പ്രശസ്‌തനായ നേതാവിനെ ഇന്റര്‍വ്യൂചെയ്യുന്നതിനാണ് പത്രപ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. ഓഫീസ് മുറിയില്‍ അദ്ദേഹത്തിന്റെ സീറ്റിന് എതിര്‍വശത്ത് എഴുതിവച്ചിരുന്ന ഒരു വാചകം പത്രലേഖകനില്‍ കൗതുകം ഉളവാക്കി. `എനിക്ക് മൂന്നാം സ്ഥാനമേയുള്ളൂ' എന്നായിരുന്നു എഴുതിയിരുന്നത്. ഇന്റര്‍വ്യൂവിനുശേഷം പത്രപ്രവര്‍ത്തകന്‍ ആ വാചകത്തിന്റെ അര്‍ത്ഥം അന്വേഷിച്ചു. ``ഞാന്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന തത്വമാണത്. എല്ലാ പ്രവൃത്തികളിലും ഒന്നാം സ്ഥാനം ദൈവത്തിനാണ്. രണ്ടാമത് സമൂഹത്തിന്. എനിക്ക് മൂന്നാം സ്ഥാനമേ എപ്പോഴും നല്‌കാറുള്ളൂ.'' അദ്ദേഹം പറഞ്ഞു.
``നന്മചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം'' (ഗലാ.6:9).
Read 1419 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.