ലത്തീന്‍ അതിരൂപതാംഗവും പാളയം സെന്റ് ജോസഫ്‌സ് മെട്രോപോളിറ്റന്‍ കത്തീഡ്രല്‍ മുന്‍വികാരിയുമായ റവ. ഡോ.സി.ജോസഫ്, കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലും സി.ബി.സി.ഐ ന്യൂഡല്‍ഹി ആസ്ഥാന ഡയറക്ടറുമായി നിയമിതനായി. ഇപ്പോഴത്തെ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് അക്വിനാസ് സെക്വര മേയ് അവസാനം വിരമിക്കുന്ന ഒഴിവിലേക്കാണ് സി.ബി.സി.ഐ സ്റ്റാന്റിംഗ് കമ്മിറ്റി ഡോ. സി. ജോസഫിനെ നിയമിച്ചത്. ആറു വര്‍ഷമാണ് നിയമനകാലാവധി.
പുല്ലുവിള ഇടവകാംഗമായ എം. ചിന്നയ്യന്‍- റോസ്‌ലി നെറ്റോ എന്നിവരുടെ മകനായി 1949 ഏപ്രില്‍ 14 ന് ജോസഫ് ജനിച്ചു. കാനോന്‍ സൊസൈറ്റി ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ജുഡീഷ്യല്‍ വികാ ര്‍, ചാന്‍സലര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1981-87 കാലയളവില്‍ റോമിലെ ഊര്‍ബന്‍ സര്‍വകലാശാലയില്‍ നിന്നും സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടി. പുല്ലുവിള, പാളയം ഫൊറോനകളുടെ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Friday, 10 February 2012 11:45
റവ. ഡോ. സി. ജോസഫ് സി.ബി.സി.ഐ ഡപ്യൂട്ടി സെക്രട്ടറി ജനറല്‍
Written by സ്വന്തം ലേഖകന്‍ തിരുവനന്തപുരം
Read 85 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.