Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 30 September 2011 11:41

ട്രെയിന്‍ യാത്രയ്‌ക്കിടയില്‍

Written by  റാസ്‌ മേരി ജെ
Rate this item
(2 votes)

ബസ്‌യാത്ര അനുദിനം ചെലവേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ ആളുകള്‍ കൂടുതലായി ട്രെയിന്‍ യാത്രയെ ആശ്രയിക്കാന്‍ തുടങ്ങിയത്‌. താരതമ്യേന യാത്രാസൗകര്യം, നിരക്ക്‌ കുറവ്‌, തുടങ്ങയി നിരവധി കാരണങ്ങളാല്‍ ഓരോ ദിവസവും തീവണ്ടിയെ ആശ്രയിക്കുന്നവരുടെ എണ്ണമേറിക്കൊണ്ടിരിക്കുന്നു. ശ്രദ്ധിച്ചാല്‍ യാത്ര സുഖകരവും ലളിതവുമാക്കാം. ഏതാനും ചില കാര്യങ്ങള്‍.

ട്രെയിന്‍ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ തന്നെ ചാടിയിറങ്ങാനോ ചാടിക്കയറാനോ തുനിയരുത്‌. കൈ ഒന്ന്‌ പിഴയ്‌ക്കുകയോ കാലൊന്ന്‌ വഴുതുകയോ ചെയ്‌താല്‍ മഹാദുരന്തത്തിലേക്കായിരിക്കും ആ വീഴ്‌ച. ഇങ്ങനെ അപകടത്തില്‍ പെടുന്നവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ദിവസവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുണ്ട്‌. പ്രധാന സ്റ്റേഷനുകളില്‍ അഞ്ചുമിനിട്ടെങ്കിലും ട്രെയിന്‍ നിറുത്തിയിടാറുണ്ട്‌. ചെറിയ സ്റ്റേഷനുകളോ പാസഞ്ചര്‍ വണ്ടികളോ ആകുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചെന്നൈ, മുംബൈ നഗരങ്ങളിലെ മെട്രോ വണ്ടികള്‍ ഒന്നോ രണ്ടോ മിനിറ്റ്‌ മാത്രമേ നിറുത്തുകയുള്ളൂ.

ഡോറിനടുത്തിരുന്ന്‌ കഴിയുന്നതും യാത്ര ചെയ്യാതിരിക്കുക. മറ്റൊരിടത്തും ഇരിപ്പിടമില്ലെങ്കില്‍ പോലും ഈ ഇരുപ്പ്‌ ഒഴിവാക്കണം. ട്രെയിനിന്റെ വേഗതയും കാറ്റും മൂലം വളരെ വേഗം കണ്ണുകളില്‍ ആലസ്യം പടരും. പാളങ്ങളില്‍ നിന്ന്‌ മറ്റൊരു പാളങ്ങളിലേക്ക്‌ മാറുമ്പോഴും മറ്റുമുളള ചെറിയ കുലുക്കം മതി കൈകളുടെ പിടി അയയാനും ദുരന്തത്തിലേക്ക്‌ വഴുതി വീഴാനും. ചിലപ്പോള്‍ ട്രെയിന്‍ വേഗത കൂടുമ്പോള്‍ വാതില്‍ അതിശക്തിയോടെ അടയും. എത്ര സൂക്ഷിച്ചിരുന്നാലും അപകട സാധ്യത ഏറെയാണ്‌. റയില്‍വേ കര്‍ശനമായി വാതില്‍പ്പടിയിലിരുന്നുള്ള യാത്ര നിരോധിച്ചിട്ടുണ്ടെങ്കിലും അത്‌ അനുസരിക്കാന്‍ പലരും കൂട്ടാക്കുന്നില്ല. അതുകൊണ്ട്‌ അപകടങ്ങളും കൂടുന്നു.


രാത്രിയില്‍ യാത്രചെയ്യുന്നവര്‍ മൊബൈല്‍ഫോണില്‍ അലാറം സെറ്റ്‌ ചെയ്‌ത്‌ ഉറങ്ങാന്‍ ശീലിക്കണം. കോട്ടയത്തുനിന്നും കോഴിക്കോട്ടേക്ക്‌ യാത്ര പോകുന്ന ഒരാള്‍ ആറുമണിക്കൂര്‍ ഫോണില്‍ സെറ്റ്‌ ചെയ്‌ത്‌ വെക്കണം. അങ്ങനെയെങ്കില്‍ അതനുസരിച്ച്‌ ഉണരാന്‍ കഴിയും. അല്ലാത്ത പക്ഷം പലപ്പോഴും വണ്ടി സ്റ്റേഷന്‍ വിട്ടതിന്‌ ശേഷമായിരിക്കും യാത്രക്കാരന്‍ ഉണരുന്നത്‌. പെട്ടെന്ന്‌ ഉറക്കച്ചടവോടെ ചാടിയിറങ്ങുന്നത്‌ ദുരന്തത്തിലേക്കാവും. ഇങ്ങനെ വൈകിയുണര്‍ന്നാല്‍ തൊട്ടടുത്ത സ്റ്റേഷനിലിറങ്ങി മടങ്ങുന്നതാണ്‌ എന്തുകൊണ്ടും നല്ലത്‌.


ട്രെയിന്‍ യാത്രയില്‍ അപരിചിതരുമായുളള സൗഹൃദം കുറെയൊക്കെ ഫലപ്രദമെങ്കിലും അവര്‍ തരുന്ന ഭക്ഷണവും മറ്റും വാങ്ങിക്കഴിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. പല അപരിചിതരും സൗഹൃദം ഭാവിച്ച്‌ ഐസ്‌ക്രീം, ബിസ്‌ക്കറ്റ്‌ തുടങ്ങിയവയില്‍ ഉറക്കഗുളിക പൊടിച്ച്‌ ചേര്‍ക്കുകയും അങ്ങനെ യാത്രക്കാരെ കൊളളയടിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പത്രങ്ങളില്‍ സ്ഥിരം സംഭവമായി മാറിയിട്ടുണ്ട്‌.


ട്രെയിനിലെ നിയമങ്ങള്‍ അനുസരിക്കാന്‍ യാത്രക്കാര്‍ കടപ്പെട്ടിരിക്കുന്നു. അത്‌ യാത്രയുടെ സുരക്ഷിതത്വത്തിന്‌ അനിവാര്യമാണ്‌. ഇതു ലംഘിക്കുന്നവരാണ്‌ അപകടങ്ങളില്‍ പെടുന്നത്‌. യാത്രയ്‌ക്കു കുടുംബത്തോടൊപ്പമാണ്‌ പോകുന്നതെങ്കില്‍ ആവശ്യമായ വസ്‌ത്രങ്ങളും കുട്ടികള്‍ക്കുളള മരുന്നുകളും എടുക്കണം. നീണ്ട യാത്രയാണെങ്കില്‍ പുതപ്പ്‌, പില്ലോ തുടങ്ങിയവയും കരുതണം. ആഹാരം ട്രെയിനില്‍ നിന്നും ലഭിക്കുമെങ്കിലും വീട്ടില്‍ നിന്ന്‌ പായ്‌ക്ക്‌ ചെയ്‌തുകൊണ്ടു വരുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ തന്നെയാണ്‌ എപ്പോഴും സുരക്ഷിതവും, ആരോഗ്യത്തിന്‌ നല്ലതും.


ട്രെയിനില്‍ സുരക്ഷിതത്വത്തിന്‌ വേണ്ടി ബാഗും മറ്റും സീറ്റിനു താഴെ ചെയിന്‍ ഉപയോഗിച്ച്‌ ലോക്കു ചെയ്യുന്നതിനെ റയില്‍വേ പ്രോത്സാഹിപ്പിക്കാറുണ്ട്‌. ചെറിയ ഹാന്‍ഡ്‌ ബാഗുകള്‍പോലും സുരക്ഷിതമായി ഉപയോഗിക്കണം.


മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍ നമ്പറോ, വീട്ടിലെ നമ്പറോ ഉറക്കെപ്പറയാതിരിക്കുക. കൂടാതെ വീട്‌ അടച്ചുപൂട്ടിയിരിക്കുകയാണെന്നും അലമാരയില്‍ സ്വര്‍ണ്ണം ഇരിപ്പുണ്ടെന്നും മറ്റും പരിസരം നോക്കാതെ പറഞ്ഞാല്‍ ചിലപ്പോള്‍ ചില യാത്രക്കാര്‍, ധൃതി പിടിച്ചിറങ്ങി ടാക്‌സി വിളിച്ച്‌ വീട്ടിലെത്തി, വീടുള്‍പ്പെടെ കടത്തും. ഫോണുകളില്‍കൂടി വിലപിടിച്ച വസ്‌തുക്കളെപ്പറ്റി പറയേണ്ടിവരുമ്പോള്‍ കോഡ്‌ വാക്കുകള്‍ മുന്‍കൂട്ടി പരിശീലിക്കുക. അല്ലെങ്കില്‍ എസ്‌.എം.എസ്‌.അയയ്‌ക്കുക.


ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ ടിക്കറ്റ്‌ പരിശോധകര്‍ ഇടയ്‌ക്ക്‌ കയറും. ടിക്കറ്റ്‌ എവിടെ വച്ചുവെന്ന്‌ ഓര്‍മ്മിക്കാന്‍ കഴിയാതെ ബാഗും പേഴ്‌സും ഷര്‍ട്ടിന്റെ പോക്കറ്റുമൊക്കെ പലതവണ പരതുന്നവരെ കാണാം. ഇതു പരിശോധകനെ ദേഷ്യം പിടിപ്പിക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരും ഇങ്ങനെ പരിഭ്രമം നടിക്കുകയും ബാഗുകള്‍ വലിച്ചുവാരി പരിശോധിക്കുന്നതിനും അവര്‍ നിരവധി തവണ സാക്ഷികളായിട്ടുണ്ട്‌. അതുകൊണ്ട്‌ ടിക്കറ്റ്‌ എവിടെവച്ചുവെന്ന കാര്യം കൃത്യമായിരിക്കണം. ഭാര്യയോ മുതിര്‍ന്ന കുട്ടികളോ കൂടെയുണ്ടെങ്കില്‍ ടിക്കറ്റ്‌ എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്ന്‌ അവരോട്‌ പറയണം. ഇത്‌ പരിഭ്രമമില്ലാതെ ടിക്കറ്റ്‌ കണ്ടെത്തുന്നതിന്‌ സഹായകമാകും.


യാത്രയ്‌ക്കിടയില്‍ ബോറടി മാറ്റാന്‍ പുസ്‌തകങ്ങള്‍ വായിക്കുക, എഴുതുക. മൊബൈല്‍ഫോണ്‍ നോക്കിയിരുന്നാല്‍ പെട്ടെന്ന്‌ ബാറ്ററിചാര്‍ജ്‌ നഷ്‌ടപ്പെടും. ആവശ്യനേരത്ത്‌ ഉപകരിക്കാതെ പോകും. ലാപ്‌ടോപ്പ്‌ പോലുളളവ ഉണ്ടങ്കില്‍ അത്യാവശ്യ വര്‍ക്കുകള്‍ സമയം കളയാതെ ചെയ്യാന്‍ കഴിയും.


ടോയ്‌ലറ്റില്‍ പോകുമ്പോള്‍ ചെറിയ കുട്ടികളെ ഒറ്റയ്‌ക്ക്‌ വിടരുത്‌. ടോയ്‌ലറ്റിന്‌ സമീപത്താണ്‌ പുറത്തേക്കുളള വാതില്‍ എന്നതിനാല്‍ കാല്‍വഴുതി പുറത്തേക്ക്‌ വീഴാന്‍ സാധ്യതയുണ്ട്‌. അതല്ലെങ്കില്‍ ടോയ്‌ലറ്റിനുളളില്‍ കുടുങ്ങാനുമിടയുണ്ട്‌. മുതിര്‍ന്നവര്‍ കുട്ടികളുടെ സഹായത്തിനെത്തണം.


മുതിര്‍ന്നവര്‍ ടോയ്‌ലറ്റ്‌ ഉപയോഗിക്കുമ്പോള്‍ പോക്കറ്റില്‍ നിന്നും ഫോണ്‍, വാച്ച്‌, പഴ്‌സ്‌ തുടങ്ങിയവ പുറത്തേയ്‌ക്ക്‌ ചാടിപ്പോകാതെ നോക്കണം. അങ്ങനെ വീണാല്‍ അതു നഷ്‌ടപ്പെട്ടതുതന്നെ. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം.


യാത്രയില്‍ വിലപിടിപ്പുളള ആഭരണങ്ങളും കൂടുതല്‍ പണവും ഒഴിവാക്കുന്നത്‌ നന്ന്‌. കാരണം തിരക്കുകള്‍ പലതും കൃത്രിമമായിരിക്കും. ഇതില്‍ നിങ്ങള്‍ കുടുങ്ങും. പഴ്‌സും സ്വര്‍ണ്ണാഭരണങ്ങളുമെല്ലാം യാത്രയ്‌ക്കിടയില്‍ കൊളളയടിക്കപ്പെടുന്നത്‌ സാധാരണമാണ്‌. സ്വര്‍ണ്ണാഭരണത്തിന്റെ വിലവര്‍ദ്ധിച്ചു വരുന്ന ഇക്കാലഘട്ടത്തില്‍ പ്രത്യേകിച്ചും.


ട്രെയിന്‍ യാത്ര ആനന്ദകരമാക്കാന്‍ നിങ്ങള്‍തന്നെയാണ്‌ ശ്രദ്ധിക്കേണ്ടത്‌. ശ്രദ്ധിച്ചും സൂക്ഷിച്ചുമുളള യാത്ര സുരക്ഷിതമായിത്തീരും.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.