Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 17 February 2012 11:51

വസ്ത്രധാരണത്തില്‍ നാം ശ്രദ്ധിക്കുന്നുണ്ടോ Featured

Written by  ഡോ. അപ്പു സിറിയക്
Rate this item
(4 votes)

മോഡേണ്‍ ഡ്രസിങ്ങിന്റെ ഭാഗമെന്നോണം ഇറുകിപ്പിടിച്ചു കിടക്കുന്ന ടീ-ഷര്‍ട്ട്, ലോ വേയ്സ്റ്റ് ജീന്‍സ്, ബര്‍മുഡാ, ഷോര്‍ട്ട്-ടോപ്പ് തുടങ്ങിയവയെല്ലാംതന്നെ ചില ഇടവകളിലും രൂപതകളിലും തന്നെ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതിനെ ലംഘിക്കാന്‍ ശ്രമിക്കുന്നത് സഭയോടും പ്രത്യേകിച്ച് കൂദാശകളോടുമുള്ള അനാദരവായി തോന്നുന്നു.

ഈ അടുത്ത കാലത്ത് എറണാകുളത്ത് ഒരു ദേവാലയത്തില്‍ പോയപ്പോള്‍ 'ഡ്രസ് കോഡ്' സംബന്ധിച്ച് വികാരിയച്ചന്‍ പ്രസംഗിക്കുന്നത് കേട്ടു. ലോ വേയ്സ്റ്റ് ജീന്‍സ്, ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ തുടങ്ങിയവ പുരുഷന്മാരും സ്ത്രീകളും ദേവാലയ ശുശ്രൂഷകളില്‍ ധരിക്കരുതെന്ന്. അങ്ങനെ ധരിച്ചാല്‍ എന്താണ് കുഴപ്പമെന്നൊന്നും അദ്ദേഹം വിശദീകരിച്ചില്ല. ക്രിസ്തുവിനെ ആരാധിക്കാന്‍ വരുന്നവര്‍ക്ക് വസ്ത്രധാരണം എങ്ങനെയാണ് തടസമാകുന്നത്.
സെലീനാ ഈപ്പന്‍, പുളിഞ്ചോട്ടില്‍, തിരുവനന്തപുരം

സെലീനയുടെ ചോദ്യം ഈ കാലയളവില്‍ വളരെ പ്രസക്തമെന്ന് തോന്നുന്നു. ഇടവക ദേവാലയശുശ്രൂഷകള്‍ക്ക് പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയ്ക്കും മറ്റും യുവാക്കള്‍ തുടങ്ങി മുതിര്‍ന്നവര്‍ വരെ വസ്ത്രധാരണത്തില്‍ അല്പം പോലും ശ്രദ്ധിക്കുന്നില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. മോഡേണ്‍ ഡ്രസിന്റെ ഭാഗമെന്നോണം ഇറുകിപ്പിടിച്ചു കിടക്കുന്ന ടീ-ഷര്‍ട്ട്, ലോ വേയ്സ്റ്റ് ജീന്‍സ്, ബര്‍മുഡാ, ഷോര്‍ട്ട്-ടോപ്പ് തുടങ്ങിയവയെല്ലാം മിക്കവാറും ഇടവകളില്‍ ഉപയോഗക്കരുതെന്ന് വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ലംഘിക്കാന്‍ ശ്രമിക്കുന്നത് സഭയോടും കൂദാശകളോടുമുള്ള അനാദരവായി കാണ ണം.
'സഭ' അനാവശ്യ കാര്യങ്ങളില്‍ കൈകടത്തുന്നു എന്ന് ചിന്തിക്കരുത്. 'സഭ' എന്നത് ക്രിസ്തുവിന്റെ മൗതികശരീരമാണ്. ശിരസ് ക്രിസ്തുവാണ്.നമ്മുടെ ശരീരത്തി ല്‍ ആവശ്യത്തിന് വസ്ത്രം ഇല്ലെങ്കില്‍ നമ്മുടെ ശിരസ് ലജ്ജിക്കപ്പെടുന്നതുപോലെ നമ്മുടെ ശരീരത്തില്‍ ആവശ്യത്തിന് വസ്ത്രമില്ലെങ്കില്‍, സഭയുടെ ശിരസായ ക്രിസ്തുവും ലജ്ജിക്കും.

ഒരു ഇന്റര്‍വ്യൂവിന് പോകുമ്പോഴും ഒരു ബഹുമാന്യ വ്യക്തിയെ സന്ദര്‍ശിക്കുമ്പോഴും ഇക്കൂട്ടര്‍ ഇപ്രകാരമുള്ള വസ്ത്രധാരണം നടത്തുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ആദരിക്കപ്പെടുന്ന വ്യക്തിക്ക് മുന്നില്‍ നാം ബഹുമാനായി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ മനുഷ്യനേക്കാള്‍ ആദരിക്കേണ്ട ദൈവത്തിന്റെ മുന്നിലാണ് നാം നില്‍ക്കുന്നതെന്ന ചിന്ത നമ്മില്‍ നിന്നും നഷ്ടപ്പെട്ടു പോകുന്നു. ഇത് ക്രിസ്തുവിനെ ഒരു തരത്തില്‍ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നതിന് തുല്യമാണ്.

കര്‍ത്താവ് മോശയോട് അരുള്‍ച്ചെയ്തു: ''നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്.'' അതെ, കര്‍ത്താവിന്റെ ദേവാലയവും ദൈവ ശുശ്രൂഷകളും പരിശുദ്ധമാണ്. പരിശുദ്ധരില്‍ പരിശുദ്ധനായ 'ഈശോ' നില്‍ക്കുന്നിടത്ത് ആ പരിശുദ്ധിയ്ക്ക് ചേരാതെ വ്യാപരിക്കുന്നത് നമ്മുടെ ജീവിതത്തില്‍ പല തരത്തിലുള്ള അസ്വസ്ഥതകളും സൃഷ്ടിക്കും.

ശരീരഭാഷയും വസ്ത്രധാരണവും തമ്മില്‍ അഭേദ്യ ബന്ധമുണ്ട്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഒരു വിഷയം പ്രതിപാദിക്കുന്നതിനാല്‍ വസ്ത്രധാരണത്തിന്റെ സൈക്കോളജിയും കുറച്ച് മനസിലാക്കുക. 'എക്‌സിബിഷനിസം' അഥവാ പ്രദര്‍ശനകൗതുകം എന്ന മനോവൈകല്യമുള്ളവര്‍ അമിതമായി അണിഞ്ഞൊരുങ്ങി നടക്കുന്നതിലും സ്വന്തം ശരീരസൗന്ദര്യം മറ്റുള്ളവരെ പ്രദര്‍ശിപ്പിക്കുന്നതിലും സംതൃപ്തി കണ്ടെത്താന്‍ ശ്രമിക്കുന്നവരാണ്. ഇതിനോടു ചേര്‍ന്നുപോകുന്ന മറ്റൊരു മാനസിക വൈകല്യമാണ് 'നാര്‍സിസം' എന്നു പറയുന്നത്. സ്വയംപ്രേമത്തിനാണ് 'നാര്‍സിസം' എന്നു പറയുന്നത്. സ്വന്തം ശരീരത്തിന്റെ പ്രതിബിംബം വെള്ളത്തി ല്‍ കണ്ട് അതില്‍ ആകൃഷ്ടനായി പുണരാനായി വെള്ളത്തില്‍ ചാടിയ 'നാര്‍സിസ്' എന്ന ഗ്രീക്കു പുരാണ കഥാപാത്രത്തെ അനുസ്മരിക്കുന്നതാണ് 'നാര്‍സിസം.' നാര്‍സിസം ഉള്ളവര്‍ സ്വന്തം വേഷത്തിലും ശരീരത്തിലും മാത്രം ശ്രദ്ധിക്കുന്നു.

വേഷഭൂഷാദികളോടൊപ്പം നടപ്പും ഭാവവും എല്ലാം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തക്കവിധത്തില്‍ പെരുമാറാന്‍ ശ്രമിക്കുന്ന വ്യക്തികള്‍ വിരളമല്ല. എല്ലാവരും ശ്രദ്ധിക്കുന്ന വിധത്തില്‍ അവര്‍ ശാരീരിക ഭാഷയിലൂടെ പെരുമാറും.

വസ്ത്രധാരണവും ശാരീരിക ഭാഷയും എല്ലാം ക്രിസ്തുവിന്റെ പരിശുദ്ധിക്ക് യോജിച്ച വിധത്തില്‍ ആണെന്ന് ഉറപ്പുവരുത്തുകയാണ് ഈശോയെ സ്‌നേഹിക്കുന്ന വ്യക്തി ചെയ്യേണ്ടത്.
നിയമാവര്‍ത്തനം 22:5 ''സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ വേഷം അണിയരുത്. അപ്രകാരം ചെയ്യുന്നവര്‍ നിന്റെ ദൈവമായ കര്‍ത്താവിന് നിന്ദ്യരാണ്.'' എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്. ചില വിജാതീയ ആചാരങ്ങള്‍ പുരുഷന്മാരെ സ്ത്രീകളായും സ്ത്രീകളെ പുരുഷന്മാരായും അണിയിച്ചൊരുക്കി വിജാതീയ ആരാധന നടത്തി വന്നിരുന്നതിരെയാണ് ദൈവം ഈ മുന്നറിയിപ്പ് നല്‍കുന്നതെന്നു തോന്നുന്നു. ഈ തിരുവചനമനുസരിച്ച് സ്ത്രീകള്‍ പുരുഷന്മാര്‍ ധരിക്കുന്ന പാന്റ്, ജീന്‍സ് എന്നിവ ധരിക്കരുതെന്നല്ല സഭ പഠിപ്പിക്കുന്നത്. എന്നാല്‍ അശ്രദ്ധമായും പാപവാസന മറ്റുള്ളവരില്‍ ഉളവാക്കുന്ന വിധത്തില്‍ വസ്ത്രധാരണം നടത്തുന്നതിനും എതിരെയാണ് തിരുവചനം മുന്നറിയിപ്പ് നല്‍കുന്നത്.

1 തിമോ.2:9 ഇങ്ങനെ വായിക്കുന്നു: ''സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടും കൂടി ഉചിതമായവിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ് തങ്ങളെത്തന്നെ അലങ്കരിക്കരുത്.'' സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും ഈ തിരുവചനം കാലഘട്ടത്തില്‍ ബാധകമാണ്. ഇറുകിപ്പിടിച്ച ടീ-ഷര്‍ട്, ഇറുകിയ ജീന്‍സ്, അടിവസ്ത്രങ്ങള്‍ പുറത്തു കാണത്തക്കവിധത്തില്‍ ലോ വേയ്സ്റ്റ് ജീന്‍സ് തുടങ്ങിയവ മറ്റുള്ളവരില്‍ 'പ്രലോഭനത്തിന്' കാരണമാകും. അതിനാല്‍ കേരള കത്തോലിക്കാ സഭയില്‍ ആകമാനം ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നാണ് എന്റെ പക്ഷം. ലൈംഗികതയുടെയും മാധ്യമങ്ങളുടെയും അമിത സ്വാധീനം ചില ഹോളിവുഡ് സിനിമാതാരങ്ങളെപ്പോലെ 'സെക്‌സി' ആയി വസ്ത്രം ധരിച്ച് ദേവാലയത്തിലും ദേവാലയ ശുശ്രൂഷകളിലും നമ്മെ യാതൊരു കൂസലും കൂടാതെ എത്തിക്കുന്നു എന്നത് അങ്ങേയറ്റം ഖേദകരമാണ് എന്നു മാത്രമല്ല, പൈശാചികവുമാണ്. 1 കോറി.11:5 ''ശിരസു മൂടാതെ പ്രാര്‍ത്ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും തന്റെ ശിരസിനെ അപമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിനു തുല്യമാണിത്.''

ചില സ്ത്രീകള്‍ ദേവാലയത്തില്‍ വരുമ്പോള്‍ ശിരസില്‍ നെറ്റ് മനപൂര്‍വ്വം ഉപയോഗിക്കാതിരിക്കുന്നതായി കാണാം. വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ സ്ത്രീകള്‍ ശിരസ് മൂടി പ്രാര്‍ത്ഥിക്കുന്നത് അങ്ങേയറ്റം പ്രശംസനീയമാണ്. പ്രത്യേകിച്ച് ആധുനിക വസ്ത്രങ്ങള്‍ ധരിക്കുന്ന സഹോദരിമാര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പെണ്‍കുഞ്ഞുങ്ങളെ ദേവാലയത്തില്‍ അയക്കുമ്പോള്‍ 'തല മൂടി' പ്രാര്‍ത്ഥിക്കണമെന്ന് മാതാപിതാക്കന്മാര്‍ നിര്‍ദ്ദേശിക്കണം. ബാല്യത്തിലേയുള്ള ഈ പരിശീലനം അവരുടെ ജീവിതതം മുഴുവന്‍ വിശുദ്ധിയോടെ നിലനിര്‍ത്താന്‍ സഹായിക്കും.
മാതൃകാപരമായി 'സഭ' അനുശാസിക്കുന്ന പ്രകാരം വസ്ത്രധാരണം നടത്താത്തവര്‍ വാസ്തവത്തില്‍ മറ്റുള്ളവര്‍ക്ക് പാപപ്രേരണയാണ് നല്‍കുന്നത്. പാപപ്രേരണയ്ക്ക് കാരണമാകുന്നുവെങ്കില്‍ നിന്റെ കഴുത്തില്‍ കല്ലുെകട്ടി കടലില്‍ ചാടുകയായിരിക്കും നല്ലതെന്ന് ഈശോ പറയുന്നത് അത് അത്രയും ഗൗരവമുള്ളതുകൊണ്ടാണ്. ഉചിതമായി വസ്ത്രധാരണം നടത്താത്തവര്‍ കുമ്പസാരിക്കേണ്ട പാപംകൂടിയാണ് ചെയ്യുന്നത്.
ഒരിക്കല്‍ ഫാ. റൂഫസ് പെരേര പറഞ്ഞത് ഓര്‍ക്കുന്നു. ചില വസ്ത്രങ്ങളിലൂടെയും വസ്തുക്കളിലൂടെയും തിന്മയുടെ പ്രവര്‍ത്തനം ഉണ്ടാകും എന്നായിരുന്നു അച്ചന്‍ ഓര്‍മ്മിപ്പിച്ചത്. ചില പുരുഷന്മാരുടെ വസ്ത്രത്തില്‍ സാത്താനിക് സിമ്പല്‍സ് കാണാം. സാത്താന്റെയും തലയോട്ടിയുടെയും മറ്റും ചിത്രങ്ങള്‍ ആലേഖനം ചെയ്ത വസ്തുക്കളും വസ്ത്രങ്ങളും യാതൊരു കാരണവശാലും ഉപയോഗിക്കരുത്.
ഒരിക്കല്‍ യുവാവായ രോഗി എന്നെ കാണുവാന്‍ ഒ.പിയില്‍ വന്നത് ഓര്‍ക്കുന്നു. അയാള്‍ നീളമുള്ള ഒരു ടീ-ഷര്‍ട്ട് ധരിച്ചിരുന്നു. ദൂരെനിന്ന് നോക്കിയപ്പോള്‍ 'ഗ്വാഡ്‌ലുപ്പെ മാതാവി'ന്റെ ചിത്രമാണെന്നാണ് ഞാന്‍ കരുതിയത്. നെഞ്ചില്‍ മാതാവിന്റെ ചിത്രം ധരിച്ച ആ യുവാവിനെക്കുറിച്ച് എനിക്ക് മതിപ്പ് തോന്നി.

എന്നാല്‍ അടുത്ത വന്നപ്പോള്‍ മനസിലായി ഗ്വാഡ്‌ലുപ്പെ മാതാവിന്റെ മുഖത്തിന്റെ സ്ഥാനത്ത് 'പിശാചിന്റെ' മുഖമാണ്. അതു കണ്ടപ്പോള്‍ ഏറെ വിഷമത്തോടെ ഞാന്‍ ആ കത്തോലിക്കാ യുവാവിനെ ഉപദേശിച്ചു. അവന് തെറ്റു മനസിലായി. അവനിനി ആ ബെനിയന്‍ ധരിക്കില്ല എന്ന് പറഞ്ഞാണ് പോയത്. ദേവാലയത്തില്‍ എന്നല്ല, എവിടെയായിരുന്നാലും ക്രിസ്തുവിലുള്ളവന്‍ അവന്റെ ഐഡന്റിറ്റി നിലനിര്‍ത്തണം.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകനോ മകളോ വളരെ മോശമായി ഡ്രസ് ചെയ്ത് തെരുവു തെമ്മാടിയെപ്പോലെ നടക്കുന്നുഎന്ന് കരുതുക. എത്ര പരിതാപകരമായിരിക്കും അത്. പ്രപഞ്ചത്തിന്റെ അതിനാഥനായ, ഈശോയുടെ മകനും മകളും അതിലും എത്രയോ വലിയ പദവിയുള്ളവരാണ്. ആയതിനാല്‍ ''അപ്പന്റെ'' ഐഡന്റിറ്റി നമുക്ക് വസ്ത്രധാരണത്തിലും ശാരീരിക ഭാഷയിലും നിലനിര്‍ത്താന്‍ പ്രാര്‍ത്ഥിക്കാം. തീരുമാനമെടുക്കാം. 'സഭ' അനുശാസിക്കുന്ന ഡ്രസ് കോഡ് പരിശീലിക്കുകയും ചെയ്യാം.

 

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.