ഗ്രാമത്തിലുള്ള ബന്ധുക്കളെ കാണാനായിരുന്നു അവര്‍ നഗരത്തില്‍നിന്നും യാത്രതിരിച്ചത്. കോളേജ് വിദ്യാര്‍ത്ഥിയായ മകനാണ് കാര്‍ ഓടിച്ചിരുന്നത്. ഗ്രാമാതിര്‍ത്തിലേക്ക് വാഹനം പ്രവേശിച്ചപ്പോള്‍ മുതല്‍ കനത്ത മഴ ആരംഭിച്ചു. റോഡ് കാണാന്‍ പ്രയാസമായി. ''ഒന്നും കാണാന്‍ കഴിയുന്നില്ല'' മകന്‍ പറഞ്ഞു. ''പേടിക്കേണ്ടാ, ശ്രദ്ധിച്ച് കാറോടിച്ചാല്‍ മതി'' പിതാവ് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ മൂടല്‍മഞ്ഞ് പരക്കാന്‍ തുടങ്ങി. മഴയുടെ ഒപ്പം മഞ്ഞുകൂടിയായപ്പോള്‍ യാത്ര കൂടുതല്‍ ദുഷ്‌ക്കരമായി. ''നമുക്ക് തിരിച്ചുപോയാലോ?'' മകന്‍ ചോദിച്ചു. പേടിക്കേണ്ടാ, മഴയും മഞ്ഞുമൊക്കെ ഉടനെ മാറും'' പിതാവ് പറഞ്ഞു. എന്നാ ല്‍, കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ കണ്ടത്, റോഡിന്റെ ഭിത്തി ഇടിഞ്ഞുവീണ് ചെളിയില്‍ പുതഞ്ഞുകിടക്കുന്ന റോഡാണ്. മകനാകെ ഭയന്നു. ''ഇനിയും എന്തുചെയ്യും?'' അപ്പോഴും പിതാവ് പഴയ മറുപടിയാണ് ആവര്‍ത്തിച്ചത്. 
ഏതാനും കിലോമീറ്ററുകള്‍ കഴിഞ്ഞപ്പോള്‍ മഴ മാറി, ആകാശം തെളിയാന്‍ തുടങ്ങി. പിതാവ് മകനെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു, ''ചെറിയൊരു കാ റ്റും മഴയും കണ്ട് നാം തിരിച്ചുപോയിരുന്നെങ്കിലോ?''
ജീവിതത്തില്‍ അപ്രതീക്ഷിതമായ കൊടുംങ്കാറ്റുകള്‍ ഉണ്ടായെന്നുവരാം. അ തില്‍ ഭയപ്പെടരുത്. അതെല്ലാം താല്ക്കാലികമായിരിക്കും.
''നിങ്ങളില്‍ ഒരാള്‍ ആയിരം പേരെ തുരത്തുന്നു. കാരണം, നിങ്ങളോട് വാ ഗ്ദാനം ചെയ്തിരുന്നതുപോലെ ദൈവമായ കര്‍ത്താവ് തന്നെയാണ് നിങ്ങള്‍ ക്കുവേണ്ടി യുദ്ധം ചെയ്യുന്നത്'' (ജോഷ്വ 23:10).







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.