അമ്മ ഉല്‍ക്കണ്ഠയോടെയാ ണ് വാതില്‍ക്കല്‍ നിന്നത്. നാ ലാം ക്ലാസില്‍ പഠിക്കുന്ന മകള്‍ വൈകുന്നേരം വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും എത്തിയിരുന്നില്ല. അവള്‍ അകലെനിന്നും വരുന്നത് കണ്ടപ്പോഴാണ് അമ്മ യ്ക്ക് ആശ്വാസമായത്. ''എന്താ ണ് താമസിച്ചത്?'' ദേഷ്യത്തോടെയായിരുന്നു അമ്മയുടെ ചോദ്യം. ''വഴിയില്‍ വച്ച് നീനയുടെ സൈ ക്കിള്‍ കേടായി'' 
''നിനക്ക് അത് നന്നാക്കാന്‍ അറിയില്ലല്ലോ. പിന്നെ എന്തിനാണ് വഴിയില്‍നിന്നത്?''
''സൈക്കിള്‍ കേടായപ്പോള്‍ ആരെങ്കിലും സഹായിക്കാന്‍ വരുന്നതിനായി ഞാനും അവളുടെ കൂടെനിന്ന് കരയുകയായിരുന്നു'' അവള്‍ പറഞ്ഞു.
സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കുമൊക്കെ ഉണ്ടാകുന്ന ദുരിതങ്ങളിലും വേദനകളിലും ചിലപ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാം. അപ്പോഴും നാമവരുടെ കൂടെ ഉണ്ടാകണം.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.