ലെപ്‌ട്രോ സ്‌പൈറോ ഇക്‌ടറോ ഹെമറാജിക്ക എന്ന സൂക്ഷ്‌മാണുക്കള്‍ മൂലമുണ്ടാകുന്ന സാംക്രമികരോഗമാണ് എലിപ്പനി. വീല്‍സ് രോഗം എന്നാണ് ഇംഗ്ലീഷില്‍ വിളിക്കുന്നത്. എലികളില്‍ നിന്നുള്ള രോഗാണുക്കള്‍ പടര്‍ത്തുന്ന രോഗമായതിനാലാണ് മലയാളത്തില്‍ ഇത് എലിപ്പനി എന്നറിയപ്പെടുന്നത്. പട്ടി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗാണുക്കള്‍ കാണപ്പെടുന്നുണ്ടെങ്കിലും എലികളിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. രോഗാണുവാഹകരായ എലികളുടെ മൂത്രത്തിലൂടെ അണുക്കള്‍ ജലാശയങ്ങളിലെത്തുകയും പിന്നീട് മനുഷ്യനിലേക്ക് വ്യാപിക്കുകയും ചെയ്യും. കണ്ണിന് ചുവപ്പ്, പനി, തലവേദന, ദേഹനൊമ്പരം, പേശികള്‍ക്ക് വേദന എന്നിങ്ങനെ `ഫ്‌ളൂ' പോലുള്ള ലക്ഷണങ്ങളുമായാകും രോഗത്തിന്റെ തുടക്കം. ചിലരില്‍ ഇത് ഗുരുതരമാവുകയും മഞ്ഞപ്പിത്തമായി മാറുകയും ചെയ്യും. വൃക്കകള്‍ക്കു പ്രവര്‍ത്തനക്ഷയമുണ്ടാകും. മസ്‌തിഷ്‌കാവരണ വീക്കം സംഭവിക്കും. മനുഷ്യശരീരത്തിലെ ചെറിയ മുറിവുകളിലൂടെയും പോറലുകളിലൂടെയുമാണ് രോഗാണു ഉള്ളില്‍ കടക്കുന്നത്. രോഗാണു ശരീരത്തില്‍ കടന്ന് പത്തുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ചിലരില്‍ നാലുമുതല്‍ 21 ദിവസം വരെ സമയമെടുക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ച എല്ലാവരിലും ലക്ഷണങ്ങള്‍ പ്രകടമാവുകയില്ല. 10-15 ശതമാനം ആളുകളില്‍ മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകൂ. രോഗത്തെ തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനക്ഷയംമൂലം മൂത്രവിസര്‍ജ്ജനം കുറയുകയോ ഒട്ടും ഇല്ലാതാവുകയോ ചെയ്യും. ചിലരില്‍ ചര്‍മ്മത്തില്‍നിന്നും ശ്ലേഷ്‌മസ്‌തരത്തില്‍നിന്നും രക്തസ്രാവം ഉണ്ടാകാം. ഹൃദയപേശികളെ ബാധിച്ച് ഹൃദയപേശി വീക്കം ഉണ്ടാകും.
രോഗാരംഭത്തില്‍ നടത്തുന്ന മൂത്രപരിശോധനയില്‍നിന്നു രോഗനിര്‍ണയം നടത്താം. ഒരു ഘട്ടം കഴിഞ്ഞാല്‍ രോഗനിര്‍ണയത്തിന് രക്തപരിശോധന നടത്തേണ്ടിവരും. മഴക്കാലം ആരംഭിച്ചതോടെ എലിപ്പനിപോലുള്ള മാരകരോഗങ്ങള്‍ പടരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ എലികളുടെ മലമൂത്രവിസര്‍ജ്ജ്യങ്ങള്‍ കലര്‍ന്നിരിക്കുന്ന കുളങ്ങളിലും ജലാശയങ്ങളിലും കുളിക്കുന്നത് ഒഴിവാക്കണം.
Friday, 12 August 2011 15:19
എലിപ്പനി സൂക്ഷിക്കുക Featured
Written by സുഭാഷ് ആരക്കുന്നം
Read 489 times
Login to post comments








Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.