ഭര്‍ത്താവിന്റെ അമ്മയെ ഇല്ലാതാക്കുന്നതിന് സഹായം തേടിയാണ് ആ യുവതി കുടുംബസുഹൃത്തായ ഡോക്‌ടറുടെ അടുത്തെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പുനടന്ന അവളുടെ വിവാഹത്തില്‍ ഡോക്‌ടറും സംബന്ധിച്ചിരുന്നു. അമ്മായിയമ്മയുമായി ഒരുവിധത്തിലും യോജിച്ചുപോകാന്‍ കഴിയില്ലെന്നായിരുന്നു അവളുടെ പരാതി. അദ്ദേഹം പലവിധത്തില്‍ അനുനയി പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യമം വിജയിച്ചില്ല. താന്‍ സഹിച്ചു മടുത്തുവെന്ന മറുപടിയില്‍ അവള്‍ ഉറച്ചുനിന്നു.
അവസാനം ഡോക്‌ടര്‍ പറഞ്ഞു: ``ഞാന്‍ ഒരു മരുന്ന് തരാം. പക്ഷേ, പെട്ടെ ന്നു മരിച്ചാല്‍ ആളുകള്‍ സംശയിക്കാനിടയുള്ളതിനാല്‍ ബുദ്ധിപൂര്‍വ്വം വേണം നീങ്ങാന്‍. അതുകൊണ്ട് രുചികരമായ ഭക്ഷണം ഉണ്ടാക്കി അതില്‍ കലര്‍ത്തിയാണ് മരുന്ന് നല്‌കേണ്ടത്. മരുന്ന് ഫലം ചെയ്യാന്‍ ആറു മാസമെടുക്കും. ഇ തിനിടയില്‍ അമ്മായിയമ്മ എന്തു പറഞ്ഞാലും എതിരു പറയുകയോ അവരുമായി വഴക്കുണ്ടാക്കുകയോ ചെയ്യരുത്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ നമ്മള്‍ രണ്ടു പേരും കുടുങ്ങും. കൂടാതെ അവര്‍ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണെന്നുള്ള വിധത്തില്‍ പെരുമാറുകയും വേണം.''
പിറ്റേദിവസം മുതല്‍ ഭര്‍ത്താവിന്റെ അമ്മയ്‌ക്ക് ഇഷ്‌ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്നതില്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇതിനിടയില്‍ പലവിധത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടായെങ്കിലും മരുമകള്‍ പ്രതികരിച്ചില്ല. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേയ്‌ക്കും അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നായി. അതോടെ വീട്ടിലെ അന്തരീക്ഷത്തില്‍ വലിയ മാറ്റംവന്നു. ഭര്‍ത്താവിന്റെ അമ്മയ്‌ക്ക് അവളോട് ഉണ്ടായിരുന്ന ദേഷ്യമൊക്കെ മാറി. പിന്നീട് വീട്ടില്‍ ആരുവന്നാലും അവര്‍ക്ക് മരുമകളുടെ ഗുണങ്ങള്‍ പറയാനേ സമയമുണ്ടായിരുന്നുള്ളൂ. കുറച്ചുകഴിഞ്ഞപ്പോള്‍ അവള്‍ക്കും സ്വന്തം അമ്മയോട് ഉണ്ടായിരുന്ന അതേ സ്‌നേഹം അവരോടും തോന്നിത്തുടങ്ങി.
ഒരു ദിവസം ആ യുവതി വീണ്ടും ഡോക്‌ടറുടെ അടുത്ത് എത്തി. അമ്മായിയമ്മയുടെ സ്വഭാവം മാറിയതിനാല്‍ എങ്ങനെയെങ്കിലും മരണത്തില്‍ നിന്നും രക്ഷിക്കണമെന്നായിരുന്നു അവളുടെ ആവശ്യം.
``ഞാന്‍ തന്ന മരുന്നിലൂടെ അവര്‍ക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. കാരണം, വിറ്റാമിന്‍ മരുന്നായിരുന്നത്. യഥാര്‍ത്ഥത്തില്‍ രോഗം നിന്റെ മനസിനായിരുന്നു. അതു പൂര്‍ണമായി സുഖപ്പെട്ടതിനാല്‍ ഇനി ഭയപ്പെടേണ്ട'' എന്നായിരുന്നു ഡോക്‌ടറുടെ മറുപടി.
നാം മറ്റുള്ളവരെ സ്‌നേഹിക്കാനും അംഗീകരിക്കാനുമൊക്കെ തുടങ്ങുമ്പോള്‍ അവരിലും അതേ മനോഭാവം ഉടലെടുക്കും.
``നിങ്ങളുടെ സ്‌നേഹം നിഷ്‌കളങ്കമായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിന്‍;
നന്മയെ മുറുകെപ്പിടിക്കുവിന്‍. നിങ്ങള്‍ അന്യോന്യം സഹോദരതുല്യം
സ്‌നേഹിക്കുവിന്‍; പരസ്‌പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്തരും
മുന്നിട്ടുനില്‌ക്കുവിന്‍'' (റോമാ 12:9-10).
Read 2281 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.