മഞ്ഞില്‍പ്പെട്ട് തന്റെ ശില്‌പം ആകെ വിരൂപമായി എന്നു കരുതിയാണ് പിറ്റേന്ന്‌രാവിലെ ശില്‌പിയായ ബേര്‍ട്ടല്‍ തോര്‍വാള്‍ഡ്‌സെന്‍ വരുന്നത്. പ്രതിമയ്‌ക്കു വൈരൂപ്യമല്ല രൂപഭേദമാണു കൈവന്നതെന്ന് അദ്ദേഹം കണ്ടു. രാജകീയ പ്രൗഢിയോടെ ഉയര്‍ത്തിപ്പിടിച്ചുനിന്ന ശിരസ് കുമ്പിട്ട് എല്ലാവരെയും നോക്കി നില്‍ക്കുന്ന രീതിയിലായി. അതുപോലെ ഉയര്‍ത്തി വാര്‍ത്ത കൈകള്‍ താഴേക്കു തിരിഞ്ഞ് എല്ലാവരെയും തന്നിലേക്കു മാടിവിളിക്കുന്നതുപോലെയും. അതു കണ്ടപാടെ തോര്‍വാര്‍ഡ്‌സെന്‍ വിളിച്ചു പറഞ്ഞു: ``ഇതാണ് യഥാര്‍ത്ഥ ക്രിസ്‌തു.''
ഗ്രീക്കുകാര്‍ക്ക് ഹരംപകര്‍ന്ന ദേവസങ്കല്‌പങ്ങളാണ് ഈദോയും (അയിദോ) മകന്‍ ലൂമിയും. ഒരിക്കല്‍ ലൂമികുമാരനു വലിയൊരു ആഗ്രഹം- ഭൂലോകം വരെ ഒന്നു പോകണം. അവിടെ മനുഷ്യരുമൊത്തു കഴിയണം. പിതാവിന്റെ അനുഗ്രഹാശിസുകളോടെ ലൂമി, ഭൂമിയിലേക്കു പുറപ്പെട്ടു. മനുഷ്യനായി പിറന്നു- അചിരേണ രാജാവുമായി.
മനുഷ്യരെയെല്ലാം ലൂമി പ്രാണതുല്യം സ്‌നേഹിച്ചു. അവരോടൊപ്പം കഴിഞ്ഞു. പക്ഷേ, ദേവനല്ലേ? സ്വര്‍ഗത്തിലേക്കു മടങ്ങിപ്പോകണം...! `പോകേണ്ട സമയമടുത്തു. എന്താണു ചെയ്യുക? സമയമായപ്പോള്‍ ലൂമി ഒരു വിദ്യ പ്രയോഗിച്ചു. തലേരാത്രിയില്‍ ലൂമി വലിയൊരു അത്താഴവിരുന്ന് ഒരുക്കി- എല്ലാവരെയും ക്ഷണിച്ചു.
അത്താഴത്തിനിടയ്‌ക്ക് അവര്‍ക്കൊക്കെ ആഹാരമായി ലൂമി കൊടുത്തത് തന്റെ ശരീരം തന്നെയായിരുന്നു. കഴിച്ചവരെല്ലാം ലൂമിയുടെ അംശങ്ങളായി മാറി! അങ്ങനെ അവരും ലൂമിയോടൊപ്പം സ്വര്‍ഗത്തിന് അവകാശികളായിത്തീ ര്‍ന്നുവെന്നു കഥ.
ഒരു തരത്തില്‍ പറഞ്ഞാല്‍ ലൂമിദേവന്‍ യേശുവിന്റെ ഒരു വിദൂര സങ്കല്‍പമല്ലേ?
``തന്റെ ദൈവിക ജീവനില്‍
നമ്മെ പങ്കുകാരാക്കുവാന്‍
നമ്മുടെ മനുഷ്യസ്വഭാവം സ്വീകരിക്കുകയും...
മൃതരായ നമ്മെ ജീവിപ്പിക്കുകയും ചെയ്‌തു.''
മെത്തോഡിസ്റ്റു സഭാസമൂഹത്തിന്റെ ഉപജ്ഞാതാവായ ജോണ്‍ വെസ്‌ലി (1703-1791) ഒരു ആംഗ്ലിക്കന്‍ പാസ്റ്ററായിരുന്നു. ദൈവശാസ്‌ത്ര പണ്‌ഡിതനായ റ്റ്‌സ്വിന്‍സ്സെന്‍ഡോര്‍ഫ് ഒരിക്കല്‍ അദ്ദേഹത്തോടു ചോദിച്ചു: താങ്കളുടെ അഭിപ്രായത്തില്‍ മനുഷ്യരാകുവാനും മനുഷ്യരോടൊപ്പമാകുവാനും യേശുവിനെ പ്രേരിപ്പിച്ചതെന്താവാം?
ഉത്തരം ഉടനെ വന്നു: അതിരുകളില്ലാത്ത സ്‌നേഹം, സര്‍വതിനെയും തന്നെത്തന്നെയും ഗ്രസിച്ചു നില്‍ക്കുന്ന അപാരമായ സ്‌നേഹം. അതാണ് വെസ്‌ലി പറഞ്ഞതുപോലെ നമ്മിലൊരുവനാകുവാന്‍ നമ്മോടൊപ്പമാകുവാന്‍ യേശുവിനെ പ്രേരിപ്പിച്ചത്.
വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. മനുഷ്യനോടൊപ്പം വസിക്കുവാന്‍ വന്ന ദൈവത്തിനു പിറക്കുവാന്‍ ഇടം കിട്ടിയില്ല. ഇരിക്കുവാന്‍ ഇലച്ചില്ലകള്‍ ഇല്ലാതെ ആകാശത്തിലൂടെ പറന്നുഴലുന്ന പക്ഷിയെപ്പോലെ അവിടുന്നു ബത്‌ലഹേമിലൂടെ ഇടംതേടി നടന്നു. ലൂമികുമാരന് ഒരിക്കലുമുണ്ടാകാത്ത അനുഭവം.
അവിടുന്നു ദാവീദിന്റെ ഗോത്രത്തിലും പട്ടണത്തിലുമായിരിക്കും ജനിക്കുക എന്നും അതു ബത്‌ലഹേമില്‍ തന്നെ ആയിരിക്കുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു (മിക്ക 5:2). കന്യകയില്‍നിന്നായിരിക്കും ജനിക്കുക എന്ന അറിയിപ്പുണ്ടായിരുന്നു (ഐസയാസ് 7:11). രക്ഷകനു വഴിയൊരുക്കുവാന്‍ യോഹന്നാനെന്ന വ്യക്തിയും നിയോഗിക്കപ്പെട്ടിരുന്നു. എങ്കിലും, അവന് ഒരു വസതി ഒരുക്കപ്പെട്ടില്ല- അതുണ്ടാക്കേണ്ടിയിരുന്നത് അവിടുന്നു സജ്ജീകരിച്ചൊരുക്കി നിറുത്തിയ ജനമായിരുന്നു. അവരതു ചെയ്‌തില്ല! മനുഷ്യന്‍ മടിച്ചുനിന്നിടത്തു മൃഗങ്ങള്‍ മുമ്പോട്ടുവന്നു. നാല്‍ ക്കാലികളോടൊപ്പം അവന്‍ തൊ ഴുത്തില്‍ പിറന്നു.
പുതിയ ഇസ്രായേലായ നമ്മളും രക്ഷകനെ സ്വീകരിക്കുന്നതില്‍ മുമ്പന്തിയിലൊന്നുമല്ല. മനോഹരങ്ങളായ ദൈവാലയങ്ങള്‍ പണിത്, ആലക്തിക ദീപങ്ങളില്‍ മുങ്ങിനില്‍ക്കുന്ന അള്‍ത്താരയുണ്ടാക്കി ജീവന്റെ അപ്പത്തെ നാം തങ്കക്കുസ്‌തോദികളില്‍ സൂക്ഷിച്ചുവയ്‌ക്കുന്നു- മേല്‍ത്തരം ഇരുമ്പു സെയിഫുകളില്‍! അവിടെ ദീപാരാധനയും കലോപാസനയും കണ്ടേക്കാമെങ്കിലും ദേവാരാധന കുറവല്ലേ?
ആ തടവറയുടെ ഏകാന്തതയില്‍ അടഞ്ഞിരിക്കാനാവുമോ അവിടുന്ന് ആഗ്രഹിക്കുക? ഹൃദയകവാടങ്ങളിലേക്ക് കടക്കുവാന്‍ കൊതിക്കുന്ന കര്‍ത്താവ്, താഴേക്കിറങ്ങി മനുഷ്യന്റെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്ന് അവനോടൊപ്പം യുഗാന്തംവരെ കഴിയുവാനാണ് കാം ക്ഷിക്കുക. ലൂമിദേവനെപ്പോലെ തന്റെ മാംസരക്തങ്ങള്‍ നമുക്കു നല്‍കിക്കൊണ്ട്.
മനുഷ്യനെ തേടിവന്ന യേശുക്രിസ്‌തുവിന്റെ രൂപവും ഭാവവും എങ്ങനെയായിരിക്കും? അതെപ്പറ്റി ഓരോ കലാകാരനും സ്വന്തമായ ചില ഭാവനകളുണ്ടാകും. നിര്‍മ്മാതാവ് ഒരിക്കലും വിഭാവനം ചെയ്യാത്ത രീതിയില്‍ രൂപപ്പെട്ട ഒരു ശില്‌പമാണ് ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ കത്തീഡ്രലില്‍ സ്ഥാ പിതമായിരിക്കുന്ന ക്രിസ്‌തുവിന്റെ പൂര്‍ണകായ പ്രതിമ.
ഡന്മാര്‍ക്കിലെ ഏറ്റവും വലിയ ശില്‌പകലാ വിദഗ്‌ധനായിരുന്ന ബേര്‍ട്ടല്‍ തോര്‍വാള്‍ഡ്‌സെന്നിന്റെ (1770-1768) നിര്‍മ്മിതിയാണത്. ഭാവനയനുസരിച്ച് തോര്‍വാള്‍ഡ്‌സെന്‍ ക്രിസ്‌തുവിന്റെ ഒരു പ്രതിമ വാര്‍ത്ത് പുറത്തുവച്ചിട്ടു പോയി- അല്‌പം ഉണങ്ങിക്കിട്ടുവാന്‍വേണ്ടി.
ആ രാത്രിയില്‍ അവിചാരിതമായ ഒരു ഹിമപാതമുണ്ടായി. മഞ്ഞില്‍പ്പെട്ട് തന്റെ ശില്‌പം ആകെ വിരൂപമായി എന്നു കരുതിയാണ് പിറ്റേദിവസം രാ വിലെ അദ്ദേഹം വരുന്നത്. പ്രതിമയ്‌ക്കു വൈരൂപ്യമല്ല രൂപഭേദമാണു കൈവന്നതെന്ന് അദ്ദേഹം കണ്ടുപിടിച്ചു. രാജകീയ പ്രൗഡിയോടെ ഉയര്‍ത്തിപ്പിടിച്ചുനിന്ന ശിരസ് കുമ്പിട്ട് എല്ലാവരെയും നോക്കി നില്‍ക്കുന്ന രീതിയിലായി. അതുപോലെ ഉയര്‍ത്തി വാര്‍ത്ത കൈകള്‍ താഴേക്കു തിരിഞ്ഞ് എല്ലാവരെയും തന്നിലേക്കു മാടിവിളിക്കുന്നതുപോലെയും. അതു കണ്ടപാടെ തോര്‍വാര്‍ഡ് സെന്‍ വിളിച്ചു പറഞ്ഞു:
``ഇതാണ് യഥാര്‍ത്ഥ ക്രിസ്‌തു.'' അദ്ദേഹത്തിന് ഒരു തിരിച്ചറിവ് കൈവരുകയാണ്: താന്‍ വിഭാവനം ചെയ്‌തതിനെക്കാള്‍ തികച്ചും വ്യത്യസ്‌തമായ, അതേസമയം അര്‍ത്ഥസമ്പുഷ്‌ടവും സങ്കല്‍പങ്ങളുമുള്ള മറ്റൊരു പ്രതിമയാണ് അവിടെ രൂപപ്പെട്ടിരിക്കുന്നത്! വാസ്‌തവത്തില്‍ അതാണ് ക്രിസ്‌തു. തന്റെ ദൈവികജീവനില്‍ നമ്മെ പങ്കുകാരാക്കുവാന്‍, തന്നെത്തന്നെ ന മുക്കു ഭക്ഷണപാനീയങ്ങളായി നല്‍കിക്കൊണ്ട് നമ്മിലേക്കു കടന്നുവരുന്ന ചരിത്രത്തിലെ ലൂമിദേവനായ യേശു.
ആഫ്രിക്ക കണ്ടിട്ടുള്ളതിലേക്കും വലിയ മിഷനറിയാണ് ആംഗ്ലിക്കന്‍ സഭാംഗമായിരുന്ന ഡേവിഡ് ലിവിംങ്‌സ്റ്റണ്‍. കൈ കള്‍ കൂപ്പി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചുകൊണ്ടു മരണത്തെ സ്വീകരിച്ച വിശുദ്ധാത്മാവ് (1873 മെയ് 1)! ടാന്‍സാനിയായിലെയും സമീപപ്രദേശങ്ങളിലെ യും കാട്ടുജാതികളുടെ കൂടെയായിരുന്നു ജീവിതകാലമത്രയും അദ്ദേഹം ചിലവഴിച്ചത്.
എത്തും പിടിയുമില്ലാത്ത കൊടുംകാടുകളില്‍ തന്നെ മനസിലാക്കാത്ത, തനി ക്കു മനസിലാകാത്ത ഒരു സമൂഹത്തി ന്റെ കൂടെ രോഗങ്ങളുടെയും അസൗകര്യങ്ങളുടെയും നടുവില്‍ ജീവിതകാലം മുഴുവന്‍ കഴിഞ്ഞുകൂടുവാന്‍ തന്നെ ശക്തിപ്പെടുത്തിയതെന്താണെ ന്ന് ലിവിങ്‌സ്റ്റണ്‍ തന്നെ വെളിപ്പെടുത്തുകയാണ്- സ്വതസിദ്ധമായ ശൈലിയില്‍. യുഗാന്തംവരെ നമ്മോടൊപ്പമുണ്ടായിരിക്കുമെന്ന യേശുവിന്റെ ഉറപ്പാണത്രേ അദ്ദേഹത്തെ അത്ര വലിയ ത്യാഗത്തിനു പ്രേരിപ്പിച്ചത്.
ഗ്രീക്ക് ഇതിഹാസങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ലൂമിദേവന്റെ മാതിരി തന്നെത്തന്നെ നമുക്കു ഭക്ഷണമായി നല്‍കിക്കൊണ്ട് നമ്മോടൊപ്പമായിരിക്കുന്ന യേശു, ആയിരക്കണക്കിന് മിഷനറിമാരുടെയും രക്തസാക്ഷികളുടെയും ശക്തികേന്ദ്രം കൂടിയാണ്.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പക്കും റോമന്‍ കൂരിയായിലുള്ളവര്‍ക്കും 2000-ാമാണ്ടിലെ മഹാജൂബിലിവേളയില്‍ ധ്യാനപ്രസംഗങ്ങള്‍ നടത്തിയ വിയറ്റ്‌നാമീസ് ആര്‍ച്ച്‌ബിഷപ്പാണ് ഫ്രാന്‍സിസ് സേവ്യര്‍ ജുയെന്‍ വാന്‍ ത്വാന്‍.
പതിമൂന്നുകൊല്ലക്കാലം നീണ്ട തന്റെ ജയില്‍വാസവും പിന്നീടുണ്ടായ വീട്ടുതടങ്കലും അനുസ്‌മരിച്ചുകൊണ്ട് അദ്ദേഹം പറയുകയാണ്: ``ആ ദിവസങ്ങളില്‍ എനിക്കു ശക്തി പകര്‍ന്നത് ജീവന്റെ അപ്പമായിരുന്നു - അതായിരുന്നു എന്റെ മരുന്നും.
തളര്‍ന്ന ശരീരത്തിനു ഭക്ഷണം ആവശ്യമുണ്ട്- വീണ്ടും ശക്തി ലഭിക്കുവാന്‍. അതുപോലെ ആധ്യാത്മിക ജീവിതത്തിലും നമുക്ക് ഒരു ഭക്ഷണം വേണം. യേശുവാണ് ആ ഭക്ഷണം- നമ്മുടെ ആശ്വാസം, നമ്മോടൊപ്പം കഴിയുന്ന എമ്മാനുവേല്‍.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.