ഞായറാഴ്ച ദേവാലയത്തില്‍നിന്നും ഇറങ്ങുമ്പോഴാണ് അയാള്‍ സുഹൃത്തായ ഡോക്ടറെ കണ്ടത്. ''ഭാര്യയുടെ കേള്‍വിശക്തി കുറഞ്ഞുവരുന്നതിന് എന്താണ് ചെയ്യാന്‍ കഴിയുന്നത്?'' അയാള്‍ ഡോക്ടറോട് ചോദിച്ചു. ''അതിന്റെ തോത് അറിഞ്ഞാലേ ചികിത്സ നിര്‍ദ്ദേശിക്കാന്‍ കഴിയൂ'' ഡോക്ടര്‍ പറഞ്ഞു. അതു മനസിലാക്കുന്നതിനായി ഡോക്ടര്‍ ഒരു ഉപായം നിര്‍ദ്ദേശിച്ചു. വീട്ടില്‍ ചെല്ലുമ്പോള്‍ ആദ്യം 20 അടി അകലെനിന്ന് ഭാര്യയോട് സംസാരിക്കണം. ഭാര്യക്ക് കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പതിനഞ്ച്, പത്ത്, അഞ്ച്, തൊട്ടടുത്ത് എന്നിങ്ങനെ അകലം പാലിക്കണം. അതിനുശേഷം ചികിത്സയെപ്പറ്റി സംസാരിക്കാം.
''അത്താഴത്തിന് എന്താണ് കറി?''വൈകുന്നേരം ഭാര്യ അടുക്കളയില്‍ നില്ക്കുമ്പോള്‍ ഭര്‍ത്താവ് ചോദിച്ചു. ഡോക്ടര്‍ നിര്‍ദ്ദേശിച്ചതുപോലെ 20 അടി അകലെനിന്നായിരുന്നു ചോദ്യം. ഭാര്യയുടെ മറുപടി കേള്‍ക്കാത്തതിനാല്‍ 15 അടി അകലെനിന്ന് ചോദ്യം ആവര്‍ത്തിച്ചു. അപ്പോഴും ഉത്തരമൊന്നും ലഭിച്ചില്ല. 10, 5 എന്നിങ്ങനെ ദൂരം കുറച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. അവസാനം അയാള്‍ ഭാര്യയുടെ തൊട്ടടുത്തുനിന്ന് ചോദ്യം ആവര്‍ത്തിച്ചു. ''വൈകുന്നേരം മീന്‍ കറിയാണെന്ന് ഞാന്‍ നാല് പ്രാവശ്യം പറഞ്ഞല്ലോ'' ഭാര്യ പറഞ്ഞു. അപ്പോഴാണ് അയാള്‍ക്ക് യഥാര്‍ത്ഥ പ്രശ്‌നം മനസിലായത്.
എപ്പോഴും കുറ്റങ്ങള്‍ മറ്റുള്ളവരില്‍ ആരോപിക്കാനാണ് മനുഷ്യര്‍ ശ്രമിക്കുന്നത്. എന്നാല്‍, പലപ്പോഴും സത്യം നേര്‍വിപരീതമായിരിക്കും
''ക്ഷമാശീലന്‍ കരുത്തനെക്കാളും, മനസിനെ നിയന്ത്രിക്കുന്നവന്‍ നഗരം പിടിച്ചെടുക്കുന്നവനെക്കാളും ശ്രേഷ്ഠനാണ്'' (സുഭാ.16:32).







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.