ആഫ്രിക്കയിലെ ഉള്‍പ്രദേശങ്ങളായിരുന്നു ആ മിഷനറിയുടെ പ്രവര്‍ത്തനമേഖല. എയ് ഡ്‌സ്മൂലം മാതാപിതാക്കള്‍ മരണമടഞ്ഞതി നാല്‍ അനാഥരാക്കപ്പെട്ട ധാരാളം കുട്ടികള്‍ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. അവരില്‍ പലരും ജന്മനാതന്നെ എയ്ഡ്‌സ് ബാധിതരായിരുന്നതിനാല്‍ പലവിധ രോഗങ്ങളുടെ പിടിയിലായിരുന്നു. എട്ടു വയസുള്ള മിഷേലിന്റെ കാലുകള്‍ ശോഷിച്ചതായിരുന്നു. എയ്ഡ്‌സായിരുന്നു അവന്റെ മാതാപിതാക്കളുടെ ജീവനെടുത്തത്. അതിനാല്‍, വല്യമ്മയുടെ ഒപ്പമായിരുന്നു അവന്‍. ഓപ്പറേഷന്‍ നടത്തിയാല്‍ കാലുകള്‍ക്ക് ചലനശേഷി ലഭിക്കുമായിരുന്നെങ്കിലും അവന് എയ്ഡ്‌സ് ഉള്ളതിനാല്‍ ഡോക്ടര്‍മാര്‍ അതിന് തയാറായില്ല.
അന്നു വൈകുന്നേരം സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് മിഷനറി അറിയിച്ചതിനാല്‍ ഗ്രാമവാസികള്‍ ദേവാലയ പരിസരത്ത് ഒത്തുകൂടി. മിഷേലിനെ വല്യമ്മ നേരത്തെതന്നെ ഒരു വശത്ത് കൊണ്ടുവന്നിരുത്തി. തളര്‍വാത രോഗിയെ ഈ ശോ സുഖപ്പെടുത്തുന്ന ഭാഗം സിനിമയില്‍ ഉണ്ടായിരുന്നു. അതു കണ്ടപ്പോള്‍, രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തിച്ച ആ അത്ഭുതം മിഷേലിനായി ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കണമേ എന്ന് അവന്റെ തലയില്‍ കരങ്ങള്‍ വച്ച് മിഷനറി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
ഏതാനും ആഴ്ചകള്‍ക്കു ശേഷം നടന്ന പരിശോധനയില്‍ എല്ലാവരെയും അമ്പരപ്പിച്ച വിവരമാണ് പുറത്തുവന്നത.് മിഷേലിന് ഇപ്പോള്‍ എയ്ഡ്‌സില്ല. വിശ്വസിക്കാന്‍ പ്രയാസമുള്ള ഒരു അത്ഭുതം നടന്നിരിക്കുന്നു എന്നാണ് ഡോക്ട ര്‍മാര്‍ അഭിപ്രായപ്പെട്ടത്.







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.