നിരന്തരമായ പരാതിപറച്ചിലാണ് അനേകരുടെ സന്തോഷം കെടുത്തുന്നത്.
ഭക്ഷണത്തിന്റെ രുചിയെപ്പറ്റിയുള്ള പരാതികള്‍ കുടുംബ കലഹങ്ങള്‍ക്കുവരെ കാരണമാകുന്നുണ്ട്. പട്ടിണിമൂലം അനേകര്‍ ഓരോ ദിവസവും മരിക്കുന്നുണ്ടെന്ന് രുചിയെക്കുറിച്ച് പരാതിപറയുമ്പോള്‍ ഓര്‍ക്കണം. അങ്ങനെ ചിന്തിച്ചാല്‍ പരാതിക്കുപകരം ഭക്ഷണം തന്ന ദൈവത്തിന് നന്ദി പറയും.
ഭാര്യയെപ്പറ്റിയും ഭര്‍ത്താവിന്റെ സ്വഭാവത്തെപ്പറ്റിയും കുട്ടികളെപ്പറ്റിയുമൊക്കെ നിരന്തരം പരാതി പറയുമ്പോള്‍, വിവാഹം നടക്കാത്തതില്‍ വേദനിക്കുന്നവരെയും മക്കള്‍ ജനിക്കാത്തതില്‍ ദുഃഖത്തില്‍ കഴിയുന്നരെപ്പറ്റിയും ജീവിതപങ്കാളിയുടെ അകാല നിര്യാണത്തില്‍ വേദനിക്കുന്നവരെപ്പറ്റിയും ആലോചിച്ചാല്‍ എല്ലാ പരാതികളും അവസാനിക്കും.
വീടിന്റെ ഭംഗിയില്ലായ്മയെക്കുറിച്ച് പരാതി പറയുന്നവര്‍ വീടില്ലാതെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങന്നവരെപ്പറ്റി ചിന്തിക്കണം.
ഇതേരീതിയില്‍ ചിന്തിക്കാന്‍ തുടങ്ങിയാല്‍ പരാതികള്‍ക്ക് പകരം ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെപ്രതി ദൈവത്തിന് നന്ദി പറയാന്‍ തുടങ്ങും.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.