Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 10 February 2012 11:48

യേശു വിപ്ലവകാരിയും ഒബാമയും ആകുമ്പോള്‍...

Written by  ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം
Rate this item
(6 votes)

എരിതീയില്‍ എണ്ണയൊഴിച്ചാല്‍ എന്നതു പോലെ, ഇപ്പോഴിതാ മറ്റൊരു ചിത്രവും പുറത്ത് വന്നിരിക്കുന്നു. യേശുക്രിസ്തുവിനെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയായും അവിടുത്തെ ശിഷ്യന്മാരെ കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കളായും അവതരിപ്പിക്കുന്ന ചിത്രം സംഘാടകരുടെ വികലമായ മനസിലിരുപ്പ് വ്യക്തമാക്കുന്നതാണ്.

01യേശുക്രിസ്തുവിനെ സി.പി.എം നേതാക്കള്‍ക്കൊപ്പം വെറും ഒരു വിപ്ലവകാരിയായി ചിത്രീകരിക്കുകയും അവിടുത്തെ പ്രബോധനങ്ങളെ വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രവണത പ്രതേ്യകിച്ചും ക്രൈസ്തവ വിശ്വാസികളില്‍ ആഴമായ വേദനയും ശക്തമായ പ്രതിഷേധവുമാണ് ഉളവാക്കിയിട്ടുള്ളത്.

ക്രൈസ്തവരായ ഞങ്ങ ള്‍ ക്രിസ്തു ദൈവമെന്നും ദൈവപുത്രനെന്നും വിശ്വസിക്കുന്നവരാണ്. ഇസ്ലാം മത വിശ്വാസികള്‍ ക്രിസ്തുവിനെ ഒരു പ്രവാചകനായാണ് കാണുന്നത്. ലോകത്തിലെ മിക്കവാറും എല്ലാ മനുഷ്യരും തന്നെ ക്രിസ്തുവിനെ പ്രവാചകനായും പുണ്യപുരുഷനായും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അങ്ങനെ ക്രിസ്തുവിനെ എല്ലാവരും ദൈവപുത്രനായും ആരാധ്യപുരുഷനായും കാണണമെന്ന് നിര്‍ബന്ധമില്ല.
കൂശ്രിതനായ ക്രിസ്തുവിന്റെ രൂപം പ്രദര്‍ശിപ്പിക്കുന്നതും നല്ല അര്‍ത്ഥത്തില്‍ ക്രിസ്തുവിനെ ഒരു വിമോചകനെന്നോ, സാമൂഹ്യ പരിഷ്‌കര്‍ത്താവെന്നോ അടിച്ചമര്‍ത്തപ്പെട്ടവരുടെ സ്വരമെന്നോ വിളിക്കുന്നതിലും ഒരു തെറ്റുമില്ല. എന്നാല്‍, മാര്‍ക്‌സിസ്റ്റുകാര്‍ ഇതിന് വേണ്ടി തെരഞ്ഞെടുത്ത വേദിയും അവരുടെ ഉദ്ദേശ ശുദ്ധിയും, ചിത്രത്തിനും ക്രിസ്തുവിന്റെ പ്രബോധനങ്ങ ള്‍ക്കും അവര്‍ നല്‍കുന്ന വിലകുറഞ്ഞ വ്യാഖ്യാനങ്ങളുമാണ് പ്രശ്‌നം. ക്രിസ്തുവിനെ വെറുമൊരു വിപ്ലവകാരിയും ക്രിസ്തുമതത്തെ മാര്‍ക്‌സിസമായും പ്രകാശ് കാരാട്ടിനെ യേശുക്രിസ്തുവായും ചിത്രീകരിക്കുന്ന വികലമായ മനോഭാവത്തെ ഏത് മതസ്ഥര്‍ക്കാണ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നത്?

മാര്‍ക്‌സിസ്റ്റ് പ്രത്യയ ശാസ്ത്രത്തില്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളോട് യോജിച്ച് പോകുന്ന നല്ല വശങ്ങളില്ലെന്ന് ഞാന്‍ പറയുന്നില്ല. പ്രതേ്യകിച്ചും പാവങ്ങളോട് പക്ഷം ചേരുന്നതും ചൂഷണത്തിന് വിധേയമായവരെ മോചിപ്പിക്കുന്നതും അടിച്ചമര്‍ത്തപ്പെട്ടവരെ സ്വതന്ത്രരാക്കുന്നതും ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ തന്നെയാണ്. എന്നാ ല്‍, മാര്‍ക്‌സിസം വൈരുദ്ധ്യാത്മിക ഭൗതിക വാദത്തില്‍ അധിഷ്ഠിതമാണ്. അതിനോട് ഒട്ടും യോജിക്കുന്നതല്ല ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും വിശ്വാസത്തിന്റെയും സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റേതുമായ പ്രബോധനങ്ങള്‍. അതുകൊണ്ട് തന്നെയാണ് മാര്‍ക്‌സിസ്റ്റ് ചിന്താഗതിക്കാര്‍ നൂറ്റാണ്ടുകളായി ലോകമാസകലം യേശുവിന്റെ പ്രബോധനങ്ങളോടും അവിടുത്തെ അനുയായികളും നിഷേധത്മാക സമീപനം കാട്ടുകയും അവ രെ പീഡിപ്പിക്കുകയും ചെയ്യുന്നത്.

ഇതൊക്കെ തെറ്റാണെന്നുളള തിരിച്ചറിവാണ് യേശുക്രിസ്തുവിനെ ഉള്‍ക്കൊളളുവാനും അവിടുത്തെ പ്രബോധനങ്ങള്‍ അംഗീകരിക്കുവാനും മാര്‍ക്‌സിസ്റ്റുകാരെ പ്രേരിപ്പിച്ചിരുന്നന്നെങ്കില്‍ ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുമായിരുന്നു. എന്നാല്‍ ഇത് പൊടുന്നനേ സംഭവിക്കുന്ന ഒന്നല്ല. സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയും എത്തിച്ചേരേണ്ടതാണ്. എന്നാല്‍ അതല്ല സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുളള ചിത്ര പ്രദര്‍ശനത്തിലും അതിന് രാഷ്ട്രീയ നേതാക്കള്‍ നല്‍കുന്ന വ്യാഖ്യാനത്തിലും ഞങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നത്. യേശുക്രിസ്തുവിനെ കരുവാക്കി രാഷ്ട്രീയ മുതലെടുപ്പിനുളള ഒരു ശ്രമം മാത്രമാണിതെന്ന് മനസ്സിലാക്കുവാന്‍ ആര്‍ക്കും പ്രയാസമില്ല.

എരിതീയില്‍ എണ്ണയൊഴിച്ചാല്‍ എന്നതു പോലെ, ഇപ്പോഴിതാ മറ്റൊരു ചിത്രവും പുറത്ത് വന്നിരിക്കുന്നു. യേശുക്രിസ്തുവിനെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയായും അവിടുത്തെ ശിഷ്യന്മാരെ കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കളായും അവതരിപ്പിക്കുന്ന ചിത്രം സംഘാടകരുടെ വികലമായ മനസിലിരുപ്പ് വ്യക്തമാക്കുന്നതാണ്. ക്രൈസ്തവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ എവിടെയാണ് ശരിയെന്ന് അനേ്വഷിക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ തെറ്റു തിരുത്തി മുന്നോട്ട് പോകുവാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.