Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 17 February 2012 10:36

ഫാ. ജിം ബോസ്റ്റിനെതിരെ കാശ്മീര്‍ മതകോടതി

Written by  സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി
Rate this item
(2 votes)

അരനൂറ്റാണ്ട് ജമ്മുകാശ്മീരില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഫാ. ജിംബോസ്റ്റിനോട് മുസ്ലീം മതകോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്


കാശ്മീരില്‍ കത്തോലിക്കാ വൈദികന് മുസ്‌ലീം മതകോടതിയുടെ നോട്ടീസ്. കഴിഞ്ഞ 50 വര്‍ഷമായി ജമ്മു-കാശ്മീരില്‍ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വീഡിഷ് കത്തോലിക്കാ വൈദികന്‍ ഫാ. ജിംബോസ്റ്റിനാണ് ഇസ്‌ലാം മൗലവിമാര്‍ തങ്ങളുടെ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ പാസ്റ്റര്‍ ഖന്നയെ ഇതേ കോടതി വിചാരണ ചെയ്യുകയും മത പരിവര്‍ത്തനം നടത്തി എന്നാരോപിച്ച് കേസെടുക്കാന്‍ പോലീസിനോടും ഭരണകൂടത്തോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. 79 കാരനായ ഫാ.ജിംബോസ്റ്റ് ഹില്‍മില്‍ മിഷനറീസ് അംഗമാണ്.

ജമ്മുവിലെ ഗ്രാമങ്ങള്‍ തോറും പെണ്‍കുട്ടികളുടെയും ഗ്രാമീണ ബാലന്മാരുടെയും സ്‌കൂള്‍ വിദ്യാഭ്യാസ പ്രചാരകനായിരുന്നു. ജമ്മൂ താഴ്‌വരയിലെ പ്രശസ്തമായ ഒട്ടുമിക്ക സ്‌കൂളുകളുടെയും സ്ഥാപനത്തില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തോട് രാജ്യം വിട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിദേശ മന്ത്രാലയവും രാഷ്ട്രീയ നേതൃത്വവും ഇടപെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഉത്തരവ് മരവിപ്പിച്ചത്.

ഓള്‍ സെയിന്റ്‌സ് ചര്‍ച്ച് എന്ന പേരില്‍ ജമ്മുവില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പെന്തക്കോസ്ത് ദേവാലയവും പാസ്റ്റര്‍ ഖന്നയുടെ ഭവനവും പോലീസ് പലതവണ റെയിഡു ചെയ്‌തെങ്കിലും നിയമവിരുദ്ധമായതൊന്നും ലഭിച്ചില്ല. മുസ്‌ലീം തീവ്രവാദികള്‍ ആക്രമിക്കാതിരിക്കാന്‍ എന്ന പേരില്‍ കരുതല്‍ കസ്റ്റഡിയിലെടുത്ത റവ.ഖന്നയെ പോലീസ് കാരണം കാട്ടാതെ പിന്നീട് അറസ്റ്റു ചെയ്തു. ജമ്മുവിലെ അഭിഭാഷകരാരും അദ്ദേഹത്തിനുവേണ്ടി കേസുവാദിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഡല്‍ഹിയില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും, അഖിലേന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സിലും ഇടപെടുകയും ഡല്‍ഹിയില്‍ നിന്നുള്ള പ്രതിനിധി സംഘം ജമ്മുവിലെത്തി തെളിവെടുക്കുകയും ചെയ്തിരുന്നു. പോലീസും ഭരണകൂടവും മതകോടതിയുടെ നിലപാടുകളെ പ്രതിരോധിക്കാനോ നടപടിയെടുക്കാനോ തുനിഞ്ഞില്ലെന്ന് സഭാ നേതാക്കള്‍ ആരോപിക്കുന്നു.

ജമ്മു താഴ്‌വരയില്‍ നിലനിന്ന മത സൗഹാര്‍ദ്ദ അന്തരീക്ഷത്തെ തകര്‍ക്കാനുള്ള നീക്കമായിട്ടാണ് ഈ സംഭവങ്ങളെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കാണുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ തുടങ്ങിയവര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ക്രൈസ്തവ സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടു. സമുദായങ്ങള്‍ തമ്മില്‍ കാലാകാലങ്ങളായി നിലനിന്ന ഐക്യവും സമാധാനവും നിലനിര്‍ത്താന്‍ എല്ലാ ജനവിഭാഗങ്ങളും മതസ്ഥരും ശ്രമിക്കണമെന്ന് ഈ സംഭവത്തെ അപലപിച്ച ജമ്മൂ-കാശ്മീര്‍ ബിഷപ് മാര്‍.പീറ്റര്‍ സെലസ്റ്റിന്‍ ഇളമ്പാശേരിയും ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് പ്രസിഡന്റ് ഡോ.സാജന്‍ ജോര്‍ജും ആവശ്യപ്പെട്ടു.

ജമ്മു കാശ്മീരിലെ 90 ശതമാനത്തോളം വരുന്ന മുസ്‌ലീം സമുദായത്തിനാണ് ക്രൈസ്തവരുടെയും മിഷനറിമാരുടെയും സേവന സംരംഭങ്ങളുടെ പ്രയോജനം ലഭിച്ചിരിക്കുന്നത്. പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനവും പ്രചാരണവും നല്‍കിയത് ഫാ. ജിംബോസ്റ്റും സഹപ്രവര്‍ത്തകരുമാണ്. ജീവിതകാലമത്രയും ഈ നാടിനെയും നാട്ടുകാരെയും സേവിച്ച ഈ വൃദ്ധവൈദികന്റെ ജീവിതാഭിലാഷമാണ് ഈ നാട്ടില്‍ തന്നെ അന്ത്യം വരെ ജീവിക്കണമെന്നുള്ളത്. ജീവിതം മുഴുവന്‍ ഈ നാടിനു വേണ്ടി ചെലവഴിച്ച ഫാദര്‍ ജിമ്മിനെ അദ്ദേഹത്തിന്റെ ആഗ്രഹം അനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ക്രൈസ്തവ സഭാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദ്, ഡോ.ജോണ്‍ ദയാല്‍, ജാവേദ് ആനന്ദ് തുടങ്ങിയവര്‍ ഈ ആവശ്യം ഉന്നയിച്ച് ജമ്മുകാശ്മീര്‍ സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കും നിവേദനങ്ങള്‍ നല്‍കി.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.