Tue05222012

Last Updated 22 May 2012:11:40:52 PM IST

RegisterRegister
sub-menu_07sub-menu_01sub-menu_02sub-menu_03sub-menu_04sub-menu_05sub-menu_06



Font Size

Member's Area
Monday, 27 June 2011 11:13

രക്തസാക്ഷികളായ റോമിലെ വിശുദ്ധ ജോണും പോളും

Written by  Shalom Editor
Rate this item
(1 Vote)

കോണ്‍സ്റ്റന്റെന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ റോമന്‍ പട്ടാളത്തിലെ ഓഫീസര്‍മാരായിരുന്ന സഹോദരന്മാരാണ്‌ വിശുദ്ധ ജോണും പോളും. കോണ്‍സ്റ്റന്റൈന്റെ മകള്‍ കോണ്‍സ്റ്റന്‍സയുടെ വീട്ടിലായിരുന്നു അവരുടെ ജോലി.

ദൈവത്തിന്‌ പൂര്‍ണ്ണമായി സമര്‍പ്പിച്ച ജീവിതമായിരുന്നു കോണ്‍സ്റ്റന്‍സയുടേത്‌. ജോണിന്റെയും പോളിന്റെയും ജീവിതശൈലിയും നന്മകളും അവളെ ആകര്‍ഷിക്കുകയും അവരെ തനിക്ക്‌ പ്രിയപ്പെട്ടവരാക്കി മാറ്റുകയും ചെയ്‌തു. ചക്രവര്‍ത്തിയുടെയും മകളുടെയും അനുമതിയോടെ ജോണും പോളും നിരവധിയായ കാരുണ്യപ്രവൃത്തികളും പരോപകാരപ്രവൃത്തികളും ചെയ്‌തിരുന്നു. ചക്രവര്‍ത്തിയുടെയും മകളുടെയും മരണത്തെത്തുടര്‍ന്ന്‌ അധികാരത്തിലെത്തിയത്‌ ജൂലിയനായിരുന്നു. അതോടെ ജോണും പോളും ജൂലിയന്റെ നോട്ടപ്പുള്ളികളായി മാറി. കാരണം വിഗ്രഹാരാധകനായിരുന്നു ജൂലിയന്‍.

സാമ്രാജ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലിയന്‍ നിരവധി ഭരണപരിഷ്‌ക്കാരങ്ങള്‍ രാജ്യത്ത്‌ നടപ്പില്‍ വരുത്തി. ദൈവഭക്തിയില്ലാത്തവരും അനീതിപ്രവര്‍ത്തിക്കുന്നവരും ഭരണത്തിന്റെ അധികാരപദവികളിലെത്തി. അവരൊക്കെ ഉത്തരോത്തരം ഭൗതികമായി അഭിവൃദ്ധി പ്രാപിക്കുകയും ചെയ്‌തു. എന്നാല്‍ ഇവയൊന്നും കണ്ട്‌ ജോണിന്റെയും പോളിന്റെയും കണ്ണ്‌ മഞ്ഞളിച്ചില്ല. ഭൗതികസുഖങ്ങള്‍ ക്ഷണപ്രഭമാണെന്നും പാപകരമായ രീതിയിലുള്ള സുഖങ്ങളില്‍ നിന്ന്‌ അകന്നുജീവിക്കുന്നതാണ്‌ ആത്മീയനന്മയ്‌ക്ക്‌ ഗുണകരമാകുന്നതെന്നും അവര്‍ വിശ്വസിച്ചിരുന്നു.

ചക്രവര്‍ത്തിയുടെ ഭരണരീതികളോടുള്ള എതിര്‍പ്പ്‌ മൂലം വഹിച്ചിരുന്ന പദവികള്‍ അവര്‍ രാജിവച്ചു. എന്നാല്‍ അവരെ തിരികെ അധികാരത്തിലെത്തിക്കാന്‍ ജൂലിയന്‍ ശ്രമിച്ചു. പത്തുദിവസം പുനരാലോചനയ്‌ക്കായി അനുവദിക്കുകയും ജുപ്പീറ്റര്‍ ദേവന്റെ വിഗ്രഹം ആരാധനയ്‌ക്കായി നല്‌കുകയും ചെയ്‌തു.
എന്നാല്‍ ദേവവിഗ്രഹം ശിരച്ഛേദം നടത്തി പൂന്തോട്ടത്തില്‍ കുഴിച്ചിട്ടതിന്‌ ശേഷം അവര്‍ സത്യദൈവത്തെ ആരാധിക്കുന്ന പ്രാര്‍ത്ഥനയില്‍ മുഴുകി. ഇവരുടെ പ്രവൃത്തി അറിഞ്ഞ ജൂലിയന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അവരെ വധിക്കുകയും അവരുടെ രക്തസാക്ഷിത്വവിവരം എല്ലായിടവും അറിയിക്കുകയും ചെയ്‌തു. വിശുദ്ധരെ വധിച്ച ഉദ്യോഗസ്ഥന്‍ ഇവരുടെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി അദ്ദേഹത്തിന്റെ മകന്‌ രോഗസൗഖ്യം ലഭിച്ചത്‌ അയാളെ ക്രിസ്‌ത്യാനിയാക്കി മാറ്റി. ഈ വിശുദ്ധരുടെ വീട്‌ നാലാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ വലിയൊരു ക്രിസ്‌ത്യന്‍ ബസിലിക്കയായിരുന്നു.
- ബിജു

Shalom Editor

Shalom Editor

Welcome to Shalom Online... Prayerful Greetings to all viewers!!!

Website: www.shalomonline.net
Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.