Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 03 June 2011 12:33

തിന്മയും സന്തതികളും

Written by  ഫാ. ജോസഫ്‌ നെച്ചിക്കാട്ട്‌
Rate this item
(2 votes)
ഓരോ പ്രതിലോമ സംഘടനയുടെയും ലക്ഷ്യം മറ്റൊന്നുമല്ല. നശീകരണ പ്രസ്ഥാനങ്ങള്‍ക്കു രൂപം കൊടുക്കുന്നതോടൊപ്പം തങ്ങളുടെ ആധിപത്യവും അംഗസംഖ്യയും വര്‍ധിച്ചുവരണം. അതിന്‌ ഏതു മാര്‍ഗവും സ്വീകരിക്കും. ഈ അടുത്തകാലം വരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നഎല്‍.റ്റി.റ്റി.ഇ എന്താണു ചെയ്‌തിരുന്നത്‌? കണ്ടുമുട്ടിയിരുന്ന നിരപരാധികളെയൊക്കെ വലയില്‍ വീഴിച്ചു ക്യാമ്പിലെത്തിക്കും. അവരെയും ബലംപ്രയോഗിച്ചു സംഘടനയില്‍ ചേര്‍ത്ത്‌,പരിശീലനം കൊടുത്തു മുന്നണിപ്പോരാളിയായി രംഗത്തിറക്കും!


ലിയോ ടോള്‍സ്റ്റോയിയുടെ സുപ്രസിദ്ധമായൊരു കഥയാണ്‌ കുട്ടിപ്പിശാചും കര്‍ഷകന്റെ അപ്പവും.
ഒരു കര്‍ഷകനെ വലയില്‍ കുടുക്കി നരകത്തിലെത്തിക്കുവാന്‍ പിശാചുക്കളുടെ തലവന്‍ ഒരു കുട്ടിപ്പിശാചിനെ നിയോഗിച്ചയക്കുകയാണ്‌. കുട്ടിപ്പിശാചിന്റെ ഒരു സൂത്രവിദ്യയിലും കര്‍ഷകന്‍ കുടുങ്ങിയില്ല. ഇതറിഞ്ഞ മൂത്ത പിശാ ച്‌ കുട്ടിപ്പിശാചിനെ കണക്കറ്റു ശകാരിച്ചു. മൂന്നു കൊല്ലത്തിനകം എങ്ങനെയും കര്‍ഷക നെ വീഴിച്ചുകൊള്ളണമെന്ന കല്‌പനയുമായി വീണ്ടും ലോകത്തിലേക്കയച്ചു.
ഇത്തവണ ഒരു പണിക്കാരന്റെ വേ ഷത്തിലാണു കുട്ടിപ്പിശാച്‌ പ്രത്യക്ഷപ്പെട്ടത്‌. രാവും പകലും കഠിനാധ്വാനം ചെയ്യാന്‍ തയാറായി വന്ന അസ്സല്‍ കര്‍ഷകത്തൊഴിലാളി. കൃഷികള്‍ വമ്പന്‍ വിജയമായിരുന്നതുകൊണ്ട്‌ കര്‍ഷകന്‍ പെട്ടെന്നു സമ്പന്നായി മാറി. ഈ തക്കം നോക്കി പിശാച്‌ അയാളെ മദ്യത്തിന്‌ അടിമയാക്കി മാറ്റി. അങ്ങനെ അയാളെയും തന്റെ വലയില്‍ വീഴിച്ചു.
പലപ്പോഴും പൈശാചികശക്തികളുടെയും തിന്മയുടെയും കടന്നുവരവ്‌ പ്രകടമായ ലക്ഷണങ്ങളൊന്നുമില്ലാതെയായിരിക്കും. `ക്രോസ്‌ വേയ്‌സ്‌' എന്ന ഗ്രന്ഥത്തില്‍ ഫുള്‍ട്ടന്‍ ഷീന്‍ ഇങ്ങനെ പറയുന്നു:
നന്മയുടെ നാമധേയത്തിലായിരിക്കും പിശാചു പ്രത്യക്ഷപ്പെടുക. തിന്മയ്‌ക്കുവേണ്ടി ആരും തിന്മ പ്രവര്‍ത്തിക്കാറില്ലല്ലോ. തനിക്കു നന്മയാണെന്ന തോന്നല്‍ കടന്നുകൂടുമ്പോഴാണ്‌ മനുഷ്യന്‍ തിന്മയിലേക്കു ചായുന്നത്‌. ടോള്‍സ്റ്റോയിയുടെ കഥയിലെ കുട്ടിപ്പിശാച്‌ ആദ്യം കര്‍ഷകനെ സമീപിച്ചപ്പോള്‍ ഈ തന്ത്രങ്ങളൊന്നും പയറ്റിയില്ല- അവിടെയാണ്‌ അതിന്‌ പരാജയം പറ്റിയത്‌.
കുട്ടിപ്പിശാച്‌ പിന്നീട്‌ അടവൊന്നു മാറ്റി. അസ്സല്‍ കര്‍ഷകത്തൊഴിലാളിയായി രംഗപ്രവേശം ചെയ്‌തു. വിശ്വസ്‌തനായ ആ പണിക്കാരനു വളരെ വേഗം കൃഷിക്കാരനെ ആകര്‍ഷിക്കാന്‍ സാധിച്ചു. പണിക്കാരന്‍ പറഞ്ഞതനുസരിച്ചു പ്രവര്‍ത്തിച്ചു- മദ്യമുണ്ടാക്കി കഴിച്ചു തുടങ്ങി. അങ്ങനെ പിശാചിന്റെ വലയില്‍ വീണു.

നമ്മില്‍ പലരുടെയും വിചാരം പിശാചിന്റെ ശക്തികൊണ്ടു പല അനര്‍ത്ഥങ്ങളും തിന്മകളും ഒഴിവാക്കാമെന്നല്ലേ? അതൊരിക്കലും സംഭവിക്കാന്‍ പോകുന്നില്ല. തിന്മയെക്കൊണ്ടു തിന്മയെ നേരിടാനാവില്ലെന്ന്‌, ഒരു പിശാചിനെക്കൊണ്ടു വേറൊരു പിശാചിനെ കീഴടക്കാനാവില്ലെന്ന്‌ യേശുതന്നെ വ്യക്തമാക്കുന്നുണ്ടല്ലോ. തിന്മയുടെ ശക്തിയായ സാത്താന്‍ ഒരിക്കലും തനിക്കെതിരായി നീങ്ങുകയില്ല! തന്റെ രാജ്യം എങ്ങനെയും വിസ്‌തൃതമാക്കണമെന്നും ആവുന്നത്ര ആളുകളെ അതില്‍ പങ്കുകാരാക്കണമെന്നുമാണ്‌ പിശാചിന്റെ മോഹം. അതുകൊണ്ട്‌, ആധിപത്യമുറപ്പിച്ചിടത്തുനിന്ന്‌ തന്റെ അനുയായികളെ പിന്‍വലിക്കാന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലുപോലും ഒരിക്കലും കൂട്ടുനില്‍ക്കുകയില്ല (മത്താ.12:22-27).

സാത്താന്‍ തിന്മയുടെ മൂര്‍ത്തീഭാവമാണ്‌. നന്മസ്വരൂപിയായ ദൈവത്തോടുള്ള വിദ്വേഷമാണ്‌ അവനെ നയിക്കുക. എങ്ങനെയെങ്കിലും ദൈവത്തോടു പ്രതികാരം ചെയ്യണം. അതാണവന്റെ ഉള്ളിലിരിപ്പ്‌. അതിന്‌ ഒരാളെക്കൂടിയെങ്കിലും കി ട്ടാന്‍ ഏതു തന്ത്രവും എത്രനാള്‍ വേണമെങ്കിലും പ്രയോഗിക്കാന്‍ സാത്താന്‍ തയാറാകുമെന്നാണല്ലോ ടോള്‍സ്റ്റോയിയുടെ ഈ കഥ പറയുന്നത്‌.
ഓരോ പ്രതിലോമ സംഘടനയുടെയും ലക്ഷ്യം മറ്റൊന്നുമല്ല. നശീകരണ പ്രസ്ഥാനങ്ങള്‍ക്കു രൂപം കൊടുക്കുന്നതോടൊപ്പം തങ്ങളുടെ ആധിപത്യവും അംഗസംഖ്യയും വര്‍ധിച്ചുവരണം. അതിന്‌ ഏതു മാര്‍ഗവും സ്വീകരിക്കുന്നു. ഈ അടുത്തകാലം വരെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന എല്‍.റ്റി.റ്റി.ഇ എന്താണു ചെയ്‌തിരുന്നത്‌? കണ്ടുമുട്ടിയിരുന്ന നിരപരാധികളെയൊക്കെ വലയില്‍ വീഴിച്ചു ക്യാമ്പിലെത്തിക്കും. അവരെയും ബലംപ്രയോഗിച്ചു സംഘടനയില്‍ ചേര്‍ത്ത്‌, പരിശീലനം കൊടുത്തു മുന്നണിപ്പോരാളിയായി രംഗത്തിറക്കും!

പിശാചുക്കളുടെ ലക്ഷ്യവും അതേ മാര്‍ഗത്തിലൂടെയാണ്‌. എങ്ങനെയും തങ്ങളുടെ രാജ്യത്തി ലെ അംഗസംഖ്യ വര്‍ധിക്കണം. അവിടെയാണ്‌ അവന്റെ ശ്രദ്ധ. പിശാച്‌ യൂദാസില്‍ പ്രവേശിക്കുന്നതായി വിശുദ്ധ ഗ്രന്ഥത്തില്‍ നാം വായിക്കുന്നുണ്ടല്ലോ (യോഹ.13:2). എന്തായിരുന്നു അവന്റെ ലക്ഷ്യം? യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ്‌ സമ്മതിച്ചാല്‍, ആ ഇനത്തില്‍ ഒട്ടേറെ പേരെ കിട്ടാന്‍ സാധ്യതയുണ്ട്‌. ചുരുങ്ങിയ പക്ഷം യൂദാസിനെയെങ്കിലും കിട്ടിയാല്‍ അത്രയുമായില്ലേ?

തന്റെ പാളയത്തിലെത്താത്തവരെ ലക്ഷ്യംവച്ചാണ്‌ എപ്പോഴും അവന്റെ നീക്കം. അതാണ്‌ ടോള്‍സ്റ്റോയി പറഞ്ഞ കര്‍ഷകന്റെ പിന്നാലെ ഒരാള്‍ `ഫുള്‍ടൈമറായി' മൂന്നു വര്‍ഷത്തേക്കു നിയോഗിക്കപ്പെടുന്നത്‌. യൂദാസിന്റെ കൂടെയും ഒരാള്‍ സ്ഥിരം പണി എടുത്തിരുന്നു.

കീഴടങ്ങിയ പ്രദേശങ്ങളില്‍ സാത്താന്‍ സന്തുഷ്‌ടനാണ്‌; അവിടം അവനു വിഷയമേയല്ല. ചരിത്രകാരനും എഴുത്തുകാരനുമായ തോമസ്‌ കാര്‍ലൈലും (1795-1881), അമേരിക്കന്‍ കവിയായ എമേഴ്‌സണും (1803-1882) സുഹൃത്തുക്കളായിരുന്നു. പൈശാചിക ശക്തിയിലും സ്വാധീനങ്ങളിലും വലിയ കഴമ്പൊന്നുമില്ലെന്നു ചിന്തിച്ചിരുന്ന വ്യക്തിയാണ്‌ എമേഴ്‌സണ്‍. ഒരിക്കല്‍ എമേഴ്‌സണെ കാര്‍ലൈന്‍ ലണ്ടനിലേക്കു ക്ഷണിച്ചു. ഒരു രാത്രിയില്‍ ലണ്ടനിലെ സര്‍വതിന്മകളുടെയും കേന്ദ്രമായ ഒരു തെരുവിലേക്ക്‌ എമേഴ്‌സണെ കൂട്ടിക്കൊണ്ടുപോയി, അവിടുത്തെ ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തുകൊണ്ടു കാര്‍ലൈന്‍ ചോദിച്ചു: താങ്കള്‍ ഇപ്പോള്‍ തിന്മയില്‍ വിശ്വസിക്കുന്നുണ്ടോ? തനിക്കൊരിക്കലും വിഭാവനം ചെയ്യാന്‍പ്പോലും കഴിയാത്തതൊക്കെ അവിടെ അരങ്ങേറുന്നതു കണ്ടപ്പോള്‍ എമേഴ്‌സണ്‍ തന്റെ തെറ്റു സമ്മതിച്ചു.
ഓരോരുത്തരുടെയും ബലഹീനതകളിലൂടെയാണ്‌ പിശാച്‌ അകത്തു കയറുന്നത്‌- പണക്കൊതിയനായ യൂദാസിനെ അതേ നാണയത്തിലാണ്‌ പിശാ ച്‌ നേടുന്നത്‌, മുപ്പതു വെള്ളിനാണയത്തിലൂടെ.
ഈ അടുത്തകാലത്ത്‌ കുപ്രസിദ്ധി നേടിയ അമേരിക്കക്കാരന്‍ `ഡാന്‍ ബ്രൗണി'നെപ്പറ്റി നാം കേട്ടിട്ടുണ്ടല്ലോ. ഏതു വിധേനയും കോടീശ്വരനാകുക എന്നതുമാത്രമായിരുന്നു അയാളുടെ ഏ കലക്ഷ്യം. അതിന്‌, യൂദാസിനെപ്പോലെ അയാള്‍ കണ്ടുപിടിച്ച എളുപ്പമാര്‍ഗമായിരുന്നു `ഡാവിഞ്ചി കോഡ്‌' എന്ന നോവല്‍- ലെയോനാര്‍ഡോ ഡാ വിഞ്ചി (1452-1519) നവോത്ഥാന കാലഘട്ടത്തില്‍ വരച്ച യേശുവിന്റെ `അന്തിമ അത്താഴ'ത്തില്‍ മഗ്‌ദലേന മറിയത്തെക്കൂടി ചേര്‍ത്തുണ്ടാക്കിയ കഥ! യേശുവിന്റെ അന്തിമ അത്താഴം കഴിഞ്ഞ്‌ എത്രയോ നൂറ്റാണ്ടുകള്‍ക്കു ശേഷമാണ്‌ (ഏ.ഡി 1495-97) ഡാവിഞ്ചി സ്വന്തം ഭാവനയനുസരിച്ച്‌ ആ ചിത്രം വരയ്‌ക്കുന്നത്‌? നവോത്ഥാന കാലഘട്ടത്തിലെ ശൈലിയിലുള്ള ആ കലാരൂപത്തെ വികലമായി വ്യാഖ്യാനിച്ച്‌ മനുഷ്യപുത്രനെ പരിഹസിക്കുന്നത്‌ എത്രയോ ക്രൂരമാണ്‌! ബ്രൗണിന്റെ നോവലിനെ ആധാരമാക്കി എ.ഡി 3000 ത്തില്‍ ആരെങ്കിലും ബൈബിള്‍ വ്യാഖ്യാനിച്ചാല്‍ എങ്ങനെയിരിക്കും?

പ്രസ്‌തുത നോവലിനു സല്‍മാന്‍ റഷ്‌ദി മാര്‍ക്കിടുന്നതു ശ്രദ്ധേയമാണ്‌: `ചീത്ത' എന്നറിയപ്പെടു ന്ന നോവലുകള്‍ക്കുപോലും ചീത്തപ്പേരുണ്ടാക്കി യ നോവല്‍. വിശേഷണം പോരേ? `ചീത്ത' എ ന്നു നാം പറയുന്ന നോവലുകള്‍ക്കുപോലും നാ ണക്കേടുണ്ടാക്കുന്ന കഥ! എന്നുവച്ചാല്‍, ചീത്ത നോവലുകള്‍പോലും പുലര്‍ത്തുന്ന ചില നിലവാരമുണ്ട്‌, പ്രമേയാവതരണരീതിയില്‍ കലാപരമായി. അതുപോലും കൈവരാത്ത തരംതാണ ഗ്രന്ഥം! അതാണ്‌ `ബസ്റ്റ്‌ സെല്ലര്‍' ആയിത്തീര്‍ന്ന്‌ ഡാന്‍ ബ്രൗണിന്‌ കോടികള്‍ നേടിക്കൊടുത്തത്‌. ചരിത്രമുള്ളിടത്തോളം കാലം യൂദാസിനോടൊപ്പം ഡാന്‍ ബ്രൗണും അനുസ്‌മരിക്കപ്പെടും- പിശാചിന്റെ പ്രിയപ്പെട്ട ശിഷ്യന്മാര്‍.
ശിഷ്യപ്രധാനനായ പത്രോസിനെപ്പോലും സാത്താന്‍ ഗോതമ്പുമണിപോലെ പാറ്റാന്‍ ഉദ്യമിച്ചുവെന്നു യേശു പറയുന്നുണ്ടല്ലോ (ലൂക്കാ 22:31). ഇത്തിരി ഭീരുവായിരുന്ന പത്രോസിലേക്ക്‌ ആ ചാപല്യത്തിലൂടെ അകത്തു കടക്കാനാവും സാത്താന്‍ ശ്രമിച്ചത്‌ (ലൂക്കാ 22:57). യേശു പത്രോസിനുവേണ്ടി പ്രാര്‍ത്ഥിച്ചു; അതുപോലെ ശിഷ്യര്‍ക്കുവേണ്ടിയും: ``ദുഷ്‌ടനില്‍നിന്ന്‌ അവരെ കാത്തുകൊള്ളണമേ'' (യോഹ.17:15).
നമ്മുടെ ബലഹീനതകളിലൂടെ കയറിപ്പറ്റുവാന്‍ പിശാചു കിണഞ്ഞു പരിശ്രമിക്കും. അപ്പോഴൊക്കെ നമുക്ക്‌ ഉറച്ചിരിക്കാം: പത്രോസിനുവേണ്ടിയും ശിഷ്യന്മാര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിച്ച കര്‍ത്താവ്‌ നമുക്കുവേണ്ടിയും പിതാവിനോടു മാധ്യസ്ഥം യാചിച്ചിട്ടുണ്ട്‌ (യോഹ.17:20-24). മാത്രവുമല്ല, `ലോകത്തിന്റെ അവസാനം വരെ അവിടുന്നു നമ്മോടൊപ്പമുണ്ടായിരിക്കുക'യും ചെയ്യും (മത്താ. 28:20).

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.