സന്ധിവാതം, രക്തവാതം തുടങ്ങിയവയില്‍നിന്നും വിഭിന്നമായി തുടക്കത്തില്‍ സന്ധികളെ ബാധിക്കുകയും ശരിയായ ചികിത്സ ലഭിക്കാതെ വന്നാല്‍ ഹൃദ്‌രോഗത്തിനുവരെ കാരണമാകുകയും ചെയ്യുന്ന ഒന്നാണ് വാതപ്പനി.
വാതരോഗങ്ങളില്‍ താരതമ്യേന അപകടകാരിയാണ് വാതപ്പനി. ഇരുപത് വയസില്‍ താഴെ പ്രായമുള്ളവരിലാണ് ഈ രോഗം ഗൗരവമേറിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. സന്ധിവാതം, രക്തവാതം തുടങ്ങിയവയില്‍ നിന്നും വിഭിന്നമായി തുടക്കത്തില്‍ സന്ധികളെ ബാധിക്കുകയും ശരിയായ ചികിത്സ ലഭിക്കാതെ വന്നാല്‍ ഹൃദ്‌രോഗത്തിനുവരെ കാരണമാകുകയും ചെയ്യുന്ന ഒന്നാണ് വാതപ്പനി.
`സ്‌ട്രെപ്‌റ്റോ കോക്കസ്' എന്ന രോഗാണുക്കളാണ് വാതപ്പനിക്ക് കാരണം. രോഗബാധയുണ്ടായാല്‍ രോഗാണുക്കളുടെ സാന്നിധ്യം ശരീരത്തില്‍ നിലനില്‍ക്കും. തന്മൂലം ശരീരത്തിന്റെ പ്രതിരോധ സംവിധാനം അണുക്കള്‍ക്കെതിരെ `ആന്റിബോഡികള്‍' ഉല്‌പാദിപ്പിക്കുന്നു. ഈ ആന്റിബോഡികള്‍ സന്ധികളെയും ഹൃദയവാല്‍വുകളെയും ആക്രമിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് വാതപ്പനി ഒരിക്കല്‍ ഉണ്ടായാല്‍ ഇരുപത് വയസുവരെ ഔഷധങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്.
വാതപ്പനി നിര്‍ണയിക്കുന്നതില്‍ രക്തപരിശോധനയ്‌ക്ക് വളരെ പ്രാധാന്യമുണ്ട്. രോഗാവസ്ഥയില്‍ രക്തത്തിലെ ഇ.എസ്.ആര്‍ ഉയര്‍ന്നിരിക്കും. അതുപോലെ രോഗാണുക്കള്‍ ശരീരത്തില്‍ ഉണ്ടോ എന്നറിയുന്നതിനുള്ള പരിശോധനയും അത്യാവശ്യമാണ്.
രോഗം റുമാറ്റിക്ക് ഫീവറാണെന്ന് സ്ഥിരീകരിച്ചാല്‍ പ്രത്യേകിച്ചും കുട്ടികളില്‍ രോഗം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരംഭത്തില്‍ തന്നെ ആവശ്യമായ പരിശോധന നടത്തി ചികിത്സ നല്‍കുന്നത് ഹൃദയവാല്‍വുകളെ രോഗം ബാധിക്കുന്നതില്‍നിന്നും തടയാന്‍ സഹായിക്കും.
ആധുനിക വൈദ്യശാസ്‌ത്രത്തില്‍ `പെന്‍സിലിന്‍' കുത്തിവയ്‌പ്പാണ് വാതപ്പനിക്ക് സര്‍വ സാധാരണയായി പ്രചാരത്തിലുള്ളത്. എന്നാല്‍ ഇതര വൈദ്യശാസ്‌ത്ര ശാഖകളില്‍ പ്രത്യേകിച്ചും ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തി രോഗം തടയുന്ന ഹോമിയോപ്പതി, ആയുര്‍വേദം, പ്രകൃതിചികിത്സ തുടങ്ങിയ ശാഖകള്‍ക്ക് നല്ല ഫലം നല്‍കാന്‍ കഴിയും.
രോഗിയുടെ മനോ-ശാരീരികാവസ്ഥയ്‌ക്ക് അനുസൃതമായി ഹോമിയോ ഔഷധങ്ങള്‍ നിശ്ചിതകാലം ഉപയോഗിക്കുകയും രക്തത്തിലെ അമ്ല, ക്ഷാരഗുണങ്ങളുടെ അനുപാതം സാധാരണ നിലയിലാക്കിത്തീര്‍ക്കുന്നതിന് പ്രകൃതിജീവനം ശീലിക്കുകയും ചെയ്‌താല്‍ വാതപ്പനിയില്‍നിന്ന് മുക്തി നേടാം.








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.