അനേകായിരങ്ങളുടെ ജീവിതനവീകരണത്തിനും മാനസാന്തരത്തിനും കാരണമായ 'നിലവിളി കേള്‍ക്കുന്ന ദൈവം' എന്ന ബെന്നി പുന്നത്തറയുടെ പുസ്തകം സ്പാനീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. സ്പാനിഷ് പുസ്തകത്തിന്റെ പ്രകാശനകര്‍മം താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഫെബ്രുവരി 11ന് പെരുവണ്ണാമൂഴി ശാലോം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് തുടങ്ങിയവര്‍ പങ്കെടു ക്കും.
മലയാളികളെ മുഴുവന്‍ സ്വാധീനിച്ച ഈ ഗ്രന്ഥം ഇംഗ്ലീഷ്, തമിഴ്, കന്നട, ഹിന്ദി, ജര്‍മ്മന്‍ ഭാഷകളിലേക്ക് ഇതിനോടകം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മെക്‌സിക്കോ, അര്‍ജന്റീന, പെറു, ക്യൂബ എന്നീ രാജ്യങ്ങളിലേയും അമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോര്‍ണിയ, ടെക്‌സാസ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും സ്പാനിഷ് സംസാരിക്കുന്നവര്‍ക്കുവേണ്ടിയാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. ഒരു ലക്ഷം കോപ്പിയോളം പ്രിന്റ് ചെയ്ത് ഈ സ്ഥലങ്ങളില്‍ സൗജന്യമായി വിതരണം ചെയ്യാനാണ് പദ്ധതി. ബെന്നി പുന്നത്തറയുടെ മറ്റ് ഗ്രന്ഥങ്ങളുടെയും സ്പാനിഷ് ഭാഷയിലേക്കുള്ള പരിഭാഷ പുരോഗമിക്കുന്നു. പെറു, അര്‍ജന്റീന, മെക്‌സിക്കോ, വെനിസുല, ക്യൂബ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് ശാലോമിന്റെ ശുശ്രൂഷകള്‍ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുവരുന്നു.
Friday, 03 February 2012 10:45
'നിലവിളി കേള്‍ക്കുന്ന ദൈവം' സ്പാനീഷ് ഭാഷയിലേക്ക്
Written by സ്വന്തം ലേഖകന്‍ പെരുവണ്ണാമൂഴി
Read 196 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.