന് തുടക്കമിട്ടത്.
99 ദിവസം ഓരോ ജപമാല വിവിധ ആവശ്യങ്ങള്‍ക്കായി കാഴ്ച വയ്ക്കും. ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍, ഫാ. ജോര്‍ജ് നിരവത്ത് എന്നിവര്‍ നേതൃത്വം നല്‍കുന്നു.
Read 155 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.