ദൈവം തിരഞ്ഞെടുത്ത ശ്രേഷ്ഠമായ ദൈവ വിളികളാണ് സന്യാസം, പൗരോഹിത്യം, ദാമ്പത്യം. അതിലെ വ്യക്തികള്‍ ആത്മീയ ശുശ്രൂഷകരും കുടുംബശുശ്രൂഷകരുമാണ്. ഇവര്‍ തമ്മില്‍ വളരെ ചേര്‍ച്ചയുണ്ട്.
എന്നാല്‍ ലക്ഷ്യം ഒന്നുതന്നെ.
ദൈവം തിരഞ്ഞെടുത്ത ശ്രേഷ്ഠമായ ദൈവവിളികളാണ് സന്യാസം, പൗരോഹിത്യം, ദാമ്പത്യം. അതിലെ വ്യക്തികള്‍ ആത്മീയ ശുശ്രൂഷകരും കുടുംബശുശ്രൂഷകരുമാണ്. ഇവര്‍ തമ്മില്‍ വളരെ ചേര്‍ച്ചയുണ്ട്. ലക്ഷ്യം ഒന്നുതന്നെ. സമൂഹവളര്‍ച്ചയും കുടുംബവളര്‍ച്ചയും. നല്ലൊരു സമൂഹത്തിനായി ശ്രേഷ്ഠമായ കുടുംബാംഗങ്ങളെ വാര്‍ത്തെടുക്കണം.
ആത്മീയ ശുശ്രൂഷകര്‍ സംഘടനയുടെ ചട്ടക്കൂട്ടില്‍നിന്നു ലക്ഷ്യപ്രാപ്തിക്കായി പ്രയത്‌നിക്കുന്നു. ജ്ഞാനികള്‍, പ്രഗത്ഭര്‍, വിദഗ്ധര്‍, ആത്മീയ ഗുരുക്കള്‍ അടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിക്കുവാന്‍ ആത്മീയ ശുശ്രൂഷകര്‍ക്കു കഴിയും. അവരെ നേര്‍വഴിയില്‍ നയിക്കുവാനും തീവ്രയജ്ഞത്തോടെ പ്രയത്‌നിക്കുവാനുമുള്ള സംവിധാനങ്ങള്‍ സംഘടനയില്‍ ഉണ്ട്. അതിനാല്‍ മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ദേവാലയങ്ങള്‍, ധര്‍മകൂടാരങ്ങള്‍ മുതലായ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി സാമൂഹ്യ സാംസ്‌കാരിക ആത്മീയതലത്തില്‍ സ്തുത്യര്‍ഹസേവനം ചെയ്യുന്നു.
എന്നാല്‍ ദാമ്പത്യ ശുശ്രൂഷകര്‍ ഭാര്യയും ഭര്‍ത്താവുമാണ്. അവിടെ സംഘടനയില്ല. തീരുമാനം രണ്ടുപേര്‍ കൂടിയാണ്. വിദഗ്‌ധോപദേശം നല്‍കുവാന്‍ ആരും തന്നെയില്ല. പ്രത്യേകിച്ചും കൂട്ടുകുടുംബരീതി നഷ്ടപ്പെട്ടപ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ സ്വതന്ത്രരായി കുടുംബഭാരം ഏറ്റെടുക്കേണ്ടിവന്നു. അവരുടെ തീരുമാനങ്ങള്‍ക്കു പിഴവു വന്നാല്‍ കുടുംബത്തെയും തുടര്‍ന്ന് സമൂഹത്തെയും ബാധിക്കുന്നു. അവര്‍ക്ക് ഏകതുണയായിരിക്കുന്നത് ദൈവം മാത്രമാണ്.
നാം യേശുവിന്റെ സാക്ഷികളായി ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. വിവാഹിതരായവര്‍ അവരവരുടെ കുടുംബങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്ന ഭര്‍ത്താവായി, പിതാവായി, ഭാര്യയായി, അമ്മയായി മാറിക്കൊണ്ടാണ് സാക്ഷ്യം വഹിക്കേണ്ടത് . മക്കളെ ദൈവഭക്തിയിലും വിദ്യാഭ്യാസത്തിലും ഉത്തരവാദിത്വബോധത്തിലും വളര്‍ത്തണം. കുടുംബകടമകള്‍ നിര്‍വഹിക്കാതെ, ദൈവവേലക്കിറങ്ങണമെന്നല്ല ദൈവം ആഗ്രഹിക്കുന്നത്. സ്വന്തം കൂടപ്പിറപ്പിന്റെ വിവാഹത്തില്‍ പങ്കുകൊള്ളാതെ ധ്യാനം നടത്തുന്ന ആത്മീയ ശുശ്രൂഷകന്‍ തന്റെ കടമയാണോ നിര്‍വഹിക്കുന്നത്? വേലയ്ക്കുപോകാതെ, അലസനായി, ഓവര്‍ടൈം അവസരം നിഷേധിച്ചുകൊണ്ടും പ്രാര്‍ത്ഥനാനിരതനായി ചിലവവഴിക്കുന്നയാള്‍ തന്റെ കടമയാണോ നിര്‍വഹിക്കുന്നത്? ആലോചിക്കേണ്ടിയിരിക്കുന്നു. പഠിപ്പില്‍ ശ്രദ്ധിക്കാതെ, പ്രാര്‍ത്ഥനയില്‍ വിജയിക്കും എന്ന് കരുതിയാല്‍ മക്കള്‍ നിരാശപ്പെടില്ലേ? പ്രായമായ മക്കളുടെ വിവാഹകാര്യത്തില്‍ ശ്രദ്ധിക്കാതെ, ഭാവിയെപ്പറ്റി തീക്ഷ്ണത കാണിക്കാതെ, മാതാപിതാക്കള്‍ അഹോരാത്രം പ്രേഷിതവേലക്ക് ഒരുമ്പെട്ടാല്‍ ദൈവം സന്തുഷ്ടനാകുമോ? തിക്തഫലങ്ങള്‍ അനുഭവിച്ച എത്രയോ പേരുണ്ട്! കുടുംബകടമ കൃത്യമായി നിര്‍വഹിക്കുക എന്നതാണ് ഏറ്റവും വലിയ പ്രേഷിതവേല. കുടുംബത്തില്‍ അസ്വസ്ഥത ജനിക്കുന്നതിന്റെ അടിസ്ഥാനം ദൈവഹിതത്തിനെതിരായി പ്രവര്‍ത്തിക്കുമ്പോഴാണ്. ദൈവസ്മരണ അന്യമായിടത്ത് പൈശാചികസഹവാസം കടന്നുവരുന്നു. പ്രാര്‍ത്ഥനയിലും ദൈവഭക്തിയിലും അധിഷ്ഠിതമായ ദിനചര്യ ഉണ്ടായാല്‍, വീടുകളില്‍നിന്നും പിശാച് വിരണ്ടോടും, കുടുംബം ദിവ്യശക്തിയാല്‍ സമാധാനത്തിന്റെ ഉറവിടമായി തീരും.
സൂര്യപ്രകാശം ഉള്ളിടത്തും നിരന്തരം അടിച്ചുവാരുകയും തേച്ചു കഴുകുകയും ചെയ്യുന്നിടത്തു പായലും ജീവികളും വസിക്കുകയില്ല. നമ്മുടെ ഉത്തരവാദപ്പെട്ട കുടുംബജീവിതവും മനസിന്റെ അവസ്ഥയും ഇതുപോലെയാണ്. പ്രാര്‍ത്ഥനയിലും സമ്പൂര്‍ണ കുടുംബകടമ നിര്‍വഹണത്തിലും നന്മപ്രവൃത്തികളിലും നാം വിശുദ്ധീകരിക്കപ്പെട്ടാല്‍ നമ്മുടെ കുടുംബത്തിന്റെ ഭാവി പ്രകാശപൂര്‍ണമാവും. കുടുംബജീവിതം ഭൂമിയിലെ പറുദീസയായി മാറും.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.