പ്രിയപ്പെട്ട വെയ്‌ന്‍,
``താങ്കളുടെ കത്തിന് നന്ദിപറയുന്നു. എനിക്കിപ്പോള്‍ സുഖമാണ്. ക്രിസ്‌തു എന്നെ ഓരോ ദിവസവും സുഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. താങ്കള്‍ ക്രിസ്‌തുവിനെ അറിഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. താങ്കളില്ലാതെ സ്വര്‍ഗത്തെപ്പറ്റി എനിക്ക് ആലോചിക്കാന്‍ കഴിയില്ല. ഇതുവരെയും ക്രിസ്‌തുവിനെ അന്വേഷിച്ചിട്ടില്ലെങ്കിലും ഈ നിമിഷം മുതല്‍ അങ്ങനെ ചെയ്യുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. സ്വര്‍ഗത്തില്‍വച്ച് കാണാമെന്ന പ്രതീക്ഷയോടെ,''
സിന്‍ഡി.
അമേരിക്കയിലെ പ്രശസ്‌തനായ സിനിമാ നടനും സംവിധായകനുമായിരുന്ന ജോണ്‍ വെയ്‌്‌്‌ന് സുവിശേഷപ്രഘോഷകനായിരുന്ന ഡോ. റോബര്‍ട്ട് ഷള്ളറോട് തികഞ്ഞ ബഹുമാനമായിരുന്നു. ബൈക്ക് അപകടത്തെ തുടര്‍ന്ന് ഡോ. ഷള്ളറുടെ കൗമാരക്കാരിയായ മകളുടെ കാല്‍ മുറിച്ചുകളയേണ്ടി വന്നു. ഇതറിഞ്ഞപ്പോള്‍ വെയ്‌ന്‍ ആശുപത്രിയിലേക്ക് അയച്ച കത്തിന് ആ പെണ്‍കുട്ടി എഴുതിയ മറുപടിയാണിത്. കത്ത് എഴുതിയതിനുശേഷം എങ്ങനെ അദ്ദേഹത്തിനു നല്‌കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പിതാവിന്റെ ഒരു സുഹൃത്ത് അവളെ കാണാന്‍ എത്തിയത്. അദ്ദേഹം വെയ്‌ന്റെ പരിചയക്കാരനായിരുന്നു. വൈകുന്നേരം ജോണ്‍ വെയ്‌നും ഒരുമിച്ചുള്ള മീറ്റിംഗിന്റെ കാര്യം സംഭാഷണ മധ്യേ വന്നപ്പോള്‍ അവള്‍ കത്തിന്റെ കാര്യം സൂചിപ്പിച്ചു. അതു നല്‌കാമെന്ന് അദ്ദേഹം സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്‌തു.
മീറ്റിംഗിനിടയിലാണ് പോക്കറ്റിലുള്ള കത്തിന്റെ കാര്യം അയാള്‍ ഓര്‍ത്തത്. അദ്ദേഹം അപ്പോള്‍ത്തന്നെ ആ കത്ത് വെയ്‌ന് നല്‌കുകയും ചെയ്‌തു. കത്തു വായിച്ചിട്ട് അല്‌പ സമയം വെയ്‌ന്‍ ഒന്നും മിണ്ടാതിരുന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ``ഈ നിമിഷം മുതല്‍ എന്റെ ജീവിതം ക്രിസ്‌തുവിനായി നല്‌കുന്നു. സ്വര്‍ഗത്തില്‍വച്ച് കണ്ടുമുട്ടാമെന്ന് ഞാന്‍ പറഞ്ഞതായി നിങ്ങള്‍ ആ പെണ്‍കുട്ടിയോട് പറയണം.'' അതിനുശേഷം മൂന്നാഴ്‌ച കഴിഞ്ഞപ്പോള്‍ 
ഡോ. ജോണ്‍ വെയ്‌ന്‍ മരിച്ചു.
ഒരു കത്തിനുപോലും ഒരാളെ മാനസാന്തരപ്പെടുത്താന്‍ കഴിയും.
Read 1909 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.