ഒരു വിവാഹ വേള. പിതാവും നാലു മക്കളും ഫോട്ടോ എടുക്കുന്നതിനായി വധൂവരന്മാരോടൊപ്പം നിന്നു. അവരുടെ തലമുടി മറ്റുള്ളവരില്‍ കൗതുകമുണര്‍ത്തി. എല്ലാവരുടെയും മുടി വെളുത്തിരിക്കുന്നു! 12 വയസുകാരനായ മൂത്ത മകന്റെ തലയിലെ വിഗ് അല്‌പം സ്ഥാനം തെറ്റി. മനോഹരമായ കറുത്ത മുടിയായിരുന്നു അവന്റേത്. ``എന്താണ് എല്ലാവരും വെളുത്ത വിഗ് ധരിച്ചിരിക്കുന്നത്?'' അടുത്തുനിന്ന ഒരാള്‍ ചോദിച്ചു. ``എല്ലാവരുടേതും വിഗ് അല്ല; ജനതികവൈകല്യംമൂലം പപ്പയുടെയും അനിയന്മാരുടെയും മുടി വെളുത്താണിരിക്കുന്നത്. എന്റെ മുടി കണ്ട് സഹോദരങ്ങള്‍ക്ക് സങ്കടം ഉണ്ടാകാതിരിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ വെളുത്ത വിഗ് വച്ചിരിക്കുന്നത്.'' അവന്‍ സന്തോഷത്തോടെയാണ് പറഞ്ഞത്.
``ബലഹീനരെ നേടേണ്ടതിനു ഞാന്‍ അവര്‍ക്കു ബലഹീനനായി. എല്ലാ പ്രകാരത്തിലും കുറേപ്പേരെ രക്ഷിക്കേണ്ടതിന് ഞാന്‍ എല്ലാവര്‍ക്കും എല്ലാമായി''(1 കോറി. 9:22).
Read 1028 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.