Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 10 February 2012 11:44

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നിരീക്ഷണത്തിന് നിയമം വേണം

Written by  സ്വന്തം ലേഖകന്‍ എറണാകുളം
Rate this item
(0 votes)

മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങള്‍ നടത്തുന്നവരെ നിരീക്ഷിക്കുവാനും അര്‍ഹതയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അംഗീകാരവും പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ സഹായങ്ങളും ലഭിക്കുവാനുമുള്ള നിയമ നടപടിയുണ്ടാകണം.

സംസ്ഥാനത്തെ മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സമഗ്രനിയമനിര്‍മാണം വേണമെന്ന് ആവശ്യമുയര്‍ന്നു. മാനസികരോഗികളെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ കേന്ദ്രങ്ങള്‍ തുടങ്ങുകയും അ തിന്റെ മറവില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാ പകമാവുകയും ചെയ്യുന്നതായി പരാതികളുയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പുനരധിവാസ കേന്ദ്രങ്ങളുടെ ഭാരവാഹികളുടെയും ഡോക്ടര്‍മാരുടെയും ആവശ്യം. മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങളെക്കുറിച്ചും പുനരധിവാസ കേന്ദ്രങ്ങളെക്കുറിച്ചും നിലവില്‍ 1987 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊ ണ്ടുവന്ന മാനസികാരോഗ്യ നിയമമാണ് ഇപ്പോഴും പിന്തുടരുന്നത്. ഇതില്‍ പുനരധിവാസ കേന്ദ്രങ്ങളെക്കുറിച്ച് വ്യക്തമായി നിര്‍വചിക്കാത്തത് പ്രശ്‌നത്തിനിടയാക്കുന്നു. മാനസികാരോഗ്യ കേന്ദ്രങ്ങളെയും നഴ്‌സിംഗ് ഹോമുകളെ കുറിച്ചുമാണ് നിയമത്തില്‍ പറയുന്നത്. ഇതനുസരിച്ചുള്ള നിബന്ധന പാലിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ വളരെ ചുരുക്കമാണ്. ബാക്കിയുള്ള മിക്ക കേന്ദ്രങ്ങളും ഓര്‍ഫനേജുകളായോ സൊസൈറ്റികളായോ രജിസ്റ്റര്‍ ചെയ്തവയാണ്. ചിലതാകട്ടെ ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്തവയുമുണ്ട്. ഇതിനു പുറമെ അനധികൃത സെന്ററുകള്‍ വേറെ. ഇങ്ങനെ സംസ്ഥാനത്ത് എത്ര പുനരധിവാസ കേന്ദ്രങ്ങളുണ്ടെന്ന കാര്യം സംസ്ഥാന മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിക്കു അറിയില്ല.

പുനരധിവാസ കേന്ദ്രങ്ങളും മാനസിക ചികിത്സാ കേന്ദ്രങ്ങളും രണ്ടാണെന്നും നിലവിലുള്ള നിയമപ്രകാരം ഓരോ കേന്ദ്രങ്ങളിലും സൈക്യാട്രിസ്റ്റുകള്‍ വേണമെന്നുമുള്ളതുപോലുള്ള നിബന്ധന പാലിച്ച് പുനരധിവാസ കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിവില്ലെന്ന് നടത്തിപ്പുകാരും ഡോ ക്ടര്‍മാരും പറയുന്നു. മാനസിക രോഗചികിത്സാകേന്ദ്രങ്ങളെയും പുനരധിവാസ കേന്ദ്രങ്ങളെയും വേര്‍തിരിക്കുന്ന തരത്തില്‍ നിയമനിര്‍മാണമാണ് പ്രശ്‌നത്തിനു പ്രതിവിധിയായി നിര്‍ദ്ദേശിക്കുന്നത്.

മാനസികാരോഗ്യ പുനരധിവാസ കേന്ദ്രങ്ങള്‍ക്ക് അംഗീകാരവും ആവശ്യമായ പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ സഹായങ്ങളും ലഭിക്കുവാനുള്ള നിയമ നടപടിയുണ്ടാകണമെന്ന് 'കനിവ്' ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.