ക്രൈസ്‌തവരെ അറസ്റ്റു ചെയ്‌ത് ജറുസലേമില്‍ കൊണ്ടുവന്നു വധിക്കുവാന്‍ ഡമാസ്‌ക്കസിലേക്കു തിരിച്ചവന്‍. അവനെയാണ് യേശു വഴിക്കിട്ടു പിടികൂടുന്നത്! കല്ലെറിയുവാന്‍ കൂട്ടുനിന്നപ്പോഴും ക്രൈസ്‌തവരെ തിരഞ്ഞു പിടിച്ചു പീഡിപ്പിച്ചിരുന്നപ്പോഴും യേശു അവനെ പിന്തുടരുന്നുണ്ടായിരുന്നു.
അമേരിക്കന്‍ ഗ്രന്ഥകാരനായ ചാള്‍സ് എല്‍ വാള്ളിസ് ഒരു ജാപ്പനീസ് വിദ്യാര്‍ത്ഥിയുടെ കഥ പറയുന്നുണ്ട്- തികച്ചും താന്തോന്നിയായി ദൈവത്തില്‍നിന്ന് അകന്നു ജീവിച്ചുനോക്കിയ ഒരു യുവാവിന്റെ കഥ. എത്ര അകന്നുപോയിട്ടും യേശു തന്നെ അനുസ്യൂതം പിന്തുടരുന്നതുപോലെ, താന്‍ അവിടുത്തെ ആകര്‍ഷണവലയത്തില്‍ ഒതുങ്ങിപ്പോയതുപോലെ അവന് ഒരു തോന്നല്‍. അവസാനം അവന്‍ ഇങ്ങനെ എഴുതിയിട്ടു:ആ വശ്യതയും കാന്തശക്തിയും അത്രമേല്‍ ശക്തമാണ്. താന്‍ എത്ര ശ്രമിച്ചാലും ആ പിടിവിട്ടു പോകാന്‍ സാധ്യമല്ലെന്ന് സ്വന്തം അനുഭവത്തില്‍നിന്നുതന്നെ അവന്‍ കുറിച്ചുവച്ചു!
``The strange thing about jesus is that you can never get away from Him.''
ഇതിന്റെ ഒന്നാംതരം ഉദാഹരണമാണ് സിലീസിയായിലെ താര്‍സസ്‌കാരനായ സാവൂള്‍. ആദ്യരക്തസാക്ഷിയായ എസ്‌തപ്പാനോസിനെ കല്ലെറിഞ്ഞു കൊല്ലുവാന്‍ കൂട്ടുനിന്നവനാണ് അവന്‍- സ്ഥലത്തെ ക്രൈസ്‌തവരെ അറസ്റ്റു ചെയ്‌ത് ജറുസലേമില്‍ കൊണ്ടുവന്നു വധിക്കുവാന്‍ ഡമാസ്‌ക്കസിലേക്കു തിരിച്ചവന്‍.
അവനെയാണ് യേശു വഴിക്കിട്ടു പിടികൂടുന്നത്! കല്ലെറിയുവാന്‍ കൂട്ടുനിന്നപ്പോഴും, ക്രൈസ്‌തവരെ തിരഞ്ഞു പിടിച്ചു പീഡിപ്പിച്ചിരുന്നപ്പോഴും യേശു അവനെ പിന്തുടരുന്നുണ്ടായിരുന്നു- ജാപ്പനീസ് വിദ്യാര്‍ത്ഥി കണ്ടെത്തിയതുപോലെ.
എന്തൊക്കെയാണെങ്കിലും, ആ തീക്ഷ്‌ണമതിയുടെ ഉള്ളില്‍ ഒരു നല്ല മനുഷ്യനുണ്ട്. അവനെ തനിക്കു വേണം-വിടാന്‍ പാടില്ല. ``വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേല്‍മക്കളുടെയും മുമ്പില്‍ തന്റെ നാമം അറിയിക്കുവാന്‍'' (അപ്പ.പ്രവര്‍ത്തനം 9:15) അവനെ ആവശ്യമുണ്ട്! കുതിരപ്പുറത്തു കയറി ഡമാസ്‌ക്കസിലേക്ക് ക്രിസ്‌ത്യാനികളെ അറസ്റ്റു ചെയ്യാന്‍ പോയവനെ ആകാശത്തുനിന്നു കര്‍ത്താവ് വിളിച്ചു:
``സാവൂള്‍, സാവൂള്‍ നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?''
``കര്‍ത്താവേ, നീ ആരാകുന്നു?''
``നീ പീഡിപ്പിക്കുന്ന ക്രിസ്‌തു'' (അപ്പ.പ്രവ.9:4-5).
സാവൂളിനു കാര്യം മനസിലായി, യേശു തന്നെ പിന്തുടരുന്നുണ്ട്, തന്നെ പിടികൂടിയിരിക്കുന്നു.
അലഞ്ഞകന്നുപോയ ജാപ്പനീസ് വിദ്യാര്‍ത്ഥി പറഞ്ഞതുപോലെ, യേശുവില്‍നിന്നു പിടിവിട്ടോടുന്നതു വെറുതെയാണ്. അവന്‍ നമ്മെ വിടുകയില്ല. യേശുവിനെ പീഡിപ്പിക്കാന്‍ പോയവനെ, തന്റെ സുവിശേഷപ്രഘോഷകനാക്കി അവിടുന്നു മാറ്റി.
ആംഗ്ലേയ കവിയായ ആല്‍ഫ്രഡ് ടെന്നിസണ്‍ യേശുവിനെപ്പറ്റി ഇങ്ങനെ പാടി:
``He wakes desires you never may forget, He shows you stars you never saw before.''
ഒരിക്കലും ഉണരാത്ത, മറക്കാത്ത ആഗ്രഹങ്ങള്‍ അവന്‍ നിന്നില്‍ ഉണര്‍ത്തും. നീ ഇതുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത നക്ഷത്രങ്ങളാണ് അവന്‍ നിനക്കു കാണിച്ചുതരുക. നേരെ മുറ്റത്തിറങ്ങി നീലാകാശത്തേക്കു നോക്കുമ്പോള്‍ കാണുന്നതുപോലെയുള്ളവയല്ല അവ- പൂജരാജാക്കള്‍ കണ്ടതിനെക്കാളും തിളക്കമുള്ളവയാണ്.
അവ കാണുന്നവന്‍ പിന്നെ നിലത്തുനില്‍ക്കുകയില്ല. അവന്‍ പിന്നെ കുതിക്കുകയായിരിക്കും- ആ കുതിപ്പ് ഉന്നതങ്ങളിലേക്കായിരിക്കും, അത്യുന്നതങ്ങളിലേക്ക്, ``സ്വര്‍ഗത്തിന്റെ മൂന്നാം തട്ടിലേക്ക്'' (2 കോറി.12:2). അവന്റെ ആഗ്രഹങ്ങള്‍ അനന്തമായിരിക്കും- ആകാശഗോളങ്ങള്‍ക്കപ്പുറം.
അതായിരുന്നു വിശുദ്ധ പൗലോസ്. അവിടെയാണ് അവന്‍ കണ്ട നക്ഷത്രങ്ങള്‍. അവ അവനെ അവനല്ലാതാക്കി മാറ്റി. ആ മാറ്റം വലിയൊരു മാറ്റമായിരുന്നു. മുഴുവനും മാറിമറിഞ്ഞു. അവന്‍ മറ്റൊരു മനുഷ്യനായി മാറി. മറ്റുള്ളവരുടെയൊക്കെ മുമ്പനായി മാറി.
``പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുവാന്‍'' അവന്‍ പ്രേരിതനായി.
``ഇനി ഞാനല്ല ക്രിസ്‌തുവാണ് എന്നില്‍ ജീവിക്കുക'' - അതൊരു തിരിച്ചറിവായിരുന്നു, താന്‍ താനല്ലാതായി മാറിയെന്ന തിരിച്ചറിവ്.
അവന്‍ നിര്‍ഭയനായി മാറി. ഇനി ഈ ലോകത്തിലെ ഒരു ശക്തിക്കും തന്നെ ഒന്നും ചെയ്യാന്‍ സാധ്യമല്ലെന്ന് അവന്‍ കണ്ടെത്തി. ``ജീവിക്കുക എന്നാല്‍ എനിക്ക് ഒന്നുമല്ല, മരിക്കുക എന്നു പറഞ്ഞാല്‍ എനിക്കു ലാഭവും.''
ജാപ്പനീസ് വിദ്യാര്‍ത്ഥി പറഞ്ഞതുപോലെയുള്ള, ടെന്നിസണ്‍ പാടിയതുപോലെയുള്ള ദിവ്യാഹ്വാനം മനസ്സാക്ഷിയുടെ മന്ത്രണമായി, അപരരുടെ ശബ്‌ദമായി നമ്മിലേക്കും കടന്നുവരുന്നുണ്ടാകും. അതു കണ്ടെത്തുന്നതിലാണ് മിക്കപ്പോഴും നാം പരാജയപ്പെടുക. വിശുദ്ധ പൗലോസിലൂടെ ആ തിരിച്ചറിവ് നമുക്കും ലഭിക്കുമാറാകട്ടെ.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.