എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധയാണ് കോണ്‍സ്റ്റാന്റിനോപ്പിളിലെ വിശുദ്ധ തിയോഡോ ഷ്യ. മാതാപിതാക്കളുടെ ഏറെ നാളത്തെ പ്രാര്‍ത്ഥനയ്‌ക്കും പരിത്യാഗപ്രവൃത്തികള്‍ക്കും ശേഷമായിരുന്നു തിയോഡോഷ്യയുടെ ജനനം. മാതാപിതാക്കളുടെ മരണത്തിന് ശേഷം പൈതൃകസ്വത്ത് ദരിദ്രര്‍ക്ക് വിതരണം ചെയ്‌ത തിയോഡോഷ്യ ആശ്രമജീവിതം തിരഞ്ഞെടുത്ത് ഒരു കന്യാസ്‌ത്രീയായി. 
അക്കാലത്താണ് ലിയോ ചക്രവര്‍ത്തി അധികാരത്തിലെത്തുന്നത്. എവിടെയുമുള്ള വിശുദ്ധരൂപങ്ങള്‍ നശിപ്പിക്കണമെന്ന് അദ്ദേ ഹം കല്‌പന പുറപ്പെടുവിച്ചു. നാനൂറ് വര്‍ഷം പഴക്കമുള്ള പല വിശുദ്ധരൂപങ്ങളും ആ സമയം കോണ്‍സ്റ്റാന്റിനോപ്പിളിലുണ്ടായിരുന്നു. വിശുദ്ധ രൂപങ്ങളുമായി ര ക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തി യോഡോഷ്യ പിടിക്കപ്പെട്ടു. ജയിലിലടച്ച തിയോഡോഷ്യയ്‌ക്ക് നൂറ് ചാട്ടവാറടികള്‍ ഏല്‌ക്കേണ്ടി വന്നു. ജയില്‍വാസത്തിന്റെ എട്ടാം ദിവസം അവള്‍ ശിരച്ഛേദം ചെയ്യപ്പെട്ടു.
- ബിജു
Read 543 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.