എറണാകുളം: കലാസാംസ്‌കാരിക രംഗത്തു പ്രതിഭാശാലികളെ വളര്‍ത്തുന്നതിലും അംഗീകരിക്കുന്നതിലും അതുവഴി സമൂഹത്തില്‍ ഇടപെടുന്നതിലും കേരള കത്തോലിക്കാസഭ ഇനിയും മുന്നേറണമെന്ന് ബിഷപ് ബോസ്‌കോ പുത്തൂര്‍.
കെ.സി.ബി.സി. മാധ്യമകമ്മീഷന്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കലാസാംസ്‌കാരിക രംഗത്ത് ഉദാരമായ പ്രവര്‍ത്തനങ്ങള്‍ സഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും മാര്‍ പുത്തൂര്‍ പറഞ്ഞു. കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പ്രോത്സാഹനം നല്കിയ പാരമ്പര്യമാണ് ആഗോളസഭയ്ക്കുള്ളത്. നിങ്ങള്‍ സത്യത്തിന്റെ കൂടെയാണെങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ് എന്നതാണ് സഭയുടെ നിലപാട്. ക്രിസ്തുവിന്റെ സന്ദേശത്തെ സാധാരണക്കാരുടെ മനസ്സുകളിലേക്ക് അവര്‍ക്കു മനസിലാകുംവിധം പകര്‍ന്നു നല്കുന്നവരാണ് കലാ സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഇതില്‍ മികച്ച സംഭാവനകള്‍ നല്കിയവരെയാണ് സഭ ആദരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യത്തെയും നന്മയെയും സൗന്ദര്യത്തെയും മറ്റുള്ളവര്‍ക്ക് ആസ്വദിക്കാനും ആരാധിക്കാനുമായി സൃഷ്ടികള്‍ നടത്തുന്നവരെ വേണ്ടവിധം ആദരിക്കണമെന്നും ബിഷപ് പറഞ്ഞു.
കെ.സി.ബി.സി. മാധ്യമകമ്മീഷന്റെ 2011-ലെ മാധ്യമ അവാര്‍ഡ്ദാന സമ്മേളനം പി.ഒ.സി. മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ നടന്നു. സമ്മേളനം സീറോ മലബാര്‍ സഭ കൂരിയാ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷത വഹിച്ചു.
കലാസാഹിത്യസാംസ്‌കാരിക ദാര്‍ശനിക മാധ്യമരംഗങ്ങളില്‍ വിശിഷ്ടസേവനം കാഴ്ചവച്ച കത്തോലിക്കരെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനും കെ.സി.ബി.സി. മാധ്യമക്കമ്മീഷന്‍ കഴിഞ്ഞ 21 വര്‍ഷങ്ങളായി കെ.സി.ബി.സി. അവാര്‍ഡുകള്‍ നല്കിവരുന്നു.
അവാര്‍ഡിനര്‍ഹരായ ഏഴുപേരെക്കുറിച്ച് ജനുവരി ആദ്യവാരത്തില്‍ത്തന്നെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഫ്രാന്‍സീസ് ടി. മാവേലിക്കര (സാഹിത്യം), മനോരമ ന്യൂസ് ടിവി ചാനല്‍ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് (മാധ്യമ വിഭാഗം) റവ. ഡോ. മൈക്കിള്‍ കാരിമറ്റം (ദാര്‍ശനിക വൈജ്ഞാനിക മേഖല) അല്‍ഫോന്‍സ് ജോസഫ് (യുവപ്രതിഭ) ഡോ. ടോണി ഫെര്‍ണാണ്ടസ്, ടോം ജോസ് അങ്കമാലി, തോപ്പില്‍ ആന്റോ (ഗുരുപൂജ) എന്നിവരായിരുന്നു അവര്‍.
മാര്‍ ബോസ്‌കോ പുത്തൂര്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിച്ചു. ഫാ. ജോസഫ് നിക്കോളാസ്, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Friday, 10 February 2012 11:43
പ്രതിഭാശാലികളെ വളര്‍ത്താന്‍ സഭ പ്രയത്‌നിക്കണം: മാര്‍ ബോസ്‌കോ പുത്തൂര്‍
Written by Shalom Editor
Read 102 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.