ജീവിതത്തിന്റെ ഏതവസ്ഥയില്‍ ഉള്ളവര്‍ക്കും ആശ്രയിക്കാവുന്ന ഉറപ്പുള്ള കോട്ടയാണ് ദൈവവചനം. അതേപ്പറ്റി തിരിച്ചറിവില്ലാത്തതാണ് അനേകര്‍ പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നതിന് കാരണം. വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ വലിയ കരുത്ത് ലഭിക്കും. അതിലൂടെ പ്രശ്‌നങ്ങളെ അതിജീവിക്കാനും കഴിയും.
ഹൃദയത്തില്‍ അസ്വസ്ഥതകള്‍ നിറയുമ്പോള്‍: യോഹന്നാന്‍ 14:1, ``നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.''
പരാജയങ്ങളുടെ നടുവില്‍ നില്‌ക്കുമ്പോള്‍: സങ്കീ. 27:5, ``ക്ലേശകാലത്ത് അവിടുന്ന് തന്റെ
ആലയത്തില്‍ എനിക്ക് അഭയം നല്‌കും;
തന്റെ കൂടാരത്തിനുള്ളില്‍ എന്നെ ഒളിപ്പിക്കും;
എന്നെ ഉയര്‍ന്ന പാറമേല്‍ നിര്‍ത്തും.''
അപകടകരമായ സാഹചര്യങ്ങളില്‍: സങ്കീ.91:11 -12,
``നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്ന് തന്റെ ദൂതന്മാരോടു കല്‌പിക്കും.
നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍
നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.''
പാപത്തില്‍ വീഴുമ്പോള്‍: സങ്കീ.51:1,
``ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത്
എന്നോട് ദയ തോന്നണമേ!
അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത്
എന്റെ അതിക്രമങ്ങള്‍ മായിച്ചുകളയണമേ!''
ഉല്‍ക്കണ്‌ഠകള്‍ കീഴടക്കുമ്പോള്‍: മത്തായി 6:25,
``ഞാന്‍ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ ഉല്‍ക്കണ്‌ഠാകുലരാകേണ്ട. ഭക്ഷണത്തെക്കാള്‍ ജീവനും വസ്‌ത്രത്തെക്കാള്‍ ശരീരവും ശ്രേഷ്‌ഠമല്ലേ?''
വിശ്വാസ പ്രതിസന്ധികളില്‍: ഹെബ്രാ.11:6,
``വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു പ്രതിഫലം നല്‌കുമെന്നും വിശ്വസിക്കണം.''
സമാധാനം നിറയാന്‍: മത്തായി 11:29, ``ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.''
വിശ്വാസത്തില്‍ ഉറപ്പ് ലഭിക്കുന്നതിന്: റോമാ 8:28,
`` ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.''
യാത്രക്കിടയില്‍ ഭയം തോന്നുമ്പോള്‍: സങ്കീ.121:3-4,
``നിന്റെ കാല്‍ വഴുതാന്‍ അവിടുന്ന് സമ്മതിക്കുകയില്ല;
നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
ഇസ്രായേലിന്റെ പരിപാലകന്‍
മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.''
ജോലിയിലെ പ്രതിസന്ധികളെ മറികടക്കുന്നതിന്: സങ്കീ.126:6,
``വിത്തു ചുമന്നുകൊണ്ട് വിലാപത്തോടെ
വിതയ്‌ക്കാന്‍ പോകുന്നവര്‍
കറ്റ ചുമന്നുകൊണ്ട് ആഹ്ലാദത്തോടെ
വീട്ടിലേക്കു മടങ്ങും.''







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.