കോട്ടയം: ആദിവാസിക്ഷേമ പ്രവര്‍ത്തനരം ഗത്ത് സ്തുത്യര്‍ഹ്യസേവനം ചെയ്യുന്ന ദയാബായി എന്ന മേഴ്‌സി മാത്യുവിന് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ ഗുഡ് സമരിറ്റന്‍ അവാര്‍ഡ് സമ്മാനിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുരസ്‌ക്കാരം സമര്‍പ്പിച്ചു. സമൂഹത്തില്‍ ധാരാളം പൊതുപ്രവര്‍ത്തകര്‍ ഉണ്ടെങ്കിലും പിന്നോക്ക വിഭാഗത്തിനായി പടപൊരുതി അവരിലൊരാളായി ജീവിച്ചുകൊണ്ട് സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ മഹനീയമാതൃക ദയാബായി നമുക്ക് കാണിച്ചു തന്നുവെന്ന് അവാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. അന്‍പതിനായിരം രൂപയും പ്രശംസാപത്രവുമാണ് സമ്മാനം.
ചടങ്ങില്‍ പി.യു തോമസിനുള്ള പുരസ്‌ക്കാരം കോട്ടയം അതിരൂപതാ മെത്രാപ്പോലിത്ത മാര്‍ മാ ത്യു മൂലക്കാട്ടും പ്രഫസര്‍ ഡോ. സുനില്‍ എം.എസിനുള്ള പുരസ്‌ക്കാരം സുരേഷ് കുറുപ്പ് എം.എല്‍.എയും സിസ്റ്റര്‍ അനില മാത്യു എഫ്.സി. സിക്കുള്ള പുരസ്‌ക്കാരം മിയാവ് രൂപതാ മെത്രാന്‍ ബിഷപ് ഡോ. ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ എസ്.ഡി.ബിയും നല്‍കി.
Read 115 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.