പാവപ്പെട്ടവരുടെ മക്കള്‍മാത്രം പഠിക്കുന്ന സ്‌കൂളായിരുന്നത്. പഠനനിലവാരത്തെയും സ്‌കൂളിലെ അന്തരീക്ഷത്തെപ്പറ്റിയുമൊക്കെ മോശം അഭിപ്രായമായിരുന്നു നിലനിന്നിരുന്നത്. വിമലയ്‌ക്ക് അധ്യാപികയായി ആദ്യം നിയമനം ലഭിച്ചത് ആ സ്‌കൂളിലേക്കായിരുന്നു. അവിടെ ചെന്നാല്‍ അവര്‍ അധ്യാപന രംഗം തന്നെ ഉപേക്ഷിക്കാന്‍ സാധ്യത ഉണ്ടെന്നായിരുന്നു സുഹൃത്തുക്കളുടെ അഭിപ്രായം. 
ഏഴാം ക്ലാസിന്റെ ഉത്തരവാദിത്വമായിരുന്നു ടീച്ചറിന് ലഭിച്ചത്. യു.പി സ്‌കൂള്‍ ആണെങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിയേണ്ട പ്രായം കഴിഞ്ഞവരാണ് പലരുമെന്ന് ഒറ്റനോട്ടത്തില്‍ ടീച്ചറിന് മനസിലായി. നമ്മുടെ സ്‌കൂള്‍ കുറച്ചുകൂടി നല്ലതാക്കാന്‍ ഞാന്‍ എന്തു ചെയ്യണമെന്ന വ്യത്യസ്‌തമായ ചോദ്യത്തോടെയാണ് ടീച്ചര്‍ ക്ലാസ് ആരംഭിച്ചത്. ``നമുക്കിനി എന്തൊക്കെ നിയമങ്ങളാണ് ആവശ്യമുള്ളത്? വേണ്ട നിയമങ്ങളും അതു പാലിച്ചില്ലെങ്കില്‍ എടുക്കേണ്ട നടപടികളും നിങ്ങള്‍ പറയണം. ഞാന്‍ അതു ബോര്‍ഡില്‍ എഴുതാം'' ടീച്ചര്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ കുട്ടികള്‍ക്ക് ഉത്സാഹമായി. കൃത്യസമയത്ത് എല്ലാവരും വരണം, വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിക്കണം തുടങ്ങി ഓരോരുത്തര്‍ പറഞ്ഞുതുടങ്ങി. `മോഷ്‌ടിക്കരുത്' പത്താമതായിട്ടാണ് ടോണിയുടെ നിര്‍ദ്ദേശം വന്നത്. അതിനുള്ള ശിക്ഷ കേട്ടപ്പോള്‍ കുട്ടികള്‍ ചിരിക്കാന്‍ തുടങ്ങി. അങ്ങനെ ചെയ്യുന്നവര്‍ ഷര്‍ട്ടൂരി 10 പ്രാവശ്യം ക്ലാസിലൂടെ നടക്കണം. ``എല്ലാവര്‍ക്കും സമ്മതമാണോ?'' ടീച്ചര്‍ ചോദിച്ചു. ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല.
ഏതാനും ദിവസങ്ങള്‍ക്കുശേഷം ടോണിയുടെ ഉച്ചഭക്ഷണം ആരോ മോ ഷ്‌ടിച്ചു. ക്ലാസിലെ ഏറ്റവും ചെറിയ കുട്ടിയായ ഫെര്‍ണാഡോ ആണത് ചെ യ്‌തതെന്ന് ടീച്ചറിന് മനസിലായി. അവന്‍ കുറ്റം സമ്മതിച്ചു. ഷര്‍ട്ടിനു മുകളില്‍ പാകമാകാത്ത വലിയൊരു സ്വെറ്ററും ധരിച്ചായിരുന്നു ഫെര്‍ണാഡോ അന്ന് വന്നത്. മോഷണത്തിനുള്ള ശിക്ഷയായി ഷര്‍ട്ടൂരി നടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ പറഞ്ഞു, ``ടീച്ചര്‍ എത്ര വേണമെങ്കിലും എന്നെ തല്ലിക്കോളൂ, എന്നാലും ഷര്‍ട്ടൂരാന്‍ പറയരുത്.'' ടീച്ചര്‍ സ്വെറ്ററിന്റെ ബട്ടന്‍സ് അഴിക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ കരഞ്ഞുകൊണ്ട് പതുക്കെ പറഞ്ഞു, ``ഉള്ളില്‍ ഇട്ടിരിക്കുന്ന ഷര്‍ട്ടു മുഴുവന്‍ കീറിയതാണ്. എനിക്ക് ഒരു ഷര്‍ട്ടേയുള്ളൂ. ഇന്നലെ അലക്കിയിട്ട് ഉണങ്ങിയില്ല. അതുകൊണ്ട് കീറിയ പഴയൊരു ഷര്‍ട്ടാണിട്ടിരിക്കുന്നത്. അതു കാണാതിരിക്കുന്നതിനാണ് സ്വെറ്റര്‍ ഇട്ടിരിക്കുന്നത്. അമ്മയുടെ കൈയില്‍ പണം ഇല്ലാത്തതിനാലാണ് വാങ്ങാത്തത്.'' എന്നിട്ടവന്‍ അടുത്തുനിന്ന ടോണിയോടു പറഞ്ഞു, ``വിശപ്പുകൊണ്ട് മരിക്കുമെന്നു തോന്നിയപ്പോഴാണ് ചോറെടുത്തത്. ഇനിയൊരിക്കലും ഞാനങ്ങനെ ചെയ്യില്ല.''
``ഇവനുവേണ്ടി ഞാന്‍ പരിഹാരം ചെയ്‌തുകൊള്ളാം'' ടോണി പറഞ്ഞു. അവന്‍ ഷര്‍ട്ടൂരി കൈയില്‍ പിടിച്ചുകൊണ്ട് രണ്ടു പ്രാവശ്യം ക്ലാസ് മുറിയിലൂടെ നടന്നപ്പോള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ട് ടീച്ചര്‍ ചോദിച്ചു, ``നീ എ ന്തിനാണ് ഫെര്‍ണാഡോക്കുവേണ്ടി ശിക്ഷ ഏറ്റത്?''
``എന്റെ സഹപാഠി വിശന്നുപൊരിയുന്ന വയറുമായി അടുത്ത് ഇരുന്നിട്ടും അറിഞ്ഞില്ലെന്ന വലിയ കുറ്റത്തിനുള്ള ചെറിയ പരിഹാരമാണ് ഞാന്‍ ചെ യ്‌തത്.'' അതു കേട്ടപ്പോള്‍ ടീച്ചര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു. അപ്പോള്‍ ക്ലാസിലെ എല്ലാ കുട്ടികളുടെയും കണ്ണുനിറയുന്നുണ്ടായിരുന്നു.
ഈ ഏഴാം ക്ലാസുകാരന്റെ തിരിച്ചറിവ് നമ്മുടെ സമൂഹത്തിന് ഉണ്ടായിരുന്നെങ്കില്‍!
Read 1656 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.