പ്രശസ്ത ഡാനീഷ് ചിന്തകനായ കീര്‍ക്കെഗാര്‍ഡ് ഒരു തിയറ്ററിന്റെ കഥ പറയുന്നുണ്ട്. പലതരത്തിലുള്ള പ്രദര്‍ശനങ്ങള്‍ അതിലുണ്ടായിരുന്നു. ഓരോ ഷോയും മുന്‍പുള്ളവയെക്കാള്‍ മനോഹരവും കയ്യടികളാല്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതുമായിരുന്നു. ജനങ്ങളുടെ കരഘോഷത്താല്‍ മുഖരിതമായിരുന്നു തിയറ്റര്‍ മുഴുവന്‍. പെട്ടെന്ന് ജോക്കര്‍ സ്റ്റേജിലേക്ക് ഓടിവന്നിട്ട് പറഞ്ഞു:
''തിയറ്ററിനു തീ പിടിച്ചിരിക്കുന്നു, എല്ലാവരും ഓടി രക്ഷപ്പെടുക.'' കാണികളാകട്ടെ അന്നത്തെ ഏറ്റവും വലിയ തമാശയായിരിക്കുമെന്ന് പറഞ്ഞ് ഇടിമുഴങ്ങുംവിധത്തില്‍ കൈകളടിച്ച് കരഘോഷം മുഴക്കി. അലറിക്കരഞ്ഞുകൊണ്ട് അയാള്‍ വീണ്ടും വിളിച്ചു പറഞ്ഞു: ''തിയറ്ററില്‍നിന്നു പുറത്തു കടക്കുക.'' കാണികളാകട്ടെ വീണ്ടും അയാളെ കളിയാക്കി കൂക്കിവിളിച്ചു. അവസാനം കൊടുങ്കാറ്റു കണക്കെ തീജ്വാലകള്‍ തിയറ്ററിനുള്ളില്‍ എത്തി. ആളുകളെല്ലാം കത്തിച്ചാമ്പലായി.
അനേകം കാണികളുടെ കയ്യടികളും കൂക്കുവിളികളും തിരക്കുകളുംകൊണ്ട് ഇന്നത്തെ ലോകം ആ തിയറ്ററിന് സമാനമാണെന്ന് കീര്‍ക്കെ ഗാര്‍ഡ് സാക്ഷ്യപ്പെടുത്തുന്നു.
Read 816 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.