Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 10 February 2012 13:55

കളിക്ക് ശേഷമുള്ള ജീവിതം

Written by  ബിജു സെബാസ്റ്റ്യന്‍
Rate this item
(3 votes)


'ഫുട്‌ബോള്‍ ഒരുമതമാണെങ്കില്‍ മറഡോണ ദൈവം' - ഇത് ഒരു പഴമൊഴിയാണ്. ഈ പഴമൊഴിയെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അനേകം ഫുട്‌ബോള്‍ താരങ്ങളെ മനസില്‍ ആരാധിക്കുന്നവര്‍ നമ്മുടെ നാട്ടിലും കുറവല്ല. അടുത്തകാലം വരെ കളിക്കളങ്ങളില്‍ നിറഞ്ഞുനിന്ന ഫില്‍ മര്‍ലിന്‍ ഇപ്പോള്‍ എവിടെയാണ്?

കളിക്കളങ്ങളുടെ ആരവം നിലച്ചിരുന്നില്ല. കാണികള്‍ പിരിഞ്ഞുപോയിരുന്നുമില്ല. എന്നിട്ടും ഫിലിപ്പ് പാട്രിക്ക് സ്റ്റീഫന്‍ മര്‍ലിന്‍ എന്ന ഫില്‍ മര്‍ലിന്‍ ബൂട്‌സ് അഴിച്ചുവച്ചു, എന്നേയ്ക്കുമായി. പിന്നെ അദ്ദേഹം പോയത് സാമൂഹ്യസേവനരംഗത്തേക്കാണ്.. അവിടെ ആലംബഹീനര്‍ക്ക് അത്താണിയായും രോഗികള്‍ക്ക് ആശ്വാസമായും ജീവിതത്തിന്റെ യൗവനം അദ്ദേഹം നീക്കിവച്ചു. ഒടുവില്‍, ചെയ്തുവന്ന എല്ലാ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണത ലഭിക്കുന്നതിനായി കര്‍ത്താവിന്റെ മുന്തിരിത്തോപ്പിലെ അഭിഷിക്തന്റെ വേഷമണിയാന്‍ റോമിലെ പൊന്തിഫിക്കല്‍ ഐറീഷ് കോളജില്‍ അംഗമായി.

കളിക്കളങ്ങളില്‍ ഫില്ലിന്റെ കൂട്ടുകാരനായ പോള്‍ മക് വെയ്ജ് അടുത്തയിടെ തന്റെ ബ്ലോഗില്‍ ആ പഴയ സുഹൃത്തിനെ കണ്ടതിന്റെ ഓര്‍മ്മകള്‍ ഇങ്ങനെ കുറിച്ചുവച്ചു. ''റോമിലെത്തിയപ്പോള്‍ ഞാന്‍ ഫില്ലിനെ കണ്ടിരുന്നു... പണ്ട് കളിക്കളങ്ങളിലെ മികച്ച വിജയത്തിനായി നീണ്ട പടയൊരുക്കങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം ഇപ്പോള്‍ ഒരു നല്ല കത്തോലിക്കാവൈദികനാകാനുള്ള ഒരുക്കത്തിലാണ്... അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ഫില്‍ മികച്ച ഒരു കത്തോലിക്കാ വൈദികനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു...''

1978 ജനുവരി ഒന്നിനാണ് ഫില്‍ ജനിച്ചത്. ഡേവിഡ് ബക്കാം, നിക്കി ബട്ട്, പോള്‍ സ്‌കോളസ്, ആന്‍ഡി കോലൈ, ഗുന്നാര്‍ സോള്‍സ്‌കജീര്‍ എന്നിവരോടൊപ്പം ഫുട്‌ബോള്‍ കളിക്കളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന മധ്യനിര കളിക്കാരനായിരുന്നു ഫില്‍. 1994 ല്‍ മാഞ്ചെസ്റ്റര്‍ യുണൈററഡില്‍ ചേര്‍ന്നാണ് ഫില്‍ കളിജീവിതം ആരംഭിക്കുന്നത്. 1994 മുതല്‍ 2008 വരെ കളിക്കളങ്ങളില്‍ അദ്ദേഹം നിറഞ്ഞുനിന്നു.. നോര്‍വിച്ചുകാരുടെ ആരാധനാപാത്രമായിരുന്നു ഫില്‍. അന്തര്‍ദ്ദേശീയമായ കളികള്‍ക്കിടയില്‍ അവിസ്മരണീയമായ നിരവധി ഓര്‍മ്മകള്‍ അദ്ദേഹത്തിന് സൂക്ഷിക്കാനായുണ്ട്. അതിലൊന്ന് 2001 ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന കളിയില്‍ ഡെന്മാര്‍ക്കിനെതിരെ ഹെഡ്ഡറിലൂടെ സമനില ഗോള്‍ നേടിയതായിരുന്നു.

അതിനിടയില്‍ മോഡല്‍ നിക്കോളാ ചാപ്പ്മാനുമായുള്ള പ്രണയം... മദ്യപാനം... മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് കേസ്... ഭൗതികവാദത്തിന്റെ അതിപ്രസരത്തില്‍ മുങ്ങിപ്പോയ ജീവിതം... പക്ഷേ 2008 ല്‍ ഒരപകടം സംഭവിച്ചതോടെ ഫില്‍ മറ്റൊരാളായി. അയര്‍ലണ്ടിലേക്ക് മടങ്ങിപ്പോകാന്‍ അദ്ദേഹം തീരുമാനിച്ചു. ''നിര്‍ഭാഗ്യവശാല്‍ കരിയറിലെ അദ്ദേഹത്തിന്റെ അവസാനഘട്ടം പരിക്കുമായുള്ള ഏറ്റുമുട്ടലായിരുന്നു...'' പഴയ സഹപ്രവര്‍ത്തകനായ പോളിന്റെ സ്മരണ.

കളിക്കളം വിട്ട ആ പഴയ ഫുട്‌ബോള്‍കളിക്കാരന്‍ പുതിയ മേഖലയായി തിരഞ്ഞെടുത്തത് സാമൂഹ്യസേവനമായിരുന്നു. ഉപവിപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അനേകര്‍ക്ക് അദ്ദേഹം ആശ്വാസമായി. അങ്ങനെയിരിക്കെയാണ് പൗരോഹിത്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ രൂപാന്തരീകരണം.
''മഹത്തായ ഒരു തീരുമാനമാണിത്.'' ഫില്ലിന്റെ അമ്മ സാലി അഭിപ്രായപ്പെടുന്നു. ഫിലോസഫി പഠനം പൂര്‍ത്തിയാക്കി തിയോളജിയിലേക്ക് ഫില്‍ പ്രവേശിച്ചിരിക്കുകയാണ്. ഉത്തമനായ ഒരു കത്തോലിക്കാ വൈദികനായി ഫില്‍ പുറത്തുവരാന്‍ അനേകര്‍ പ്രാര്‍ത്ഥനകളോടെ കാത്തിരിക്കുന്നു.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.