രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആരംഭിച്ചതിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 11 ന് രാവിലെ പത്തിന് കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ കെസിബിസി സെക്രട്ടറി ജനറലും തിരുവല്ല അതിരൂപത മെത്രാപ്പോലീത്തയുമായ തോമസ് മാര്‍ കൂറില്ലോസ് നിര്‍വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷത വഹിക്കും. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തതിന്റെ സുവര്‍ണജൂബിലി വിവിധ പരിപാടികളോടെ ആചരിക്കാനാണ് കെസിബിസി തീരുമാനിച്ചിരിക്കുന്നത്. ഫീദസ്-2012'എന്ന് നാമകരണം ചെയ്തിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെക്കുറിച്ചുള്ള സെമിനാറുകള്‍ സംസ്ഥാനതലത്തിലും പ്രാദേശിക തലങ്ങളിലും സംഘടിപ്പിക്കും. 1962 മുതല്‍ 1965 വരെ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ 1962 ഒക്‌ടോബര്‍ 11-ന് വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാം മാര്‍പാപ്പായാണ് വിളിച്ചുചേര്‍ത്തത്. സഭയില്‍ ഏറെ മാറ്റങ്ങള്‍ ഉളവാക്കിയ കൗണ്‍സിലിന്റെ പ്രമാണരേഖകള്‍ ആധുനിക കാലഘട്ടത്തിന്റെ വെളിച്ചത്തില്‍ ആഴത്തില്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെയാണ് 'ഫീദസ് - 2012' സെമിനാറുകള്‍ കെസിബിസി സംഘടിപ്പിക്കുന്നത്.
ഫീദസ്-2012 ന്റെ പ്രാദേശിക സെമിനാറുകള്‍ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലായി സംഘടിപ്പിക്കും.
Friday, 10 February 2012 11:46
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 11-ന്
Written by സ്വന്തം ലേഖകന്‍ കൊച്ചി
Read 98 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.