Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 10 February 2012 11:47

ഷെവലിയര്‍ പദവി മഹത്തരം

Written by  അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്.
Rate this item
(8 votes)

പരിശുദ്ധ മാര്‍പാപ്പ തിരുമേനി ഒരു അല്മായന് നല്കുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഷെവലിയര്‍ എന്ന സ്ഥാനം. ഷെവലിയര്‍ എന്ന ലാറ്റിന്‍ ഭാഷയിലുള്ള വാക്കിന്റെ അര്‍ത്ഥം 'കുതിരക്കാരന്‍' (സവാരിക്കാരന്‍). ഈ വാക്ക് ഇങ്ങനെതന്നെ ഫ്രഞ്ചിലും ഇറ്റാലിയനിലും പ്രചരിക്കപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് നല്കുന്ന 'ലിജിയണ്‍ ഓഫ് ഓണര്‍' പദവി ഷെവലിയര്‍ എന്നുതന്നെയാണ് അറിയപ്പെടുന്നത്. ഈ പദവി ഇങ്ങനെയാകാന്‍ ചരിത്രപരമായി കാരണമുണ്ട്. ഹൂണ നേതാവായ ആറ്റില എ.ഡി 446നു ശേഷം പാശ്ചാത്യ റോമാ സാമ്രാജ്യം ആക്രമിച്ചു. എല്ലാ യുദ്ധങ്ങളിലും ജയിച്ച് റോമിലേക്ക് ആറ് ലക്ഷം പടയാളികളുമായി ആറ്റില വന്നു. സൈന്യം പരാജയപ്പെട്ട സ്ഥലത്ത് മഹാനായ ലിയോ ഒന്നാമന്‍ മാര്‍പാപ്പ അഞ്ച് സേനാ നായകരോടൊപ്പം കുതിരപ്പുറത്ത് ആറ്റിലയെ കാണാന്‍ പോയി. മാര്‍പാപ്പയെ കണ്ട് സംസാരിച്ചശേഷം ആറ്റില മടങ്ങി. നിരായുധരായ അഞ്ച്‌പേരെ കണ്ട് എന്തിനാണ് മടങ്ങിപ്പോകുന്നത് എന്ന് ആറ്റിലയോടു ചോദിച്ചപ്പോള്‍ ആ നേതാവ് പറഞ്ഞത്, മാര്‍പാപ്പയുടെ പിന്നില്‍ വലിയ രൂപത്തില്‍ യേശുവിനെയും ശ്ലീഹന്മാരെയും കണ്ട് താന്‍ ഭയപ്പെട്ടുപോയി എന്നാണ്. ആറ്റില മടങ്ങിപ്പോയിരുന്നില്ലെങ്കില്‍ റോം പിടിക്കപ്പെടുകയും പട്ടണം അഗ്നിക്കിരയാകുകയും ചെയ്യുമായിരുന്നു. അതിനുശേഷം മാര്‍പാപ്പ യാത്രചെയ്യുമ്പോള്‍ അഞ്ചുപേര്‍ മാര്‍പാപ്പയെ അനുഗമിക്കുമായിരുന്നു. അവര്‍ 'ഷെവലിയേഴ്‌സ്'എന്നാണ് അറിയപ്പെട്ടിരുന്നത്. മധ്യകാലഘട്ടത്തില്‍ ജോണ്‍ ഒന്നാമന്‍ മാര്‍പാപ്പയ്ക്കുശേഷം മാര്‍പാപ്പയും കുതിരപ്പുറത്ത് അവരുടെ നടുവില്‍ യാത്രചെയ്തിരുന്നു. പിന്നീട് ഷെവലിയര്‍ എന്ന സ്ഥാനം മാര്‍പാപ്പ കൊടുക്കുന്ന ഒരു സ്ഥാനമായി രൂപാന്തരപ്പെട്ടു.

ഷെവലിയര്‍ സ്ഥാനത്തേക്ക് ഒരാളെ തെരഞ്ഞെടുക്കണമെങ്കില്‍ അതിന് വ്യക്തമായ ചില മാനദണ്ഡങ്ങള്‍ ഉണ്ട്. ആദ്യമായി, അദ്ദേഹം സമൂഹനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നു എന്ന് മൂന്ന് സ്വതന്ത്രമായ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്. രണ്ടാമതായി, സഭയ്ക്കുവേണ്ടി സേവനം ചെയ്യുന്നുവെന്ന് ജൂറിസ്റ്റിക്കല്‍ ഉള്ള ആര്‍ച്ച്ബിഷപ്പിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. മൂന്നാമതായി, ആ വ്യക്തി കളങ്കിതനല്ല, ക്രിമിനല്‍ കേസുകളോ, അഴിമതി കേസുകളോ, അസന്മാര്‍ഗിക നടപടികളില്‍ പെട്ട ആളോ അല്ലെന്ന് സിവില്‍ അതോറിറ്റീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. അങ്ങനെയുള്ള വ്യക്തിത്വങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അതില്‍നിന്ന് പ്രാര്‍ത്ഥനയ്ക്കുശേഷം പത്തു പേരുടെ പേരുകള്‍ എടുക്കുമ്പോള്‍ അവര്‍ക്കാണ് ബഹുമതി ലഭിക്കുക.

ഷെവലിയര്‍ സ്ഥാനം ലഭിക്കുന്നവര്‍ക്ക് അതിന്റെതായ ഒരു വേഷം ധരിക്കേണ്ടതായിട്ടുണ്ട്. ആകര്‍ഷകമായ കോട്ട് ആണതിന്റെ ഏറ്റവും പ്രത്യക്ഷമായ അടയാളം. മാര്‍പാപ്പ നേരിട്ട് ഒപ്പിട്ട ഒരു ബൂളയും ഒരു സ്വര്‍ണമെഡലും ഒരു അംശവടിയും അതിന്റെ ഭാഗമായി ലഭിക്കും. ഇരുപത്തിനാല് പേജുള്ള, ലാറ്റിന്‍ ഭാഷയില്‍ എഴുതപ്പെട്ട മാര്‍പാപ്പയുടെ കല്പനയാണ് ഡ്യൂട്ടീസ് ആന്റ് റെസ്‌പോണ്‍സബിലിറ്റീസ് ആയി രേഖപ്പെടുത്തിയിട്ടുള്ളത്.

മാര്‍പാപ്പ, ഷെവലിയര്‍ പദവി ലഭിച്ച ആളുടെ രാജ്യത്ത് വരുമ്പോള്‍ സ്റ്റേജില്‍ നില്ക്കാനുള്ള അവകാശമിവര്‍ക്കുണ്ട്. പോലീസ് വലയത്തിനകത്ത് നില്ക്കാനുള്ള അവകാശം നല്കപ്പെട്ടിരിക്കുന്നു. വത്തിക്കാനില്‍ പോയി മാര്‍പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനും വത്തിക്കാനില്‍ താമസിക്കുന്നതിനും ഷെവലിയര്‍മാര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ ഉണ്ട്. ലോകത്ത് ഇന്ന് നിലനില്ക്കുന്ന 4567 രൂപതകള്‍ സന്ദര്‍ശിക്കുന്നതിനും മെത്രാന്മാരോടൊപ്പം താമസിക്കുന്നതിനും ഷെവലിയര്‍മാര്‍ക്ക് അവകാശമുണ്ട്. ഷെവലിയര്‍മാരെ അല്മായരുടെ നേതാക്കന്മാരായാണ് വിവക്ഷിച്ചിട്ടുള്ളത്. അല്മായരെ സംഘടിപ്പിക്കുന്നതിനും പ്രാര്‍ത്ഥനയില്‍ അവരെ നയിക്കുന്നതിനും ദേശത്തിനു ഭവിക്കുന്ന ദുരന്തങ്ങളില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഷെവലിയര്‍മാര്‍ക്ക് ബാധ്യതയുണ്ട്.

കേരളസഭയില്‍ ഏകദേശം അമ്പതോളം പേര്‍ക്കാണ് ഷെവലിയര്‍ സ്ഥാനം ഇതുവരെ ലഭിച്ചിട്ടുള്ളത്. ഈ സ്ഥാനലബ്ധി ബ്രദര്‍ ബെന്നി പുന്നത്തറയ്ക്ക് ലഭിച്ചതില്‍ നമുക്ക് അഭിമാനിക്കാം. ദൈവവചനം ലോകമെങ്ങുമെത്തിക്കാനുള്ള ശാലോമിന്റെ ശുശ്രൂഷകള്‍ വലിയ അത്ഭുതമാണ്. കേരളസഭയ്ക്ക് അഭിമാനിക്കാവുന്ന മാതൃകാപരമായ നേതൃത്വമാണ് ഇതിലൂടെ ലഭിക്കുന്നത്. പേപ്പല്‍ പദവി ലഭിക്കുന്ന ഈ അവസരത്തില്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നതിനും നല്ല ദൈവശുശ്രൂഷകരാകുന്നതിനും ഓരോ അല്മായനും സാധിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.