
എന്നാല്‍ ഒരു ട്രക്കപകടം പെന്‍ങിന്റെ ശരീരത്തെ കീറിമുറിച്ചു. രണ്ടു വര്‍ഷത്തോളം ഷെന്‍ഷ്വേന്‍ ആശുപത്രിയില്‍ കഴിയേണ്ടിവന്നു. ഡോക്‌ടര്‍മാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയെങ്കിലും പെന്‍ങിന്റെ പാതിവേര്‍പെട്ട ശരീരം തുന്നിച്ചേര്‍ക്കുവാനോ അദ്ദേഹത്തെ പൂര്‍ണ്ണമനുഷ്യനാക്കുവാനോ സാധിച്ചില്ല.
അതിനു വേണ്ടി നിരവധി ശസ്‌ത്രക്രിയകള്‍ക്ക് വിധേയനാകേണ്ടിവന്നുവെങ്കിലും വൈദ്യശാസ്‌ത്രം കൈവിട്ട് അരയ്‌ക്ക് താഴേയ്‌ക്ക് മുറിഞ്ഞാണ് അദ്ദേഹം ആശുപത്രി വിട്ടത്. പത്തുവര്‍ഷങ്ങളോളം ഇപ്രകാരം പാതി മനുഷ്യനായി കഴിഞ്ഞ പെന്‍ങ് ഷ്വലിന്‍ ഇപ്പോള്‍ വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ബയോണിക് കാലുകളുടെ സഹായത്തോടെ നടന്നുതുടങ്ങിയിരിക്കുന്നു. ബെയ്‌ജിങ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഇടനാഴിയിലൂടെ കൃത്രിമക്കാലുകളുടെ സഹായത്തോടെ നടന്നുതുടങ്ങിയ 37 കാരനും രണ്ടടി ഏഴിഞ്ച് മാത്രം പൊക്കവുമുള്ള പെന്‍ങ് അസാധാരണവ്യക്തിത്വമാണെന്നാണ് ഡോക്‌ടര്‍മാരുടെ സാക്ഷ്യപ്പെടുത്തല്‍. തനിക്ക് സംഭവിച്ച ദുരന്തമോര്‍ത്ത് അയാള്‍ക്ക് പരിഭവമില്ല.. പരാതികളില്ല..
പൂര്‍ണായവയവങ്ങളും പൂര്‍ണ്ണാരോഗ്യവും ഉണ്ടായിട്ടും ശരീരത്തിലോ ജീവിതത്തിലോ ഉള്ള ഏതെങ്കിലും കുറവുകളുടെ പേരില്‍- നിറം, വണ്ണം, മെലിച്ചില്‍, സൗന്ദര്യം- ആയുസിനെ മുഴുവന്‍ ശപിച്ചും വെറുത്തും പരാതിപ്പെട്ടും കഴിയുന്ന നമ്മെപ്പോലെ അനേകരുള്ളപ്പോഴാണ് ഈ പാതിമനുഷ്യന്‍ നമ്മുടെ അത്ഭുതമാകുന്നത്.
അതെ, നമ്മുക്ക് പൂര്‍ണ്ണശരീരമുണ്ട്, കാലുകളും പാദങ്ങളുമുണ്ട്, നമുക്ക് ഓടാനും ചാടാനും മലകയറാനും സാധിക്കുന്ന വിധമുള്ള ദൃഢമായ കാലുകളുണ്ട്. എന്നിട്ടും നമുക്കെത്രയാണ് പരാതികള്‍.
ഹോസ്‌പിറ്റല്‍ വൈസ് പ്രസിഡന്റ് ലിന്‍ ലിയൂ പറയുന്നു, ``പെന്‍ങ് ഷ്വലിന്റെ പ്രായത്തിലുള്ള ഏതൊരാളെക്കാളും എല്ലാക്കാര്യങ്ങളിലും അയാള്‍ പൂര്‍ണ്ണഫിറ്റാണ്... അയാളുടെ ജീവിതരഹസ്യം ആനന്ദമാണ്. അവസ്ഥകളോട് പൊരുത്തപ്പെടാനുള്ള സന്നദ്ധതയാണ്..'' അവയവഭംഗിയോര്‍ത്ത് മനസ്സില്‍ പരാതികളുയരുമ്പോള്‍ ഇനി എല്ലാവരുടെയും ഓര്‍മ്മയിലേക്ക് പെന്‍ങ് ഷ്വയിന്‍ കടന്നുവരട്ടെ.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.