തിരികെ അദ്ദേഹത്തെ റോമിലേക്ക് വിളിപ്പിച്ച് മാര്‍പാപ്പ ബിഷപ്പായി അവരോധിച്ചു. വീണ്ടും ജര്‍മ്മന്‍ സഭയെ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബോണിഫസ് ജര്‍മ്മനിയിലേക്ക് യാത്രയായി. അദ്ദേഹം നിരവധിപേരെ ക്രിസ്‌ത്യാനികളാക്കിയതില്‍ പ്രതിഷേധിച്ച് ആയുധധാരികളായ വിഗ്രഹാരാധകര്‍ ബോണിഫസിനെ കൊല്ലുവാനായി വാളും കുന്തവുമായെത്തി. പരിചാരകര്‍ അവരെ നേരിടാന്‍ ശ്രമിച്ചെങ്കിലും ബോണിഫസ് ധീരതയോടെ രക്തസാക്ഷിത്വം വരിച്ചു. ഏഡി 754 ലായിരുന്നുവത്.
Friday, 03 June 2011 12:44
വിശുദ്ധ ബോണിഫസ്
Written by ബിജു
എ.ഡി 680-ല്‍ ഇംഗ്ലണ്ടിലെ ഡെവന്‍ഷ്‌റൈയിലാണ് ബോണിഫസ് ജനിച്ചത്. കുറെ മിഷനറിമാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിരുന്നു. അവരില്‍ നിന്നാണ് മിഷന്‍ പ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ ബോണിഫസ് അറിഞ്ഞത്. ദൈവത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കുന്നതിന്റെ ആനന്ദം അവര്‍ പറഞ്ഞുകൊടുത്തപ്പോള്‍, തന്നെ ദൈവത്തിന് സമര്‍പ്പിക്കാന്‍ അദ്ദേഹം തീരുമാനമെടുത്തു. ഒരു ആശ്രമത്തില്‍ അംഗമായിചേര്‍ന്ന് അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ ബോണിഫസ് പരിശീലനം നേടി. ഹോളണ്ടിലെ പേഗന്‍സിനെ മാനസാന്തരപ്പെടുത്തുന്നതിലായിരുന്നു ആദ്യ ശ്രമം. അത് പരാജയപ്പെട്ടതിനാല്‍ ബോണിഫസ് റോമിലേക്ക് പോയി. മാര്‍പാപ്പയുടെ അനുഗ്രഹാശീര്‍വാദങ്ങളോടെ സുവിശേഷപ്രഘോഷണത്തിനായി അദ്ദേഹം ജര്‍മ്മനിയിലേക്ക് യാത്രയായി. നിരവധി പ്രതികൂലങ്ങളിലൂടെ കടന്നുപോവേണ്ടിവന്ന യാത്രയായിരുന്നു അതെങ്കിലും ബോണിഫസിന് ധൈര്യം കൈമോശം വന്നില്ല. ബാവേറിയ, ഫ്രൈസ് ലാന്‍ഡ്, സാക്‌സണി തുടങ്ങിയവയിടങ്ങളിലെല്ലാം വിഗ്രഹാരാധകരുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും പള്ളികള്‍ പണി കഴിപ്പിക്കുകയും ചെയ്‌തു. ജൂപ്പിറ്റര്‍ ദേവന്റെ പേരില്‍ ആരാധിച്ചിരുന്ന ഒരു ഓക്ക് മരം ഉപയോഗിച്ച് പള്ളി പണിയാനും അദ്ദേഹം മടിച്ചില്ല.
Read 605 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.