നെഞ്ചില്‍നിന്നും മുകളിലേക്ക് കഴുത്ത്, തോള്‍ഭാഗം, ഇടതുകൈ എന്നീ ശരീരഭാഗങ്ങളിലേക്കും വേദന വ്യാപിക്കും. ആന്‍ജൈന രോഗാവസ്ഥയെ അവഗണിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകാറുണ്ട്.
ശ്വാസംമുട്ടലോടുകൂടിയ അതികഠിനമായ നെഞ്ചുവേദനയാണ് ആന്‍ജൈന എന്ന ഹൃദ്‌രോഗത്തിന്റെ പ്രധാന ലക്ഷണം. ശാരീരികാധ്വാനത്തിന് ശേഷം വേദന പെട്ടെന്ന് ആരംഭിക്കുകയും വിശ്രമിക്കുമ്പോള്‍ വേദനയ്‌ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ പ്രത്യേകതയാണ്. ആന്‍ജൈന രോഗാവസ്ഥയില്‍ മാനസിക സംഘര്‍ഷാവസ്ഥയുണ്ടായാല്‍പ്പോലും ഹൃദയഭാഗത്ത് ശക്തിയായ വേദന അനുഭവപ്പെടും. തുടര്‍ന്ന് നെഞ്ചില്‍നിന്നും മുകളിലേക്ക് കഴുത്ത്, തോള്‍ഭാഗം, ഇടതുകൈ എന്നീ ശരീരഭാഗങ്ങളിലേക്കും വേദന വ്യാപിക്കും. ആന്‍ജൈന രോഗാവസ്ഥയെ അവഗണിക്കുന്നത് മിക്കവാറും ഹൃദയാഘാതത്തിന് കാരണമാകാറുണ്ട്.
രോഗകാരണങ്ങള്‍
ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് ഹൃദയപേശികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുന്നതാണ് കാരണം. ആഹാരത്തിലെ അമിതമായ കൊഴുപ്പ്, പുകവലി എന്നിവയാണ് അടിസ്ഥാനകാരണം. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഉറക്കത്തില്‍പ്പോലും ആന്‍ജൈനയുടെ വേദന ഉണ്ടാകാറുണ്ട്.
രോഗനിര്‍ണയം
കഠിനമായ നെഞ്ചുവേദന പലതരത്തിലുള്ള ഹൃദ്‌രോഗങ്ങളുടെയും കാരണമായി വരാവുന്നതിനാല്‍ രോഗനിര്‍ണയം വളരെ പ്രധാനപ്പെട്ടതാണ്. ഇ.സി.ജി, രക്തത്തിലെ കൊളസ്‌ട്രോള്‍ നില എന്നിവ പരിശോധിച്ച് രോഗം നിര്‍ണയിക്കാവുന്നതാണ്.
ആഹാരക്രമം
കൊഴുപ്പ് കുറഞ്ഞ എളുപ്പം ദഹിക്കുന്ന ആഹാരമാണ് ഇത്തരം രോഗികള്‍ക്ക് ഗുണകരമായിട്ടുള്ളത്. ഉപ്പ്, എരിവ്, മസാലകള്‍, എണ്ണവര്‍ഗങ്ങള്‍ എന്നിവ അധികമാകാതെ ശ്രദ്ധിക്കണം. മുരിങ്ങയില, തകരയില, ഉള്ളിവര്‍ഗങ്ങള്‍, നാരുള്ള പച്ചക്കറികള്‍ എന്നിവ ആന്‍ജൈന രോഗികള്‍ക്ക് ഉത്തമമാണ്. പുകവലി, മദ്യപാനം, വെറ്റിലമുറുക്ക് എന്നിവ ഒഴിവാക്കുകയും മാനസികസംഘര്‍ഷം ഉണ്ടാകാതെ നോക്കുകയും വേണം.
ഔഷധചികിത്സ
`ആന്‍ജൈന' രോഗത്തിന് എല്ലാ വൈദ്യശാസ്‌ത്രശാഖകളിലും ധാരാളം ഔഷധങ്ങളുണ്ട്. രാസചികിത്സാവിഭാഗത്തിലെ മരുന്നുകള്‍ പലതും ഹൃദയത്തില്‍ ഓക്‌സിജന്‍ പ്രവാഹം വര്‍ധിപ്പിച്ച് രോഗലക്ഷണങ്ങള്‍ക്ക് പെട്ടെന്ന് സൗഖ്യം തരാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ പാര്‍ശ്വഫലരഹിതമായ ഹോമിയോപ്പതി, ആയുര്‍വേദം തുടങ്ങിയ വിഭാഗങ്ങളിലെ മരുന്നുകള്‍ ഒരു ചികിത്സകന്റെ നിര്‍ദ്ദേശപ്രകാരം നിശ്ചിതകാലം ഉപയോഗിക്കുകയും പ്രകൃതിജീവനരീതികള്‍ ശീലിക്കുകയും ചെയ്‌താല്‍ `ആന്‍ജൈന' യില്‍നിന്നും പൂര്‍ണമായും മുക്തി നേടാം.
രോഗികളുടെ പ്രത്യേക ശ്രദ്ധയ്‌ക്ക്
ഭക്ഷണം കഴിവതും ലഘുവും കൊഴുപ്പ് കുറഞ്ഞതുമായിരിക്കാന്‍ ശ്രദ്ധിക്കുക.
മാസത്തില്‍ ഒരിക്കലെങ്കിലും ഇ.സി.ജി പരിശോധന നടത്തി ഹൃദയത്തിന്റെ പ്രവര്‍ത്തനം മനസിലാക്കുക.
പഴവര്‍ഗങ്ങളില്‍ `ഏത്തപ്പഴം' ഈ രോഗം തടയാന്‍ സഹായിക്കുന്നു.
നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്‌ടറെ കാണുക.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.