ഛാന്ദാ: സഭ നിലനില്ക്കുന്നത് സുവിശേഷവത്ക്കരണത്തിനാണ്. അതിന്റെ വിജയത്തിന് നാം ഉറച്ച തീരുമാനങ്ങളെടുക്കണമെന്ന് നാഗപ്പൂര്‍ ആര്‍ച്ചുബിഷപ്പ് അബ്രാഹം വിരുതുകുളങ്കര. വാര്‍ദ്ധായില്‍ ദര്‍ശന തത്ത്വശാസ്ത്ര ഭവനത്തില്‍ നടന്ന പ്രേഷിതവര്‍ഷ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സുവിശേഷത്തിന് വേണ്ടി ജീവിക്കണമെന്നുള്ള തീരുമാനത്തില്‍ നാം പിന്തിരിയരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മിഷന്‍ സെമിനാറിന് അഡിലാബാദ് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കുന്നത്തിന്റെ വിശുദ്ധ ബലിയോടുകൂടിയാണ് തുടക്കമിട്ടത്. ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ തോമാശ്ലീഹാ പകര്‍ന്നുകൊടുത്ത വിശ്വാസം വടക്കെ ഇന്ത്യന്‍ മണ്ണില്‍ സീറോ മലബാര്‍ മിഷന്‍ തിരിതെളിച്ചിട്ട് അമ്പത് വര്‍ഷങ്ങള്‍ പിന്നിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുവിശേവത്കരണത്തില്‍ inculturalization ന്റെ പ്രാധാന്യത്തെ കുറിച്ച് ഉജ്ജൈന്‍ രൂപതാധ്യക്ഷ്യന്‍ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ആന്റണി ചിറയത്ത്, മാര്‍ വിജയാനന്ദ് നെടുംപുറം സി.എം. ഐ., സി.എം. ഐ സഭയുടെ വികാര്‍ ജനറല്‍ റവ. ഡോ ജോര്‍ജ്ജ് താഞ്ചന്‍, ഫാ. തോമസ് മാമ്പ്ര സി.എം. ഐ, ഫാ. കെ. ഡി. ചാക്കോ, ഡോ. ആന്റോ കാരോകാരന്‍, റവ. ഡോ. തോമസ് കൊച്ചുതറ എന്നിവര്‍ പ്രസംഗിച്ചേു. സെമിനാറില്‍ വൈദികരും സിസ്റ്റേഴ്‌സും ഉള്‍പ്പെടെ 450 പേര്‍ പങ്കെടുത്തു.
Read 138 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.