അതിശയോക്തിപരമാണോയെന്നറിയില്ല എങ്കിലും വെറോനിക്ക ഗീലിയാനിയെക്കുറിച്ചുള്ള അംഗീകൃത രേഖപ്പെടുത്തലുകളില്‍ പറയുന്നത് വെറും പതിനെ ട്ട് മാസം ഉള്ളപ്പോള്‍ത്തന്നെ നീ തിയുടെയും വിശുദ്ധിയുടെയും സ്വരം അവളില്‍ നിന്ന് ഉയര്‍ന്ന് കേട്ടിരുന്നുവെന്നാണ്. എണ്ണ അളക്കുന്നതില്‍ കൃത്രിമത്വം കാണിച്ച വില്‌പനക്കാരനോട് അന്ന് അവള്‍ പറഞ്ഞുവത്രെ. ``അനീതി പ്രവര്‍ത്തിക്കരുത്. ദൈവം നിങ്ങളെ കാണുന്നുണ്ട്...''
മൂന്നാം വയസ് മുതല്‍ ദൈവവുമായി അവള്‍ സംസാരിച്ചുതുടങ്ങി. ദരിദ്രരോട് കരുണയും അ നുകമ്പയും ഉള്ളവളായിരുന്നു അവള്‍. ഉര്‍സുല എന്നായിരുന്നു പേര്. ദരിദ്രര്‍ക്ക് വസ്‌ത്രം, ഭ ക്ഷണം എന്നിവ വിതരണം ചെ യ്യുന്നതില്‍ അവള്‍ ശ്രദ്ധാലുവായിരുന്നു. അവരോടുള്ള സ്‌നേ ഹം ക്രിസ്‌തുവിലേക്കും അവിടുത്തെ കുരിശിലേക്കും വളരുന്ന വിധത്തില്‍ മാറുന്നതിന്റെ ലക്ഷണമായിരുന്നു ഇതെല്ലാം. പതിനാറാം വയസില്‍ ഒരു ദര്‍ശനത്തിലൂടെ വ്യക്തിത്വത്തിന്റെ ചില വികലതകള്‍ ദൈവം അ വള്‍ക്ക് വ്യക്തമാക്കിക്കൊടുത്തു. ഒരുനാള്‍ ശിരോവസ്‌ത്രം കൊ ണ്ട് യേശുവിന്റെ മുഖം തുടച്ച നിമിഷത്തില്‍ തന്റെ ഹൃദയം ഉരുക്കുഹൃദയം പോലെയായിത്തീരുന്ന അനുഭവം അവള്‍ക്കുണ്ടായി. വിവാഹപ്രായമെത്തിയപ്പോള്‍ നിരവധി ആലോചനകള്‍ അവള്‍ക്ക് വന്നു. എന്നാല്‍ മഠത്തില്‍ ചേരാനായിരുന്നു അവളുടെ തീരുമാനം. പക്ഷേ പി താവ് എതിര്‍ത്തു. വൈ കാതെ അവള്‍ രോഗബാധിതയായി. പി താവ് മഠത്തില്‍ ചേരാന്‍ അനുവാദം നല്‌കിയപ്പോഴാണ് അവള്‍ ക്ക് രോഗസൗഖ്യം ലഭിച്ചത്. 1677ല്‍ ഇറ്റലിയിലെ പുവര്‍ ക്ലെ യേഴ്‌സ് സഭയില്‍ അംഗമായി വെറോനിക്ക എന്ന പേര് സ്വീകരിച്ചു. ഈശോയുടെ പീഡാസഹനത്തില്‍ ഭാഗഭാക്കായ വെറോനിക്കയുടെ സ്‌മരണയാണ് ആ പേര് സ്വീകരിക്കാന്‍ പ്രേരണയായത്. ഉര്‍സുലയുടെ സഭാവസ്‌ത്രസ്വീകരണവേളയില്‍ ബിഷപ് ആശ്രമാധിപയോട് ഇങ്ങനെ പറഞ്ഞു: ഈ മകളെ ഞാന്‍ പ്രത്യേകം പരിഗണനയ്‌ക്കായി സമര്‍പ്പിക്കുന്നു. ഒരുനാള്‍ ഇവള്‍ വിശുദ്ധയായിത്തീരും.. ബിഷപ്പിന്റെ വാക്കുകള്‍ 1839-ല്‍ യാ ഥാര്‍ത്ഥ്യമായി. ആ വര്‍ഷം മെയ് 26-നാണ് പോപ്പ് ഗ്രിഗറി പതിനാറാമന്‍ വെറോനിക്കയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
1694 മുതല്‍ ആത്മീയാനുഭവങ്ങള്‍ കൊണ്ട് വെറോനിക്കയു ടെ ജീവിതം സമ്പന്നമായി. അ ന്നേവര്‍ഷം ഈശോയുടെ മുള്‍ മുടിധാരണത്തിന്റെ അനുഭവം അവളുടെ ശിരസിനുണ്ടായി. 1697 ലെ ദുഃഖവെളളിയാഴ്‌ച ഈശോയുടെ പഞ്ചക്ഷതം അവള്‍ക്ക് ല ഭിച്ചു. മുറിവുകള്‍ ദൃശ്യവും സ്ഥി രവുമായിരുന്നു. ബിഷപ്പിന്റെ നി ര്‍ദ്ദേശാനുസരണം ചികിത്സയ്‌ക്ക് വിധേയയായെങ്കിലും അവയില്‍ നിന്ന് വിമുക്തി നേടാനായില്ല. അതിസ്വഭാവികമായ മിസ്റ്റിക്കല്‍ ജീവിതമാണ് വെറോനിക്ക നയിച്ചിരുന്നത്. 34 വര്‍ഷക്കാലത്തോ ളം നോവീസ്‌മിസ്‌ട്രസായി പരിശീലനം നല്‌കിയ വെറോനിക്ക ഒരിക്കലും മിസ്റ്റിക്കല്‍ പുസ്‌തകങ്ങള്‍ വായിക്കാന്‍ നവസന്ന്യാസിനിമാരെ അനുവദിച്ചിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 1727 ജൂലൈ 9നായിരുന്നു മരണം.
- ബിജു
Read 513 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.