ബൈബിള്‍ ക്ലാസില്‍ മലാക്കി പ്രവാചകന്റെ പുസ്‌തകമായിരുന്നു അധ്യാപകന്‍ വിശദീകരിച്ചത്. മൂന്നാം അധ്യായത്തിലെ മൂന്നാം വാക്യം ഒരു സ്‌ത്രീയില്‍ സംശയവും സംഭ്രമവും ജനിപ്പിച്ചു. വാക്യം ഇതായിരുന്നു: ``വെള്ളി ഉലയില്‍ ശുദ്ധീകരിക്കുന്നതുപോലെ അവിടുന്ന് ഉപവിഷ്‌ടനാകും. ലേവിപുത്രന്മാര്‍ യുക്തമായ ബലികള്‍ കര്‍ത്താവിന് അര്‍പ്പിക്കുന്നതിനുവേണ്ടി അവിടുന്ന് അവരെ സ്വര്‍ണവും വെള്ളിയും എന്നപോലെ ശുദ്ധീകരിക്കും.'' പിറ്റേന്ന് അവര്‍ അടുത്തുള്ള വെള്ളിപ്പണിക്കാരനെ സമീപിച്ചു ചോദിച്ചു: ``എങ്ങനെയാണ് വെള്ളി ശുദ്ധീകരിക്കുന്നത്.''
``ചൂളയില്‍ എരിയുന്ന തീയിലിട്ടാണ്'' അയാള്‍ പറഞ്ഞു.
``വെള്ളി ശുദ്ധിയായെന്ന് എങ്ങനെയാണ് മനസിലാകുന്നത്?'' അവര്‍ അടുത്ത സംശയം ഉന്നയിച്ചു.
``അതു വളരെ നിസാരമാണ്. വെള്ളിയിലേക്ക് നോക്കുമ്പോള്‍ എന്റെ പ്രതിബിംബം അതില്‍ കാണാന്‍ കഴിയുമെങ്കില്‍ അതു ശുദ്ധീകരിക്കപ്പെട്ടു എന്ന് മനസിലാകും.''
ദൈവം ഒരു വെള്ളിപ്പണിക്കാരനെപ്പോലെയാണ്. സ ഹനങ്ങളിലൂടെ കടന്നുപോകുന്നവരില്‍ വിശുദ്ധിയുടെ പ്രതിബിംബം കാണുന്നുണ്ടോ എന്ന് അവിടുന്ന് നോക്കിക്കൊണ്ടാണിരിക്കുന്നത്. അതിനായാണ് ദൈവം സഹനങ്ങള്‍ അനുവദിക്കുന്നതും.
``ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ'' (റോമാ 8:28).
Read 667 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.