Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Friday, 18 November 2011 12:03

പാഴാകാത്ത പരിശ്രമങ്ങള്‍

Written by  ജയ്‌മോന്‍ കുമരകം
Rate this item
(1 Vote)

കടം കയറി എല്ലാം തകര്‍ന്നുവെന്ന്‌ കരുതുന്ന കുടുംബം... എനിക്കാരുമില്ല, ഒളിച്ചോടുകതന്നെ മാര്‍ഗം എന്ന്‌ കരുതുന്ന പെണ്‍കുട്ടി... കുടുംബത്തിനുവേണ്ടി കഷ്‌ടപ്പെട്ട്‌ തളര്‍ന്നു. പക്ഷേ എന്തു പ്രയോജനം എന്ന്‌ വിലപിക്കുന്ന അപ്പന്‍... ഇവരെല്ലാം അസ്വസ്ഥമായ ഭാവി മാത്രമാണ്‌ മുന്നില്‍ കാണുന്നത്‌. എന്നാല്‍ നാം വിചാരിക്കുന്ന അസ്വസ്ഥജനകമായ പല സംഭവങ്ങളും പിന്നീട്‌ സംഭവിക്കുന്നില്ല എന്നതാണ്‌ സത്യം. ചില കുഞ്ഞുനൊമ്പരങ്ങള്‍ നല്‍കി അവ കടന്നുപോകും, അത്രതന്നെ.

പ്ലസ്‌ടു പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതിന്‌ ഏതാനും ദിവസം മുമ്പായിരുന്നു കൊല്ലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. മരണകാരണമെന്തെന്ന്‌ അവള്‍ ഒരു കുറിപ്പില്‍ എഴുതിവച്ചിരുന്നു. ``ഞാന്‍ ഈ പരീക്ഷയില്‍ പരാജയപ്പെടുമെന്ന്‌ തീര്‍ച്ചയാണ്‌. എന്റെ പരിശ്രമമെല്ലാം നിഷ്‌ഫലമായിപ്പോയി. ഇനി ജീവിച്ചിരുന്നിട്ടെന്തു കാര്യം?'' പരീക്ഷയിലെ ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരമെഴുതാന്‍ പറ്റാതെ പോയതിന്റെ ആകുലത മുഴുവന്‍ ആ കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ റിസല്‍ട്ട്‌ വന്നപ്പോള്‍ മികച്ച വിജയമാണ്‌ ആ പെണ്‍കുട്ടിക്ക്‌ ഉണ്ടായിരുന്നത്‌. അല്‌ പം കൂടി കാത്തിരിക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഉന്നതവിജയവും അത്‌ നാടിനും വീടിനും നല്‍കുന്ന ആനന്ദവും അവള്‍ക്ക്‌ കാണാമായിരുന്നു.

എല്ലാ ഒളിച്ചോട്ടങ്ങള്‍ക്കും ഏകാന്തതയ്‌ക്കും കൂട്ട ആത്മഹത്യക്കും പിന്നിലെ മനോഭാവം `എന്റെ പരിശ്രമമെല്ലാം പാഴായിപ്പോയി' എന്ന പാഴ്‌ചിന്തയല്ലേ? ഹൃദയഭാരം ഉളവാക്കുന്ന തോന്നലാ ണിത്‌. ഞാന്‍ എത്രയോ കഠിനമായി പ്രയത്‌നിച്ചു. എന്നിട്ടും എന്റെ ശ്രമമൊന്നും വിജയം കണ്ടില്ലല്ലോ. ഈ തോന്നല്‍ മുമ്പോട്ടുള്ള എല്ലാ പ്രയാണത്തെയും അടച്ചുകളയുന്നു. ഈ സാങ്കല്‌പിക ഭയം ജീവിതത്തിന്റെ സന്തോഷത്തെയും പ്രത്യാശയും കെടുത്തിക്കളയുന്നു. ഓരോ ദിവസവും നിരവധി ക്ലേശങ്ങളിലൂടെയാണ്‌ നാമെല്ലാവരും കടന്നുപോകുന്നത്‌. ആ ക്ലേശങ്ങള്‍ക്കൊപ്പം നമ്മുടെ പ്രയത്‌നങ്ങളെല്ലാം നിഷ്‌ഫലമാണെന്ന തോന്നല്‍ കൂടി ഉണ്ടായാല്‍ അത്‌ ഭയത്തെ ശതഗുണീഭവിക്കും. പ്രതിബന്ധങ്ങളുമായുള്ള പോരാട്ടത്തില്‍ നമ്മെ സഹായിക്കുന്നതാണ്‌ ആത്മധൈര്യവും ദൈവാശ്രയവും. എന്നാല്‍ മുന്നോട്ടുള്ള വഴികള്‍ അദൃശ്യമാകുന്നത്‌ ദൈവാശ്രയമില്ലാത്തവരിലാണ്‌.

ആത്മീയരംഗത്തുള്ളവരില്‍ പോലും ഇത്തരം ചില ചിന്തകള്‍ വന്നു ഭവിക്കാറുണ്ട്‌. ഒരു ഇടവകയില്‍ ധാരാളം വികസന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയ വൈദികനെതിരെ ചിലര്‍ രംഗത്തുവന്നു. അവര്‍ അച്ചനെതിരെ പോസ്റ്റര്‍ ഒട്ടിക്കുക യും ലഘുലേഖ പ്രസിദ്ധീകരിക്കുകയും ചെ യ്‌തു. അച്ചന്‍ ചെയ്‌ത നന്മകളെല്ലാം വിസ്‌മരിച്ച്‌ അദ്ദേഹത്തിന്റെ തെറ്റുകളും അബദ്ധങ്ങളും അ വര്‍ കൊട്ടിഘോഷിച്ചു. ആ നാളുകളില്‍ ഈ വൈദികനെ കാണാനിടയായി. അന്നദ്ദേഹം മനം തകര്‍ന്ന്‌ വിലപിച്ചു. `ഞാന്‍ എന്റെ ഇടവകയ്‌ക്കുവേണ്ടി ഒരുപാട്‌ പ്രയത്‌നിച്ചു. പക്ഷേ, എന്റെ പരിശ്രമമെല്ലാം പാഴായിപ്പോയി...'' ഇതേ പ്രതിസന്ധിയിലൂടെ തന്നെ കടന്നുപോയിട്ടും പതറാതെ നിന്ന ഒരു സന്യാസ വൈദികന്റെ കഥ അതേ ദിവസങ്ങളില്‍ ഈ വൈദികന്‍ മനസിലാക്കി. പാഴായിപ്പോയ പരിശ്രമത്തെക്കുറിച്ചോര്‍ത്ത്‌ വിലപിക്കാതെ കുറെക്കൂടി പരിശ്രമിക്കാനായിരുന്നു സന്യാസ വൈദികന്റെ ഓര്‍മപ്പെടുത്തല്‍. നിരാശതയിലേക്ക്‌ കൂപ്പുകുത്തിയ ഇടവകവൈദികന്‌ പ്രത്യാശ പകരുന്നതായിരുന്നു ആ സന്യാസവൈദികന്റെ വാക്കും പ്രവൃത്തിയും. ഊര്‍ജസ്വലതയോടെ തന്റെ കര്‍മരംഗത്തേക്ക്‌ മടങ്ങിവരാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞു.

തന്റെ പരിശ്രമങ്ങളൊന്നും പാഴായിപ്പോയില്ലെന്ന്‌ ക രുതിയ വ്യക്തിയായിരുന്നു മഹാനായ എഡിസണ്‍. രണ്ടായിരത്തിലേറെ പരീക്ഷണങ്ങളും മു ന്നൂറിലേറെ കണ്ടുപിടുത്തങ്ങളും അദ്ദേഹം നടത്തി. വീട്ടിലെ ദാരിദ്ര്യവും കഷ്‌ടപ്പാടുകളും മൂലം സ്‌കൂള്‍ വിദ്യാഭ്യാസം അവന്‌ അന്യമായിരുന്നു.ജീവിക്കാന്‍ വേണ്ടി തീവണ്ടിയില്‍ പത്രവില്‍പ്പന നടത്തി. റയില്‍വേ സ്റ്റേഷനില്‍ ഉപയോഗിക്കാതെ കിടന്ന ഒരു ബോഗിയാ യിരുന്നു വീടായി എഡിസണ്‍ ഉപയോഗിച്ചിരുന്നത്‌. ഒഴിവുവേളകളില്‍ പുസ്‌തകങ്ങള്‍ വായിച്ച്‌ അവന്‍ അറിവ്‌ നേടി. പ്രതികൂലങ്ങളും നിരാശ കലര്‍ന്ന വാക്കുകളുമായി വരുന്നവര്‍ക്കൊന്നും അദ്ദേഹത്തിന്റെ ഏഴയലത്ത്‌ പ്രവേശനമുണ്ടായിരുന്നില്ല. അതാണ്‌ ആ മഹാന്റെ വിജയരഹസ്യം.

വ്യത്യസ്‌തരോഗങ്ങള്‍ വന്ന്‌ 45 തവണയിലേറെ ശ സ്‌ത്രക്രിയയ്‌ക്ക്‌ വിധേയനായ വ്യക്തിയാണ്‌ മ ഹാനായ ഫ്രാങ്ക്‌സ്‌ കള്ളി. തളര്‍വാത രോഗത്താ ല്‍ വര്‍ഷങ്ങളോളം കിടക്ക തന്നെയായിരുന്നു അ ദ്ദേഹത്തിന്‌ അഭയകേന്ദ്രം. കിടക്കയില്‍ കിടന്ന്‌ അദ്ദേഹം പുസ്‌തകങ്ങളെഴുതി. ഫ്രാങ്ക്‌സ്‌ കള്ളി പറഞ്ഞു, ``നമ്മുടെ പരിശ്രമശീലത്തെ ഇല്ലായ്‌മ ചെയ്യുന്നതിന്‌ രോഗത്തിനോ ക്ലേശങ്ങള്‍ക്കോ ക ഴിയില്ല. മരണത്തോട്‌ മല്ലടിക്കുന്ന കിടക്കപോലും ഒരര്‍ത്ഥത്തില്‍ പരിശ്രമത്തിനുള്ള സാധ്യതയായിട്ടാണ്‌ ഞാന്‍ കാണുന്നത്‌. രോഗവും ദുരിതവും തോല്‍വിയും നാം നേരിടേണ്ടിവരുമ്പോള്‍ നമ്മുടെ പരിശ്രമത്തെ ഉദ്ദീപിപ്പിക്കുന്നതിനുള്ള വഴിയായി കാണുക. ആ വെല്ലുവിളികള്‍ നമ്മെ വിജയത്തിലെത്തിക്കും.''

`എന്റെ പരിശ്രമം നിഷ്‌ഫലം' എന്ന്‌ വിലപിച്ച്‌ ജീവിതത്തില്‍നിന്നും ഒളിച്ചോടുന്നവര്‍ ഒരു നിമിഷം നിന്നാലും. നമ്മുടെ പരിശ്രമങ്ങളൊന്നും പാഴാകുന്നില്ല എന്ന തിരിച്ചറിവിന്‌ കാതോര്‍ക്കുക. ദൈവം ഒപ്പമുണ്ടെന്ന്‌ വിശ്വസിക്കുന്നവര്‍ക്ക്‌ ആ ശ്വാസകരമായ എത്രയോ താഴ്‌വരകളാണ്‌ മുന്നിലുള്ളത്‌. ആകാശത്തോളം തലയുയര്‍ത്തി നില്‍ ക്കുന്ന എവറസ്റ്റ്‌ കൊടുമുടി കയറി പരാജയപ്പെട്ട ഹിലാരി അതിന്റെ അടിവാരത്തുനിന്ന്‌ ഉറക്കെ പറഞ്ഞു. ``എവറസ്റ്റേ, ഇപ്പോള്‍ നീ വിജയിച്ചു. ശരിതന്നെ. പക്ഷേ ഞാന്‍ മടങ്ങിവരും. അന്ന്‌ ഞാന്‍ നിന്നെ കീഴ്‌പ്പെടുത്തും...''

എല്ലാ പരിശ്രമവും പാഴ്‌വേലയായെന്ന്‌ വിലപിക്കുന്നവരോട്‌ ഡോറാ ആല്‍ബര്‍ട്ടിനുള്ള നിര്‍ദ്ദേശം ഇതാണ്‌. ``നിങ്ങള്‍ ജീവിതത്തില്‍ പരാജയപ്പെട്ട്‌ തളര്‍ന്ന ഒരു വ്യക്തിയാണോ? മനസ്‌ നിറയെ നിങ്ങള്‍ക്ക്‌ നിരാശയും ഉല്‍ക്കണ്‌ഠയുമാണോ ബാക്കിയുള്ളത്‌. എങ്കില്‍ ഇനി എന്താണ്‌ പരിഹാരം? ഒരു കാര്യം ചെയ്യൂ. നിങ്ങളുടെ ഉല്‍ക്കണ്‌ഠയെല്ലാം കൂടി ഒരു പേപ്പറിലേക്ക്‌ എഴുതാനുള്ള സാവകാശം കാണിക്കൂ. ഇനി അതെടുത്ത്‌ വായിക്കൂ. പത്തുമിനിട്ട്‌ ശാന്തമായി അതെക്കുറിച്ച്‌ മാത്രം ചിന്തിക്കൂ. എന്തോ ഒരു അനാവശ്യപ്രവൃത്തി ചെയ്‌ത്‌ സമയം കളയുന്നതുപോലെ ഇപ്പോള്‍ തോന്നുന്നുണ്ടാകും. കുറെക്കൂടി മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യണമെന്നും നന്നായി പരിശ്രമിക്കണമെന്നും മനസില്‍ തോന്നിത്തുടങ്ങു ന്നില്ലേ? ഇനി എഴുതിയത്‌ മുഴുവന്‍ കീറിക്കളഞ്ഞ്‌, ചെയ്യാനുള്ള കാര്യങ്ങള്‍ മറ്റൊരു പേജിലേക്ക്‌ പകര്‍ത്തി എഴുതിനോക്കൂ. ജീവിതം പ്ര ത്യാശാഭരിതമായി മാറുന്നത്‌ കാണാം.''

കടം കയറി എല്ലാം തകര്‍ന്നുവെന്ന്‌ കരുതുന്ന ഒരു കുടുംബം, എനിക്കാരുമില്ല, ഒളിച്ചോടുകതന്നെ മാര്‍ഗം എന്ന്‌ കരുതുന്ന ഒരു പെണ്‍കുട്ടി, കുടുംബത്തിനുവേണ്ടി കഷ്‌ടപ്പെട്ട്‌ തളര്‍ന്നു. പക്ഷേ എന്തു പ്രയോജനം എന്ന്‌ വിലപിക്കുന്ന അപ്പന്‍. ഇവരെല്ലാവരും അസ്വസ്ഥമായ ഭാവി മാത്രമാണ്‌ മുന്നില്‍ കാണുന്നത്‌. ജീവിതത്തില്‍ നിന്നും ഒളിച്ചോട്ടത്തിലേക്കുള്ള നിഷേധാത്മകമായ ചിന്തയുടെ പ്രാരംഭദശ. എല്ലാ പരിശ്രമങ്ങളും അ സ്‌തമിച്ചു എന്നും മുന്നിലേക്കുള്ള എല്ലാ പ്രവേശനങ്ങളും അടഞ്ഞുവെന്നും ഇവര്‍ കരുതുന്നു. എന്നാല്‍ നാം വിചാരിക്കുന്ന അസ്വസ്ഥജനകമായ പല സംഭവങ്ങളും പിന്നീട്‌ സംഭവിക്കുന്നി ല്ല എന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം. ചില കുഞ്ഞുനൊമ്പരങ്ങള്‍ നല്‍കി അവ കടന്നുപോകും. അത്രതന്നെ. അതുകൊണ്ട്‌ നിരാശയില്‍ പൂണ്ട്‌ കിടക്കാതെ ഉണര്‍ന്ന്‌ ദൈവത്തിലേക്ക്‌ നോക്ക ണം. ഇരുകരങ്ങളും ബുദ്ധിയും ഉപയോഗിച്ച്‌ പ്രയത്‌നിക്കണം. ഇനി അതിനുള്ള സമയം മാത്രമേ ശേഷിക്കുന്നുള്ളൂ.

തീര്‍ത്തും അപരിഷ്‌കൃതരായ ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശത്തേക്ക്‌ രണ്ട്‌ സെയില്‍സ്‌ എക്‌സിക്യുട്ടീവിനെ ഒരു ഷൂ കമ്പനി അയച്ചു. ഒരു മാസത്തിനുശേഷം അവരിലൊരാള്‍ കമ്പനി മാനേജര്‍ക്ക്‌ എഴുതി:
``എന്റെ പരിശ്രമമെല്ലാം പാഴായിപ്പോയി. ഇവിടെ ഒരാള്‍പോലും ചെരിപ്പ്‌ ധരിക്കുമെന്ന്‌ തോന്നുന്നില്ല. ഞാന്‍ തിരികെ മടങ്ങുകയാണ്‌.''

അതേ നാട്ടില്‍നിന്നും രണ്ടാമനും കമ്പനി അധികൃതര്‍ക്ക്‌ എഴുതി. ``ഇവിടെ ആരും ചെരുപ്പ്‌ ഉപയോഗിക്കുന്നില്ല. അതുകൊണ്ട്‌ വില്‌പനക്കുള്ള വലിയസാധ്യതയാണ്‌ എന്റെ മുന്നില്‍ തെളിയുന്നത്‌. ഉടന്‍ ഒരു ലോഡ്‌ ഷൂ എനിക്ക്‌ അയച്ചുതരണം.'' ഒരേ ഫീല്‍ഡില്‍ വര്‍ക്ക്‌ ചെയ്യുന്ന രണ്ട്‌ പേരുടെ വ്യത്യസ്‌ത പരിശ്രമഭാവം ശ്രദ്ധിക്കുക. നിരന്തര പരിശ്രമങ്ങള്‍ നമ്മുടെ ജീവിതത്തിലെ എല്ലാ ഇരുളിനെയും അകറ്റിക്കളയുന്നു.
ജീവിതത്തില്‍ ആനന്ദവും പ്രത്യാശയും ഇന്ന്‌ അനുഭവിക്കാത്ത വ്യക്തികള്‍ക്ക്‌ നാളത്തെ ജീവിതത്തില്‍ കടുത്ത ശൂന്യതയാകും അനുഭവപ്പെടുന്നത്‌. എല്ലാ പരിശ്രമങ്ങളും പാഴായിപ്പോ യെന്ന പാഴ്‌ചിന്തയിലേക്ക്‌ ഈ ശൂന്യത നമ്മെ നയിക്കും. സമൂഹത്തിന്റെ പാഴ്‌വാക്കുകളിലേക്ക്‌ ചെവിചേര്‍ത്ത്‌ വെച്ചാല്‍ നമ്മുടെ ജീവിതത്തിന്റെ എല്ലാ പ്രത്യാശയും നഷ്‌ടപ്പെടും. പ്രതീക്ഷയും പ്രാര്‍ത്ഥനയും മാത്രമാണ്‌ എന്നും ജീവിതത്തെ ആനന്ദഭരിതമാക്കുന്നത്‌. തകര്‍ച്ചകളില്‍ സമാശ്വാസമാകുന്നത്‌.

പ്രതിസന്ധി ഘട്ടത്തിലെല്ലാം ദൈവത്തോട്‌ ചേര്‍ന്ന്‌ നിന്ന വ്യക്തികള്‍ പരാജയപ്പെട്ടാലും അവര്‍ പതറുകയില്ല. പരിശ്രമത്തിലൂടെ അവര്‍ വിജയപടികളിലേക്ക്‌ മുന്നേറും. അതെ; ജീവിതം ഇന്ന്‌ ധ്യാനവിഷയമാക്കുന്ന വ്യക്തിയുടെ മാതൃക നാളെ കുടുംബവും നാടും അനുകരിക്കുമെന്ന്‌ തീര്‍ച്ചയാണ്‌.

ബുദ്ധിമാന്റെ നിഘണ്ടു
~അതിബുദ്ധിമാനെന്ന്‌ നടിക്കുന്ന ഒരാള്‍ സ്‌കൂളില്‍ കുട്ടികളോട്‌ സംസാരിക്കുകയായിരുന്നു. അയാള്‍ ഇങ്ങനെ പറഞ്ഞാണ്‌ അവസാനിപ്പിച്ചത്‌: ``നിങ്ങള്‍ക്കറിയാമോ, Impossible എന്ന വാക്ക്‌ എന്റെ ഡിക്ഷ്‌ണറിയില്‍ ഇല്ല....''
മരമണ്ടനെന്ന്‌ കൂട്ടുകാര്‍ വിശേഷിപ്പിക്കുന്ന അപ്പു ണ്ണി അപ്പോള്‍ എണീറ്റു: ``സാറ്‌ വല്യ കേമനാണെന്ന്‌ പറഞ്ഞിട്ടെന്താ കാര്യം. നല്ലൊരു ഡിക്ഷ്‌ ണറി പോലും നോക്കി വാങ്ങാന്‍ പറ്റിയില്ലല്ലോ...''

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.