സമ്പന്നനായ ഒരു റോമന്‍ സെനറ്ററുടെ മകനായിരുന്നു അലക്‌സിസ്. കാരുണ്യപ്രവൃത്തികള്‍ അവന്‍ ആദ്യമായി പഠിച്ചത് മാതാപിതാക്കളില്‍ നിന്നായിരുന്നു. പാവങ്ങളോട് അനുകമ്പയും സഹായമനസ്ഥിതിയും ഉള്ളവരായിരുന്നു അവര്‍. സമ്പത്ത് മുഴുവന്‍ ദരിദ്രര്‍ക്ക് ദാനം ചെയ്യണമെന്നായിരുന്നു അലക്‌സിസിന്റെ ആഗ്രഹം. മാതാപിതാക്കളുടെ നിര്‍ബന്ധം മൂലം അലക്‌സിസി ന് വിവാഹം കഴിക്കേണ്ടി വന്നു. പക്ഷേ വിവാഹരാത്രിയില്‍ തന്നെ ദൈവത്തിന് വേണ്ടി ജീവിക്കാനുള്ള ആഗ്രഹം അദ്ദേഹം ഭാര്യയെ അറിയിക്കുകയും ഭാര്യ അതിനോട് യോജിക്കുകയും ചെയ്‌തു.
വേഷപ്രച്ഛന്നനായി അലക്‌സിസ് സിറിയയിലേക്ക് യാത്രയായി. അവിടെ പരിശുദ്ധ മറിയത്തിന്റെ പേരിലുള്ള പള്ളിയ്‌ക്ക് സമീപം കഠിനമായ ദാരിദ്ര്യം അനുഷ്‌ഠിച്ച് ജീവിച്ചു. പതിനേഴ് വര്‍ഷങ്ങള്‍ കടന്നുപോയി. ഒരു നാള്‍ മാതാവിന്റെ ചിത്രം വിശ്വാസികളോട് ഇങ്ങനെ സംസാരിച്ചു. ഈ യാചകന്‍ ഒരു വിശുദ്ധനാണ്. `ദ മാന്‍ ഓഫ് ഗോഡ്' എന്നാണ് മാതാവ് അദ്ദേഹത്തെ വിളിച്ചത്.
ഒടുവില്‍ അലക്‌സിസ് റോമിലേക്ക് മടങ്ങിപ്പോയി. സ്വന്തം വീട്ടില്‍ യാചകനെപ്പോലെ അദ്ദേഹം ചെന്നുകയറി. വീട്ടുകാര്‍ക്ക് അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വീടിന്റെ കോവണിപ്പടികള്‍ക്ക് താഴെയാണ് അലക്‌സിസ് കഴിഞ്ഞത്. പള്ളിയില്‍ പ്രാര്‍ത്ഥിക്കാനും കൊച്ചുകുട്ടികള്‍ക്ക് ദൈവത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാനും മാത്രമേ അലക്‌സിസ് വീടിന് പുറത്തേയ്‌ക്ക് ഇറങ്ങിയിരുന്നുള്ളൂ. പതിനേഴ് വര്‍ഷങ്ങള്‍ സ്വന്തം വീട്ടില്‍ യാചകനെപ്പോലെ ജീവിച്ച അലക്‌സിസിന്റെ മരണത്തിന് ശേഷമാണ് വീട്ടുകാര്‍ക്ക് സത്യം മനസ്സിലായത്.
Friday, 15 July 2011 14:02
വിശുദ്ധ അലക്‌സിസ് Featured
Written by ബിജു
Read 642 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.